Author: News Desk

കണ്ണൂർ: ഡിവൈഎഫ്ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർ അറസ്റ്റിൽ. ആകാശ് തില്ലങ്കേരി ഒളിവിൽ തന്നെയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ മൂവരും ഒളിവിലാണെന്ന് പൊലീസ് വ്യകതമാക്കിയിരുന്നു. തില്ലങ്കേരിയിൽ നിന്നാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ജിജോ പൊലീസിൽ കീഴടങ്ങിയെന്നാണ് വിവരം.

Read More

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയിൽ സോഷ്യൽ മീഡിയയിൽ വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുന്ന തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്. നിശബ്ദ പ്രചാരണ വേളയിൽ വോട്ട് ചോദിക്കുകയോ സമൂഹമാധ്യത്തിലെ അക്കൗണ്ടുകൾ വഴി വോട്ടഭ്യർഥിക്കുയോ, സന്ദേശങ്ങൾ നൽകുകയോ ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മിഷൻ അറിയിച്ചു.

Read More

യുഎഇ: തുർക്കി, സിറിയ ഭൂകമ്പബാധിതർക്കായി ഫെബ്രുവരി 19 ലെ എൻട്രി ടിക്കറ്റ് വരുമാനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ദി വിർജിൻ റേഡിയോ 15-ാം ജൻമദിന കോൺസെർട്ടിൻ്റെ അതേ ദിവസമായിരിക്കും ഇത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ‘ബ്രിഡ്ജസ് ഓഫ് ഗിവിംഗ്’ ദുരിതാശ്വാസ ക്യാമ്പയിനിലേക്കാണ് ഒരു ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വാങ്ങുന്നതിലെ 15 % വരുമാനം പോകുന്നത്. ഫെബ്രുവരി 19ന് ഗേറ്റിൽ നിന്നോ ഓൺലൈനിലൂടെയോ വാങ്ങിയ എല്ലാ ടിക്കറ്റുകൾക്കും സംഭാവന ബാധകമായിരിക്കും.

Read More

ഇരിങ്ങാലക്കുട: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ് ((31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനായിരുന്നു പ്രണവും തിരുവനന്തപുരം സ്വദേശിനി ഷഹാനയും വിവാഹിതരായത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. നിരവധി എതിർപ്പുകൾ അവഗണിച്ചാണ് ഷഹാന പ്രണവിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരമാസകലം തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.

Read More

ഇടുക്കി: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണ്ണിലെ വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരെ നടപടി. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ ഒരു സംഘം വിദ്യാർത്ഥികൾക്കുള്ള മുട്ടകറിയിലാണ് പുഴുവിനെ കണ്ടത്. ഇതേതുടർന്ന് വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയും അധികൃതർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. വിദ്യാർത്ഥി സംഘത്തിലെ രണ്ട് കുട്ടികൾക്കാണ് മുട്ടക്കറിയിൽ പുഴുവിനെ കിട്ടിയത്. ഇതിനിടെ മറ്റ് ചില കുട്ടികൾക്ക് ഛർദ്ദിയും അനുഭവപ്പെട്ടു. ഇതേതുടർന്ന് വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും അധികൃതർക്ക് പരാതി നൽകുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആറ് വിദ്യാർത്ഥികൾ ഇപ്പോൾ ആശുപത്രിയിലാണ്. ഹോട്ടലിനുള്ളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചതെന്ന് കണ്ടെത്തി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

Read More

ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന് ഡിമെൻഷ്യ. ‘ഡൈ ഹാർഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തെ, തലച്ചോറിന്‍റെ മുൻവശത്തെയും വലതുവശത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറൽ ഡിമെൻഷ്യയാണ് ബാധിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വില്ലിസ് കഴിഞ്ഞവര്‍ഷം അഭിനയത്തിൽ നിന്ന് വിട പറഞ്ഞിരുന്നു. 60 വയസ്സിന് താഴെയുള്ളവരിൽ കാണപ്പെടുന്ന രോഗമാണ് വില്ലിസിന് ബാധിച്ചത്. ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്. ഭാവിയിൽ മാറ്റം വന്നേക്കാം. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി എന്നും വില്ലിസിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. 1980 ൽ ‘ദി ഫസ്റ്റ് ഡെഡ്‌ലി സിന്‍’ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്ലൈൻഡ് ഡേറ്റ്, ഡൈ ഹാർഡ്, ഡൈ ഹാർഡ് 2, ദി സിക്സ്ത് സെൻസ്, പൾപ്പ് ഫിക്ഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട വില്ലിസ് മൂൺലൈറ്റ് എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിനു മികച്ച നടനുള്ള അവാർഡ് നേടി. മൂന്ന് എമ്മി അവാർഡുകളും അദ്ദേഹം…

