- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
Author: News Desk
പാര്‍ട്ടിയില്‍ കുറ്റവാളികള്‍; സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമർശനം
കായംകുളം: സംഘടനാ ചർച്ചകൾക്കായി കൂടിയ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ കടയ്ക്ക് നേരെയുണ്ടായ ആക്രമണം, കായംകുളം താലൂക്ക് ആശുപത്രിക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിഷനെ നിയോഗിച്ചത്. റിപ്പോർട്ടിൽ ചർച്ച നടക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ. അഴിമതി, ക്വട്ടേഷൻ ഗുണ്ടാ ബന്ധം, സോഷ്യൽ മീഡിയ ചർച്ചകൾ, ഡി.വൈ.എഫ്.ഐയിൽ ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളും കമ്മിറ്റിയിൽ ഉയർന്നു.
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുന്ന ഇതിഹാസ താരം തുളസീദാസ് ബലറാം (86) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗ ബാധിതനായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു ബലറാം. ഇന്ത്യൻ ഫുട്ബോളിന്‍റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 1950 കളിലെയും 60 കളിലെയും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്ന ബലറാം സെന്‍റർ ഫോർവേഡായും ലെഫ്റ്റ് വിങ്ങറായും ടീമിൽ കളിച്ചിരുന്നു. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ബലറാമിന് അതേ വർഷം അർജുന അവാർഡും ലഭിച്ചു. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ തുളസീദാസ് കാളിദാസിന്‍റെയും മുത്തമ്മയുടെയും മകനായി സെക്കന്തരാബാദിൽ ജനിച്ച ബലറാം ഡ്രിബ്ലിംഗിലും പാസിംഗിലും മികവ് പുലർത്തി. 1960-ലെ റോം ഒളിമ്പിക്സിലെ ബലറാമിന്‍റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. പെറു, ഹംഗറി, ഫ്രാൻസ് എന്നിവരടങ്ങുന്ന ഡെത്ത് ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ലെങ്കിലും ബലറാമിന് ഗോൾ…
ദോഹ: ഖത്തറിലേക്ക് കടത്താൻ വിമാനമാർഗം കൊണ്ടുവന്ന ലഹരി വസ്തുക്കൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ബിസ്കറ്റ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 1996 ഗ്രാം കഞ്ചാവാണ് യാത്രക്കാരന്‍റെ ബാഗിലുണ്ടായിരുന്നത്. നട്സ് അടങ്ങിയ മറ്റൊരു പെട്ടിയിൽ 931.3 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും വീണ്ടും അത് ഓർമ്മിപ്പിക്കുകയാണെന്നും ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾ തടയാൻ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും തങ്ങൾക്ക് ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വീകരിക്കുന്ന ഏറ്റവും ആധുനിക രീതികൾ പോലും കണ്ടെത്താനും യാത്രക്കാരുടെ ശരീരഭാഷയിൽ നിന്ന് പോലും കള്ളക്കടത്തുകാരെ തിരിച്ചറിയാനും ഉദ്യോഗസ്ഥർക്ക് കഴിയും എന്നും മുന്നറിയിപ്പിൽ പറഞ്ഞു.
വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. സംഭവത്തിന് ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീത യുദ്ധത്തിനില്ലെന്നും സംഭവത്തിൽ ഖേദ പ്രകടനം നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു. ചാര ബലൂൺ വെടിവെച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചൈന സന്ദർശനം റദ്ദാക്കി. ചൈന അമേരിക്കയ്ക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ ബലൂണുകൾ ചൈനീസ് അതിർത്തി ലംഘിച്ചിരുന്നു എന്നതായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം അമേരിക്ക നിഷേധിച്ചു. ചൈനീസ് ചാര ബലൂൺ യുഎസ് സൈന്യം മിസൈൽ ആക്രമണത്തിലൂടെയാണ് വെടിവെച്ചിട്ടത്. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും യുഎസ് ഉചിതമായി അതിനെതിരെ പ്രതികരിച്ചുവെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ചാര ബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്…
കുവൈത്ത് സിറ്റി: റോഡുകളിലെ ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിൽ സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3 ഷിഫ്റ്റ് സംവിധാനം നടപ്പാക്കിയേക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭ പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഒരു പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയും മൂന്നാം ഷിഫ്റ്റ് വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയുമായിരിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്ക് മൂന്നിലൊന്നായി കുറയുമെന്നും ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
കൊച്ചി: ഇഡി അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ശിവശങ്കറിന് തിരിച്ചടിയായി ചാർട്ടേഡ് അക്കൗണ്ടന്‍റ് പി വേണുഗോപാലിന്‍റെ മൊഴി. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നതെന്ന മൊഴി വേണുഗോപാൽ ആവർത്തിച്ചു. 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണെന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു. എന്നാൽ ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ ശിവശങ്കർ വിസമ്മതിക്കുകയായിരുന്നു. ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് തികഞ്ഞ നിസ്സഹകരണമാണെന്ന് ഇ.ഡി പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിൽ വേണുഗോപാലിനെ ചോദ്യം ചെയ്തത്. ലോക്കറിനെക്കുറിച്ചുള്ള ശിവശങ്കറിന്‍റെ മൗനം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തകർക്കാനായിരുന്നു ഇഡിയുടെ ലക്ഷ്യം. ശിവശങ്കറിന്‍റെ…
ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാമത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം ആണ് സർവേ നടത്തിയത്. 2022 ൽ, വാഹനയാത്ര ചെയ്യാൻ എടുത്ത സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു തിരഞ്ഞെടുക്കപ്പെട്ടത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഇതിനായി പരിഗണിച്ചത്. 2022 ൽ ബെംഗളൂരുവിൽ 10 കിലോമീറ്റർ ദൂരം താണ്ടാൻ ശരാശരി 29 മിനിറ്റും 10 സെക്കൻഡും എടുത്തുവെന്നാണ് സർവേയിൽ പറയുന്നത്. ലണ്ടനിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 36 മിനിറ്റും 20 സെക്കൻഡും ആവശ്യമാണ്.
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻ സാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വീടിന് മുന്നിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. നൂറുകണക്കിന് അനുഭാവികളും പാർട്ടി പ്രവർത്തകരും അറസ്റ്റിനെതിരെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കിയതിന് ശേഷം, സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ ആഡംബര വസതിക്ക് പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പദ്ധതിയിടുന്നുവെന്ന വാർത്ത പരന്നതോടെ പാർട്ടി പ്രവർത്തകർ വലിയ തോതിൽ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേസമയം പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് പ്രതിഷേധിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി ഇമ്രാൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ ലാഹോർ ഹൈക്കോടതിയും വ്യാഴാഴ്ച തള്ളി.…
ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. നാഗ്പൂർ ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റം വരുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ടീമിലെത്തി. ഓസ്ട്രേലിയൻ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് കളിക്കുമ്പോൾ മാത്യു കുനെമാൻ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. അതേസമയം, മിച്ചൽ സ്റ്റാർക്ക് ഈ ടെസ്റ്റിലും കളിക്കില്ല. ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് വിജയം നേടി പരമ്പരയിൽ 1-0ന് മുന്നിലാണെങ്കിലും സമ്മർദം കൂടുതൽ ഇന്ത്യൻ ക്യാംപിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് ഈ പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി വിജയിക്കണം. രാവിലെ 9.30 മുതൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്ത് യുവ സൈനികനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്‍റെ മകൻ കെ. ബിജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കശ്മീരിൽ ജോലി ചെയ്തിരുന്ന ബിജിത്ത് രണ്ടര മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ച് പോയതായി കുടുംബാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് നിന്നുള്ള മറ്റൊരു സൈനികനൊപ്പം ഇയാൾ വിമാനത്തിൽ ഡൽഹിയിലേക്ക് പോയെന്നായിരുന്നു വിവരം. ഡൽഹിയിൽ എത്തിയ ശേഷം വീട്ടിലേക്ക് വിളിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സൈനിക ഉദ്യോഗസ്ഥൻ ബിജിത്തിന്‍റെ മൂത്ത സഹോദരനെ വിളിച്ച് ബിജിത്ത് കശ്മീരിലെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വിവരം അറിയിച്ചു. ഇതോടെ ബിജിത്തിനെ വീണ്ടും വിളിച്ചപ്പോൾ സഹപ്രവർത്തകന് സുഖമില്ലെന്നും വീട്ടിലേക്ക് കൊണ്ടുവരികയാണെന്നും പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ബിജിത്തിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെറിയച്ഛൻ ഗോവിന്ദൻ പറഞ്ഞു.…
