Author: News Desk

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ. അനുവദനീയമായതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പരാതി. യുവജനങ്ങളുടെ നൈപുണ്യം പരിപോഷിപ്പിക്കുക, മികച്ച വിദ്യാഭ്യാസത്തിനായി അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്ഥാപിതമായത്. 04-10-2016 നാണ് ചിന്താ ജെറോമിന്‍റെ നിയമനം ആദ്യമായി നടന്നത്. മൂന്ന് വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ ആക്ട് പ്രകാരം ഒരാൾക്ക് രണ്ട് തവണ ഈ തസ്തികയിൽ നിയമനം നേടാനാണ് അവകാശമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ചിന്ത ജെറോമിനെ നിയമിച്ചിട്ട് ആറ് വർഷം കഴിഞ്ഞു. എന്നാൽ പദവി വിട്ടൊഴിയാൻ അവർ തയ്യാറല്ല. കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് കാലയളവിലെ ശമ്പളം കൈപ്പറ്റാൻ മാത്രമാണ് പദവിയിൽ തുടരുന്നതെന്നും പരാതിയിൽ പറയുന്നു.

Read More

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. കുട്ടി തൽക്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്‍റെ പിതാവ് കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി. പങ്കാളിയെ വിവാഹം കഴിക്കാത്തതും കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അമ്മ തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു നീക്കം. ഈ സമയത്താണ് തൃപ്പൂണിത്തുറയിലുള്ള ദമ്പതികളെക്കുറിച്ച് സുഹൃത്ത് അറിയിക്കുന്നത്. സാമ്പത്തിക കൈമാറ്റം നടത്താതെയാണ് അനൂപിനെയും ഭാര്യയെയും കുഞ്ഞിനെ വളർത്താൻ ഏൽപ്പിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് മാതാപിതാക്കൾ കുഞ്ഞിനെ നൽകിയ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ് ശിശുക്ഷേമ സമിതിയുടെ അന്വേഷണം. ദത്ത് അല്ലെന്നിരിക്കെ കൈക്കു‍ഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തിയതിലെ അന്വേഷണമാണ് നടക്കുന്നത്.

Read More

കോഴിക്കോട്: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് യുവതി ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളും അതേപടി നിലനിൽക്കുമെന്നും സലാം പറഞ്ഞു. ട്രാൻസ്ജെൻഡർ പ്രസവം ആഘോഷിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വ്യാജ മാനസികാവസ്ഥയാണ്. ഇതിനെ എതിർക്കുകയാണെങ്കിൽ, പിന്തിരിപ്പൻ ആകും. ഇതിനെയാണ് പുരോഗമനം എന്ന് വിളിക്കുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ സർക്കാർ തകർക്കുകയാണെന്ന് യൂത്ത് ലീഗ് പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ പറഞ്ഞു. ഗുണ്ടാ നേതാക്കളുടെ വായ തുറക്കുമ്പോൾ സർക്കാരിന് ഭയമാണെന്നും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ക്വാറന്‍റൈന് ശേഷമാണ് ഇവയെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്. ചീറ്റപ്പുലികൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേരത്തെ പറഞ്ഞിരുന്നു.

Read More

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തങ്കം ഫെബ്രുവരി 20ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.  ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിനീതും അപർണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തങ്കം. ഈ രണ്ട് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംഗീതം ബിജി ബാൽ, ചിത്രസംയോജനം…

Read More

ന്യൂഡല്‍ഹി: ഡൽഹി നജഫ്ഗഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ സാഹിലിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പിതാവിനെ കൂടാതെ സാഹിലിന്‍റെ മറ്റ് മൂന്ന് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെയാണ് പങ്കാളി സാഹിൽ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് നിക്കിയും സാഹിലും വിവാഹിതരായിരുന്നെന്നും ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇരുവരും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിക്കാതിരിക്കുകയും സാഹിലിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. 2018 ൽ ഉത്തം നഗറിലെ ഒരു കോച്ചിംഗ് സെന്‍ററിൽ വച്ചാണ് സാഹിലും നിക്കിയും കണ്ടുമുട്ടിയത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്കും ലിവിങ് ടുഗെദറിലേയ്ക്കും നയിച്ചു. അതേസമയം, സാഹിലിന്‍റെ കുടുംബാംഗങ്ങൾ മറ്റൊരു…

Read More

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്. അധികാരത്തിൽ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാർട്ടിയിൽ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തിൽ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിർദ്ദേശിക്കുന്നു. ഡിസംബർ 21, 22 തീയതികളിൽ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശന വിലയിരുത്തലുകൾ. പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അർഹതപ്പെട്ടവരുടെ ജോലികൾ നേതാക്കൾ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം നടപടികൾ ഉണ്ടാക്കുന്നത്. ഇത് പാർട്ടിയും ജനങ്ങളും തമ്മിൽ അകൽച്ച ഉണ്ടാക്കുന്നു എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്‍റെ നിരാശകൾ പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും രേഖയിൽ പറയുന്നു. കുറച്ചുകാലം പാർട്ടിയിൽ പ്രവർത്തിച്ചാൽ തൊഴിൽ നൽകേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചാണ് പുതുതലമുറ കേഡർമാരെ ഘടകങ്ങൾ വളർത്തേണ്ടതെന്നും രേഖയിൽ പറയുന്നു.

Read More

സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചപ്പോൾ മികച്ചൊരു സിനിമയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഫെബ്രുവരി 23 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ അശോകൻ, രമ്യ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വത് അശോക് കുമാർ, സഞ്ജന ദിപു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്…

Read More

ന്യൂഡല്‍ഹി: ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യക്കെതിരായ ഡൽഹി ടെസ്റ്റിൽ തുടർന്ന് കളിക്കില്ല. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വാർണർക്ക് കളി തുടരാൻ കഴിയില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു. കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനം ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് വാർണർക്ക് പരിക്കേറ്റത്. മറ്റൊരു ബൗൺസറിൽ താരത്തിന്റെ കൈക്കും പരിക്കേറ്റു. ബാറ്റിങ് തുടർന്ന വാർണർ 15 റണ്‍സെടുത്ത് പുറത്തായി. ശേഷം താരം ഫീല്‍ഡിങ്ങിന് എത്തിയിരുന്നില്ല. ഐസിസിയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം അനുസരിച്ച്, ഒരു കളിക്കാരന് തലയ്ക്ക് പരിക്കേറ്റാൽ, ആ ടീമിന് പകരം മറ്റൊരു കളിക്കാരനെ കളിപ്പിക്കാം. മോശം ഫോം കാരണം വാർണറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സമയത്താണ് ഡൽഹി ടെസ്റ്റിനുള്ള ഓസ്ട്രേലിയ ടീമിൽ താരത്തെ ഉൾപ്പെടുത്തിയത്. എന്നാൽ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പരാജയപ്പെട്ട വാർണർക്ക് ഇവിടെയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.

Read More

ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ നടത്തി ഗൂഗിൾ ഇന്ത്യയും. ഇന്ത്യയിൽ 453 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയിൽ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടൽ ഇ-മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയിൽ അയച്ചത്. പിരിച്ചുവിടലിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായി ഇ-മെയിലിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, കമ്പനി എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. നേരത്തെ മറ്റൊരു അമേരിക്കൻ കമ്പനിയായ ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചത്. മെറ്റയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Read More