Read More

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റാണ് അനിൽകുമാർ. മധുരയിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് അനിൽകുമാർ പിടിയിലായത്. നിയമവിരുദ്ധമായി ദത്തെടുത്ത കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കളമശ്ശേരി പൊലീസ് 2 കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ എത്താത്ത യുവതിയുടെ പേരിൽ ഒപി, ഐപി രേഖകൾ ഉണ്ടാക്കി. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു.

Read More

കാലിഫോർണിയ : ഒന്നിലധികം പങ്കാളികളുള്ള ധാരാളം ആളുകൾ ഈ ലോകത്തിലുണ്ട്. എന്നാൽ, 31 തവണ വിവാഹിതനായ ഒരു പുരുഷനാണിപ്പോൾ ശ്രദ്ധനേടുന്നത്. ഒരേ സമയം അദ്ദേഹത്തിന് ഒന്നിൽ കൂടുതൽ പങ്കാളികൾ ഉണ്ടായിരുന്നില്ല, പക്ഷേ മുൻ ഭാര്യമാരിൽ നിന്ന് അകന്നു കഴിയുമ്പോഴെല്ലാം വീണ്ടും വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. തന്‍റെ ജീവിതകാലത്ത് അദ്ദേഹം 31 സ്ത്രീകളെ വിവാഹം കഴിച്ചു. ഏറ്റവും കൂടുതൽ വിവാഹം കഴിച്ച ലോക റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ പേര് ഗ്ലിൻ വുൾഫ്. കാലിഫോർണിയയിലെ റെഡ്‌ലാൻഡ്‌സ് സ്വദേശിയാണ് ഇദ്ദേഹം. 1908 ൽ ജനിച്ച വൂൾഫ് 1926 ലാണ് ആദ്യമായി വിവാഹിതനായത്. 1997-ൽ മരിക്കുന്നതുവരെ അദ്ദേഹം 31 വിവാഹങ്ങളാണ് കഴിച്ചത്. 31 തവണ വിവാഹിതനായെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട പട്ടികയിൽ 29 ഭാര്യമാർ മാത്രമാണുള്ളത്. കാരണം മൂന്നു പ്രാവശ്യം അയാൾ മുമ്പ് വിവാഹം കഴിച്ച് ഉപേക്ഷിച്ച സ്ത്രീകളെ തന്നെയാണ് വിവാഹം കഴിച്ചത്. 28 ആം തവണ വിവാഹം ചെയ്ത…

Read More

ചെന്നൈ: വസ്ത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവ സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പോച്ചാംപള്ളിയിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശി പ്രഭു (33) ആണ് മരിച്ചത്. സൈനികനായ പ്രഭുവിനെ ഫെബ്രുവരി എട്ടിനാണ് ഡിഎംകെ നേതാവ് ചിന്നസാമിയും സംഘവും മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഭു വ്യാഴാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ചിന്നസാമിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. പോച്ചാംപള്ളിയിലെ വാട്ടർ ടാങ്കിന് സമീപം വസ്ത്രം കഴുകുന്നതിനെച്ചൊല്ലിയാണ് പ്രഭുവും ഡിഎംകെ കൗൺസിലർ ചിന്നസാമിയും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ചിന്നസാമി ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം പ്രഭുവിനെയും സഹോദരൻ പ്രഭാകരനെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Read More

തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിലെ കാട്ടുതീ പടർന്ന് 50 ഏക്കർ വനമേഖല കത്തിനശിച്ചു. ഇടഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്. വിതുര ഫയർഫോഴ്സും പാലോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ 11 മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഇടഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലുള്ള കാട്ടിലാണ് തീ പടർന്ന് പിടിക്കുന്നത്. ഫയർഫോഴ്സ് വാഹനത്തിന് ഇവിടേക്ക് പോകാൻ കഴിയില്ല. കമ്പ് കൊണ്ടടിച്ചും ഫയർ ബ്രേക്കർ ഉപയോഗിച്ചുമാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. വെയിലിൻ്റെ കാഠിന്യം മൂലം തീ വളരെ പെട്ടെന്ന് പടരുകയാണ്. മ്ലാവ് കൂടുതലുള്ള സ്ഥലമായതിനാൽ എത്രയും പെട്ടന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Read More