- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര് മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്
- ‘സര്ക്കാരിന് തുടരാന് യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
Author: News Desk
പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞിരുന്നു.
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടിരിപ്പുകാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതുവരെ 450 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥനെ തടഞ്ഞുവെച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇത് ഇവരുടെ ആദ്യത്തെ കുട്ടിയാണ്. വിശ്വനാഥൻ ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കുള്ള സ്ഥലത്ത് കാത്തുനിൽക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരാളുടെ മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ കള്ളനാണെന്നും ആരോപിച്ച് വ്യാഴാഴ്ച ചിലർ ബഹളമുണ്ടാക്കിയിരുന്നു. വിശ്വനാഥനെ ചിലർ…
ചെന്നൈ: മോഷ്ടിക്കാൻ എത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് ഉറങ്ങിയ കള്ളനെ പിടികൂടി പൊലീസ്. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈയിൽ വെങ്കിടേശന്‍റെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതി തിരുനാഥനാണ് (27) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സ്വാതി തിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കിയാണ് അകത്തേക്ക് കടന്നത്. തുടർന്ന് പിച്ചള, വെള്ളി പാത്രങ്ങൾ, ഫാനുകൾ മുതലായവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങി. വീടിന്‍റെ ഓടുകൾ ഇളക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് സംഭവം വെങ്കിടേശനെ അറിയിച്ചത്. വെങ്കിടേശൻ പൊലീസുമായെത്തി വീട് തുറന്നപ്പോൾ മോഷ്ടാവ് കിടപ്പുമുറിയിൽ കൂർക്കംവലിച്ച് ഉറങ്ങുകയായിരുന്നു.
ന്യൂഡൽഹി: ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന് ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം. രണ്ടുകോടി യെൻ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ രാജ്യത്തെ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും തുല്യ മാനുഷിക അന്തസ്സ് ഉറപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സമർപ്പിത ജീവിതമാണ് പി വി രാജഗോപാലിന്റേതെന്ന് ഫൗണ്ടേഷൻ പറഞ്ഞു. ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 1983 മുതൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് ഇതുവരെ 39 പേരാണ് അർഹരായത്.
പോർട്ട് എലിസബത്ത്: വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിൽ ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്ക് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമുകൾക്കും 4 പോയിന്‍റ് വീതമുണ്ടെങ്കിലും റൺറേറ്റിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിൽ. ഇന്ന് ജയിച്ചാൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തിങ്കളാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ മത്സരത്തിൽ പാകിസ്താനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ബൗളിംഗിലും ഫീൽഡിംഗിലും രണ്ട് മത്സരങ്ങളിലും വരുത്തിയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ ശ്രമിക്കും.
തിരുവനന്തപുരം: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയ ‘ശമ്പളത്തിന് ടാർഗറ്റ്’ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. ടാർഗറ്റ് നൽകുന്നതിലൂടെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനും മികവ് പുറത്തെടുക്കാനും കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ ഭരണ അനുകൂല യൂണിയനുകളുടെ എതിർപ്പ് അവഗണിച്ചാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ പരിഷ്കാരങ്ങൾ. ശമ്പളം ഗഡുക്കളായി നൽകണമെന്ന ഉത്തരവിനെതിരെ യൂണിയനുകൾ രംഗത്തെത്തിയെങ്കിലും പിൻമാറാൻ മാനേജ്മെന്‍റ് തയ്യാറല്ല.
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ഉറപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിനെ ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ആവർത്തിച്ച യു.വി.ജോസ്, റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതും ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്ന് പറഞ്ഞു. പദ്ധതിയുടെ മറവിൽ നടന്ന കൈക്കൂലി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്‍റെ കസ്റ്റഡി ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരും. മറ്റ് കേന്ദ്ര ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യും. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലും സ്വപ്നയും ചേർന്ന് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണെന്നാണ് ഇ.ഡിയുടെ നിഗമനം. ഈ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ കൈക്കൂലി ഇടപാടിൽ ശിവശങ്കറിന് ലഭിച്ച വിഹിതമാണെന്നാണ് ഇ.ഡി റിപ്പോർട്ടിൽ പറയുന്നത്. സ്വപ്ന സൂക്ഷിച്ചിരുന്ന പണം എവിടെ നിന്നാണ്…
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്‍റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ 6 മണിയോടെയാണ് ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. സിആർപിസി സെക്ഷൻ 151 പ്രകാരം ഷാനിബ് കരുതൽ തടങ്കലിലാണെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് അതിൽ നിന്ന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. ഇന്‍റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവർത്തനമായും സർഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വ്യക്തികൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാർക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും. ഇത് 1960-ലെ കേരള ഗവൺമെന്‍റ് എംപ്ലോയീസ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമായി കണക്കാക്കാം. ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുള്ള ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ അനുവാദമില്ല. അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ഷുഹൈബ് വധം വീണ്ടും ചർച്ചയാകുന്നതിനിടെ കേസിൽ ഉൾപ്പെട്ട അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. ഷുഹൈബ് വധക്കേസും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐക്ക് കൈമാറാതിരിക്കാൻ കേരളത്തിന് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതിന് സർക്കാർ ചെലവഴിച്ചത് 2.11 കോടി രൂപയാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ 1.14 കോടി രൂപയും ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും ചെലവഴിച്ചു. ഷുഹൈബ് വധക്കേസിൽ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 96,34,261 രൂപയാണ്. വക്കീൽ ഫീസായി 86.40 ലക്ഷം രൂപയും വിമാനയാത്ര, ഹോട്ടൽ താമസം, അഭിഭാഷകരുടെ ഭക്ഷണം എന്നിവയ്ക്കായി 6,64,961 രൂപയും ചെലവഴിച്ചു. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് സി.പി മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിന് വേണ്ടി കേരളത്തിന് പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരാണ് ഹാജരായത്.
