Author: News Desk

തിരുവനന്തപുരം: തൃശ്ശൂർ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി. 26-ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്, 27-നുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 26-നുള്ള കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസും 25-ലെ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയിലും തൃശ്ശൂരിൽ സര്‍വീസ് അവസാനിപ്പിക്കും. 26നുള്ള തിരുവനന്തപുരം-ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് പുറപ്പെടും.

Read More

ന്യൂഡല്‍ഹി: മരണശേഷമുള്ള അവയവദാനത്തിനുള്ള ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. 65 വയസിന് മുകളിലുള്ളവർക്കും ഇനി മുൻഗണനാക്രമത്തിൽ അവയവം ലഭിക്കും. ഇതിനായി പ്രത്യേക ദേശീയ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തും. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകർത്താവിന്‍റെ പ്രായം സംബന്ധിച്ച വ്യവസ്ഥകൾ നീക്കം ചെയ്തത്. 18 വയസ്സിന് മുകളിലുള്ളവർക്ക് മരണശേഷം അവയവങ്ങൾ ദാനം ചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിൽ, മാതാപിതാക്കളുടെ നിയമപരമായ സമ്മതം ആവശ്യമാണ്. അവയവദാന പോർട്ടലുകൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അവയവം സ്വീകരിക്കുന്നതിനും ദാനം ചെയ്യുന്നതിനും ഇനി മുതൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (നോട്ടോ) രജിസ്ട്രിയിൽ അപേക്ഷിക്കാം. അവയവം സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കണോ അതോ അവയവം ലഭ്യമാകുന്ന സംസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറണോ എന്ന് രോഗിക്ക് തീരുമാനിക്കാം.

Read More

ന്യൂ ഡൽഹി: ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ. പാൻമസാല, ഗുഡ്ക എന്നിവയുടെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജി.എസ്.ടി പരാതികൾക്കായി ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും. സിമന്‍റ് ജി.എസ്.ടി കുറയ്ക്കൽ, ഓൺലൈൻ ഗെയിം ടാക്സ് എന്നിവയും യോഗത്തിൽ പരിഗണിച്ചേക്കും. എജി സാക്ഷ്യപ്പെടുത്തിയ ജി.എസ്.ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയില്ലെന്ന ധനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് യോഗം. വിഷയത്തിൽ സംസ്ഥാനത്തിന്‍റെ വിശദീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പറഞ്ഞേക്കും. ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് 49-താമത് ജിഎസ്ടി യോഗം ചേരുന്നത്.

Read More

തിരുവനന്തപുരം: കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് സാധൂകരണം നൽകി സർക്കാർ ഉത്തരവിറക്കി. നഗരപ്രദേശങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സ് രൂപീകരിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് തിരഞ്ഞെടുത്ത 120 കമാൻഡോകൾക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ ഡി.ജി.പിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അവഞ്ചേഴ്സ് പ്രവർത്തിച്ചിരുന്നത്. ഡി.ജി.പിയുടെ അഭ്യർത്ഥന മാനിച്ചാണ് അവഞ്ചേഴ്സ് രൂപീകരണം സാധൂകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകര വിരുദ്ധ വിഭാഗം ഐ.ജിയുടെ കീഴിലായിരിക്കും അവഞ്ചേഴ്സ് പ്രവർത്തിക്കുക.

Read More

കറാച്ചി: കറാച്ചി പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‌രിഖ്-ഇ-താലിബാൻ ഏറ്റെടുത്തു. പത്തോളം ആയുധധാരികൾ ഓഫീസ് ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പൊലീസുകാരുടെ വേഷം ധരിച്ചെത്തിയ അക്രമികൾ ഓഫീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. കെട്ടിടത്തിന്‍റെ ഒന്നാം നില തീവ്രവാദികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ് നിയന്ത്രണത്തിലാണ്. മുകളിലത്തെ നിലയിലാണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. ചാവേറാക്രമണത്തിനും സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശം ഭീകരാക്രമണ ഭീഷണിയിലാണ്. രണ്ടാഴ്ച മുമ്പ് പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.

Read More

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ മുഖ്യസൂത്രധാരൻ അനിൽ കുമാറെന്ന് റിമാൻഡ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അനിൽ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഗണേഷ് മോഹനെതിരെ ആരോപണം ഉന്നയിച്ചത് താത്കാലികമായി രക്ഷപ്പെടാനാണെന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സാമ്പത്തിക നേട്ടത്തിനാണെന്നും ഇതിനായി ഒരു ലക്ഷത്തോളം രൂപ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ രഹ്നയുടെ പങ്ക് കൂടുതൽ അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ അനിൽ കുമാറിനെ തമിഴ്നാട്ടിലെ മധുരയിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പണം വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് അനിൽ കുമാർ പൊലീസിനോട് പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത അനിൽ കുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക ഇടപാട്…

Read More

റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നിരുന്നാലും, ഉടൻ റിലീസ് ചെയ്യുമെന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രൻ, അലൻ സിയർ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഗ്രീൻ വിച്ച് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ വിനീത അജിത്ത്, ജോർജ് സാന്‍റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  പ്രതീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ്…

Read More

കൊച്ചി: ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയിൽ ഭക്തർ എത്തിത്തുടങ്ങി. 116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതർപ്പണത്തിനായി പെരിയാറിന്‍റെ തീരത്ത് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം ഇത്തവണ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്ത് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് ഒരേസമയം 2,000 പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്കായി 1,200 പൊലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി 210 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. സ്വകാര്യ ബസുകൾക്കും പ്രത്യേക പെർമിറ്റ് നൽകും. ആലുവയിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനും കൊച്ചി മെട്രോ അധിക സർവീസും നടത്തും.

Read More

ഫ്ലോറിഡ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ ഇരുപത്തൊന്നുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ സമയത്ത് മാംസം കഴിക്കുന്ന അപൂർവ ഇനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടത്. ലെൻസ് വെച്ച ശേഷമുള്ള ഏഴ് വർഷത്തിനിടെ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗൗരവമായി. കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് യുവാവിനെ ബാധിച്ചതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

Read More

കറാച്ചി: കറാച്ചിയിൽ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര സംഘത്തിൽ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ലെന്ന് സിന്ധ് പ്രവിശ്യ ഇൻഫർമേഷൻ മന്ത്രി ഷാർജീൽ ഇനാം പറഞ്ഞു.

Read More