Trending
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
Author: News Desk
ഖത്തർ : തുർക്കി ഭൂചലനത്തെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം പ്രഖ്യാപിക്കുകയും മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്‍റെ ഭാഗമായ താലിബാൻ്റെ കീഴിൽ വരുന്ന സഹായ സംഘടന തുർക്കിക്ക് നൽകിയ സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ സഹായ സംഘടന തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി സംഭാവന ചെയ്തത് 50,000 ഡോളർ (41 ലക്ഷത്തിലധികം രൂപ) ആണ്. യുഎസിൻ്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കായി ഖത്തറിലെത്തിയ അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി (എആർസിഎസ്) പ്രസിഡന്‍റ് മൗലവി മതിയുൾ ഹഖ് ഖാലിസ് കാബൂളിലെ തുർക്കി അംബാസഡർ സിഹാദ് എർഗിനേയ്‌ക്കാണ് സഹായ ധനം കൈമാറിയത്. പ്ലാസ്റ്റിക് ബാഗിലാണ് തുക കൈമാറിയത്. തുക കൈമാറുന്ന ചിത്രവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ചിത്രം വൈറലായത്.
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയ്ക്ക് തത്ക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കുന്നതിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ നൽകുന്നത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെ ഡോക്ടർ യു.എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. നാല് ദിവസം മുമ്പ് ഉമ്മൻ ചാണ്ടിയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലങ്ങൾ പരിശോധിച്ച ശേഷം, ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. പാത്തോളജിസ്റ്റുകൾ, ജനിതക വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധരും ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിലുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോഷകാഹാരക്കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയിൽ ഉണ്ടായത് വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 500 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലധികം വർധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറിലേറെ ടൂറിസം സംരംഭകർ പങ്കെടുത്തു. കൊവിഡ് ആശങ്കകൾ കുറഞ്ഞതോടെ ലോക ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 3.5 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിയത്. കൊവിഡ് എല്ലാ മേഖലകളെയും നിശ്ചലമാക്കിയ 2021 നെ അപേക്ഷിച്ച് 471.28 ശതമാനം വർധനവാണുണ്ടായത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 150.31 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ…
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആദ്യം പരാതി ഉന്നയിച്ചിരുന്നു. അതേസമയം, വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തി അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തി. വിശ്വനാഥനെ ആശുപത്രി പരിസരത്ത് വച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചതായി എസിപി കെ സുദർശൻ പറഞ്ഞു.
ന്യൂഡല്‍ഹി: ടെസ്റ്റ് കരിയറിലെ നൂറാം മത്സരമെന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ ക്രിക്കറ്റർ ചേതേശ്വര്‍ പുജാര. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ പരമ്പരയിലെ രണ്ടാമത്തെ മത്സരം പൂജാരയുടെ 100-ാം ടെസ്റ്റ് മത്സരമാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പൂജാരയെ ആദരിച്ചു. ഇതോടെ 100 ടെസ്റ്റ് കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പുജാര സ്വന്തമാക്കി. 99 ടെസ്റ്റുകളിൽ നിന്ന് 44.15 ശരാശരിയിൽ 7,021 റൺസാണ് പൂജാര നേടിയത്. 19 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 206 ആണ്. 100-ാം ടെസ്റ്റ് കളിക്കുന്നതിന്റെ ബഹുമാനാർത്ഥം ടീം അദ്ദേഹത്തിന് പ്രത്യേക തൊപ്പിയും സമ്മാനിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറാണ് അദ്ദേഹത്തിന് തൊപ്പി സമ്മാനിച്ചത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പൂജാരയ്ക്ക് ഗാർഡ് ഓഫ് ഓണറും നൽകി.
