- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
തിരുവനന്തപുരം: വിമർശനം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസ്. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞ് നിർത്തിയതും കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും അടക്കമുള്ള ആരോപണങ്ങൾ അവഗണിക്കാനും തീരുമാനമായി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്. നാട്ടുകാരുടെ വഴി തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യൽ ഓഫീസറായി കൊൽക്കത്തയിലെത്തിയ എ.ഡി.ജി.പി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കർഷക തൊഴിലാളി യൂണിയന്‍റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കൊൽക്കത്തയിൽ എത്തിയത്.
ബാഴ്‌സലോണ: യൂറോപ്യൻ ലീഗിലെ സൂപ്പർ പോരാട്ടങ്ങളിലൊന്നിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ക്യാമ്പ് നൗവില്‍ നടന്ന മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോളുകളൊന്നും നേടാനായില്ല. പരിക്ക് മൂലം പെഡ്രിയെ നഷ്ടമായത് ബാഴ്സയ്ക്ക് തിരിച്ചടിയായി. ഒടുവിൽ 50-ാം മിനിറ്റിൽ ഡിഫൻഡർ മാർക്കോസ് അലോൺസോയുടെ ഹെഡ്ഡറിലൂടെ ബാഴ്‌സലോണ ആദ്യ സ്‌കോർ നേടി. റഫീഞ്ഞ്യയെടുത്ത കോര്‍ണര്‍ ബോക്‌സിന് പുറത്തുനിന്ന് കൃത്യമായി ഓടിക്കയറി അലോണ്‍സോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫ്രെഡ് നല്‍കിയ പന്തുമായി ബോക്‌സിലേക്ക് കയറിയ റാഷ്‌ഫോര്‍ഡ് ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. പിന്നാലെ 59-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ബാഴ്‌സ ഡിഫന്‍ഡര്‍ യൂള്‍സ് കുന്‍ഡെയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ആതിഥേയര്‍ ഞെട്ടി. 76-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബോക്‌സില്‍ ലെവന്‍ഡോവ്‌സ്‌കിയെ കണക്കാക്കി നല്‍കിയ ഒരു ലോങ്…
ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി വാഹനത്തിന്‍റെ മൊത്തം ഭാരം 283 കിലോഗ്രാം ആയിരിക്കും. 2019 ൽ പുറത്തിറക്കിയ മോഡലിൽ ബ്രാൻഡ് ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. 2022 ൽ ഏകദേശം 30,000 ചേതക്കുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023ൽ ഇത് ഇരട്ടിയാക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മോഡലിൽ ഒരു ചെറിയ നവീകരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് ബജാജ്. ഇലക്ട്രിക് സ്കൂട്ടറിൽ വരുന്ന മെക്കാനിക്കൽ പരിഷ്ക്കരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാറ്ററിക്ക് മാത്രം 24.5 കിലോഗ്രാം ഭാരമുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95…
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ ശൃംഖലകളുമായി സഹകരിച്ചാണ് പഠാൻ ദിനാഘോഷം നടത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു മുൻ ‘റോ’ ഏജന്‍റിന്‍റെ കഥയാണ് പറയുന്നത്.
നിശബ്ദ പ്രചാരണ സമയത്ത് ട്വീറ്റ്; ചട്ടലംഘനമെന്ന് കമ്മിഷൻ, രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടീസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ച ശേഷം രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിന് ബിജെപിക്കും, കോൺഗ്രസിനും, സിപിഎമ്മിനും കമ്മിഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണ വേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ബാധകമാണെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ തലേന്നും വോട്ടെടുപ്പ് ദിനത്തിലും പാർട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് വോട്ട് അഭ്യർത്ഥിച്ച് ഇട്ട പോസ്റ്റുകൾക്കാണ് കമ്മിഷൻ നോട്ടീസ് നൽകിയത്. ബി.ജെ.പിക്ക് രണ്ട് നോട്ടീസും കോൺഗ്രസിനും സി.പി.എമ്മിനും ഓരോ നോട്ടീസുമാണ് കമ്മിഷൻ അയച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) (ബി) ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം വിശദീകരണം നൽകണമെന്നും തിരുത്തൽ നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) (ബി) പ്രകാരം എല്ലാത്തരം പരസ്യപ്രചാരണങ്ങളും വോട്ടെടുപ്പ് തുടങ്ങുന്നതിന് 48 മണിക്കൂർ…
ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരിച്ച് ആദായനികുതി വകുപ്പ്. ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. നടപടിക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ് ക്ലോണിങ് നടത്തിയത്. ഇവ പിന്നീട് തിരിച്ച് നൽകുകയും ചെയ്തു. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തിറങ്ങാനും അനുവദിച്ചിരുന്നു. മറുപടി നൽകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ടു നിന്ന പരിശോധന പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. 3 ദിവസവും ഓഫീസിൽ നിന്ന് പുറത്തു പോകാതെ ഈ നടപടിയോട് ചില ജീവനക്കാർക്ക് സഹകരിക്കേണ്ടി വന്നു എന്നത് കൂടുതൽ ചർച്ചകൾക്ക് വഴി വച്ചേക്കും.
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടയിലായിരുന്നു പരാമർശം. എന്നാൽ സജി ചെറിയാനെ മാത്രമല്ല മുൻ എം.എൽ.എമാരെ കുറിച്ചു കൂടിയാണ് താൻ പറഞ്ഞതെന്ന് പിന്നീട് എംപി വ്യക്തമാക്കി. “വികസനകാര്യങ്ങളിൽ ആർക്കും മന്ത്രി സജി ചെറിയാനൊപ്പം എത്താൻ കഴിയില്ല. ഞാൻ ശ്രമിച്ചിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെ, ഒരു കല്ല് ഇടാൻ ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കണ്ട അവസ്ഥ ആണ് മണ്ഡലത്തിൽ. അത്രയും കല്ലുകൾ ഇട്ടുകഴിഞ്ഞു,” കൊടിക്കുന്നിൽ പറഞ്ഞു. അതേസമയം സജി ചെറിയാനെ മാത്രമായി പ്രശംസിച്ചിട്ടില്ലെന്നും ശോഭന ജോർജ്, പി സി വിഷ്ണുനാഥ്, കെ കെ രാമചന്ദ്രൻ നായർ തുടങ്ങിയ എം എൽ എമാരും ചെങ്ങന്നൂരിന്റെ വികസനത്തിന് മുൻഗണന നൽകിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. പി സി വിഷ്ണുനാഥ് എം എൽ എയും വേദിയിൽ സന്നിഹിതനായിരുന്നു.
പനജി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സി തകർത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പായത്. ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്. പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായിരുന്ന എഫ്സി ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിൽ തോറ്റതോടെ ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഒരു മത്സരം കൂടി ശേഷിക്കുന്ന ഗോവയ്ക്ക് ആ മത്സരം ജയിച്ചാലും 30 പോയിന്റ് മാത്രമേ ലഭിക്കു. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോറ്റാലും ആറാം സ്ഥാനക്കാരായി ടീമിന് പ്ലേ ഓഫിൽ കയറാം. ബ്ലാസ്റ്റേഴ്സിന് പുറമെ ബെംഗളൂരു എഫ്സിയും പ്ലേ ഓഫിൽ ഇടം നേടി. നിലവിൽ 31 പോയിന്‍റാണ് ബെംഗളൂരുവിനുള്ളത്. ഇനിയും ഒരു മത്സരം…
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തേക്കുള്ള തസ്തികകളുടെ നിർണ്ണയം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2,313 സ്കൂളുകളിൽ നിന്നും 6,005 ആണ്. 1,106 സർക്കാർ സ്കൂളുകളിൽ നിന്ന് 3,080 തസ്തികകളും 1,207 എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,925 തസ്തികകളും സൃഷ്ടിക്കണം. ഇതിൽ 5,906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും ആണെന്ന് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത്. സർക്കാർ മേഖലയിൽ 694 തസ്തികകളും എയ്ഡഡ് മേഖലയിൽ 889 തസ്തികകളും സൃഷ്ടിക്കണം. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ടത് പത്തനംതിട്ട ജില്ലയിലാണ്, 62 തസ്തികകൾ.
ഖത്തറിലെ ‘ആപ്പിൾ’ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാ പ്രശ്നം; ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം
ദോഹ: ഖത്തറിലെ ‘ആപ്പിൾ’ ഉപയോക്താക്കൾക്ക് വളരെ അപകടകരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി. കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനാൽ ഉടൻ തന്നെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി നിർദ്ദേശിച്ചു. ഐഫോണിന്‍റെ ഐഒഎസ് 16.3.0, ഐപാഡ് ടാബ്‌ലെറ്റിന്റെ ഐപാഡ്ഒഎസ് 16.3.0, മാക്ബുക്ക് ലാപ്ടോപ്പിന്‍റെ മാക് ഒഎസ് വെൻചുറ 13.2.0 എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഹാക്കർമാർ സുരക്ഷാ വീഴ്ചകൾ വിപുലമായി ചൂഷണം ചെയ്യുമെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി സോഷ്യൽ മീഡിയയിൽ പറഞ്ഞു.