അബുദാബിയിൽ മുസ്ലിം, ക്രൈസ്തവ, ജൂത ആരാധനാലയ സമുച്ചയം; ‘എബ്രഹാമിക് ഫാമിലി ഹൗസ്’ ഉദ്ഘാടനം ചെയ്തു
By News Desk
അബുദാബി : സഹവർത്തിത്വത്തിന്‍റെ പുതിയ സന്ദേശം പകർന്ന് യുഎഇ. അബുദാബിയിൽ മുസ്ലീം, ക്രിസ്ത്യൻ, ജൂത ആരാധനാലയ സമുച്ചയമായ “എബ്രഹാമിക് ഫാമിലി ഹൗസ്” യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആർക്കിടെക്ട് സർ ഡേവിഡ് അഡ്ജയെയാണ് ഒരേ കോമ്പൗണ്ടിൽ ഒരു മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയം നിർമ്മിച്ചത്. അബുദാബി സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബും ഒപ്പുവച്ച മാനവ സാഹോദര്യത്തിന്‍റെ സ്മരണയ്ക്കായാണ് ഈ സമുച്ചയം സ്ഥാപിച്ചത്. മാർച്ച് 1 മുതൽ കോമ്പൗണ്ട് പൊതുജനങ്ങൾക്കായി തുറക്കുകയും രാവിലെ 10 മുതൽ സന്ദർശനം അനുവദിക്കുകയും ചെയ്യും. താമസക്കാരും സന്ദർശകരും സന്ദർശനത്തിന് മുമ്പ് മുൻകൂർ ബുക്കിംഗ് നടത്തണം. 2019 ൽ ന്യൂയോർക്കിൽ നടന്ന ആഗോള സമ്മേളനത്തിൽ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിയുടെ രൂപരേഖ ആദ്യമായി അവതരിപ്പിച്ചത്.
ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചതായാണ് വിവരം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ രണ്ടിടങ്ങളിലെ ട്വിറ്റർ ഓഫീസുകൾ അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പിരിച്ചുവിടൽ നടപടികളടക്കം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ മാത്രം 90 ശതമാനത്തിലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ദിലീപ് നേരത്തെ മഞ്ജുവിനെ വിസ്തരിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാല്‍, കേസിൽ ദിലീപിന്റെ പങ്കുതെളിയിക്കാൻ മഞ്ജു വാര്യരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി ആർ.ബസന്താണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാകണമെന്ന് അതിജീവിത ആഗ്രഹിക്കുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുതെന്നും ആർ.ബസന്ത് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് പ്രോസിക്യൂഷൻ മുന്നോട്ടുവച്ച സാക്ഷി വിസ്താരം തുടരാമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്നത് ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് അയച്ചു. രാജിക്കത്ത് ജയ് ഷാ സ്വീകരിച്ചതായാണ് വിവരം. ഒരു സ്വകാര്യ ടിവി ചാനലിന്‍റെ സ്റ്റിങ് ഓപ്പറേഷനിലാണ് ചേതൻ ശർമ്മ ഇന്ത്യൻ ടീമിന്‍റെ അണിയറക്കഥകൾ പരസ്യമാക്കിയത്. ശർമ്മയുടെ വെളിപ്പെടുത്തലിന്‍റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗം: ഇതെല്ലാം പ്രാദേശിക വിഷയമെന്ന് എം വി ഗോവിന്ദൻ
By News Desk
തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയയിൽ ആകാശ് തില്ലങ്കേരി എന്ത് പറഞ്ഞാലും ആരും വാ തുറക്കരുതെന്ന നിർദ്ദേശം അണികൾക്ക് നല്കിയിട്ടുണ്ട്. അതേസമയം, വനിതാ നേതാവിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. “പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ പറ്റി എന്ത് പ്രതികരിക്കാൻ ആണ്, ഒന്നും പറയാനില്ല. ഇത് എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് പാർട്ടിക്ക് അറിയാം. അവിടെയും ഇവിടെയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്രതികരിക്കാൻ നടക്കണോ? ഇതെല്ലാം പ്രാദേശിക വിഷയമായി എടുത്താൽ മതി,” എം വി ഗോവിന്ദൻ പറഞ്ഞു. ആകാശ് തില്ലങ്കേരി ക്വട്ടേഷൻ സംഘങ്ങളുടെ രാജാവാണെന്ന് കഴിഞ്ഞ ദിവസം ജയരാജൻ അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിൽ പ്രവർത്തിക്കുന്നയാളാണെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.
