- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
മൗണ്ട് മൗംഗനുയി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ടീം മുഖ്യ പരിശീലകനും മുൻ ന്യൂസിലൻഡ് താരവുമായ ബ്രണ്ടൻ മക്കല്ലത്തിന്‍റെ റെക്കോർഡാണ് സ്റ്റോക്സ് തകർത്തത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്റ്റോക്സ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടിയ താരം 33 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്തായി. 90 ടെസ്റ്റുകളിൽ നിന്നായി 109 സിക്സറുകളാണ് സ്റ്റോക്സിന്‍റെ പേരിലുള്ളത്. 101 ടെസ്റ്റുകളിൽ നിന്നായി 107 സിക്സറുകളായിരുന്നു മക്കല്ലം നേടിയത്.
മുംബൈ: പാക്കിസ്ഥാനിലെ കറാച്ചിയിൽ താലിബാൻ ഭീകരർ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ആക്രമണത്തിൽ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും അതിൽ ദുഃഖിതനാണെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. “നിങ്ങൾ തീവ്രവാദികളെ പരിപോഷിപ്പിക്കുമ്പോൾ, ഇതാണ് നിങ്ങൾക്ക് തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് സങ്കടമുണ്ട്”. വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും വെങ്കടേഷ് പ്രസാദ് വിമർശിച്ചു. ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് താലിബാൻ ഭീകരർ കറാച്ചിയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. 25 ഗ്രനേഡുകളാണ് ഭീകരർ പൊലീസ് സ്റ്റേഷനു നേരെ എറിഞ്ഞത്. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂൺ 18ന് കറാച്ചിയിൽ നടക്കാനിരുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിന് മുന്നോടിയായാണ് ആക്രമണം നടന്നത്. മത്സരം മാറ്റിവച്ചിട്ടില്ല.
അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് അറ്റ്സു മരിച്ചുവെന്ന് സ്ഥിതീകരണം വന്നത്. ചെൽസി, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, പോർട്ടോ തുടങ്ങിയ പ്രധാന ക്ലബ്ബുകളുടെ ഭാഗമായിരുന്നു അറ്റ്സു. 31 കാരനായ അറ്റ്സു കഴിഞ്ഞ വർഷമാണ് തുർക്കിഷ് ക്ലബ്ബിലേക്ക് മാറിയത്. ദുരന്തത്തിന് തൊട്ട് തലേദിവസം നടന്ന മത്സരത്തിൽ ഹറ്റായസ്പോറിനെ വിജയത്തിലേക്ക് നയിച്ചത് അറ്റ്സുവിന്‍റെ ഗോളായിരുന്നു.
അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് അറ്റ്സു മരിച്ചുവെന്ന് സ്ഥിതീകരണം വന്നത്. ചെൽസി, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, പോർട്ടോ തുടങ്ങിയ പ്രധാന ക്ലബ്ബുകളുടെ ഭാഗമായിരുന്നു അറ്റ്സു. 31 കാരനായ അറ്റ്സു കഴിഞ്ഞ വർഷമാണ് തുർക്കിഷ് ക്ലബ്ബിലേക്ക് മാറിയത്. ദുരന്തത്തിന് തൊട്ട് തലേദിവസം നടന്ന മത്സരത്തിൽ ഹറ്റായസ്പോറിനെ വിജയത്തിലേക്ക് നയിച്ചത് അറ്റ്സുവിന്‍റെ ഗോളായിരുന്നു.
ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് നടക്കുക. ദുബായ് സ്പോർട്സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ദുബായ് എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നീ റോഡുകളാണ് അടച്ചിടുക. സൈക്കിൾ യാത്രക്കാർ കടന്നുപോകുന്നതിനാൽ റേസ് റൂട്ടിലെ പ്രധാന ‘സിഗ്നൽ നിയന്ത്രിത കവലകളും’ റൗണ്ട് എബൗട്ടുകളും താത്കാലികമായിഅടച്ചിടുമെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അവസാന മത്സരാർത്ഥി കടന്നുപോയി കഴിഞ്ഞാൽ റോഡ് ഗതാഗതം പുനസ്ഥാപിക്കും.
മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു. വിമാനം അനിശ്ചിതമായി വൈകിയതിനാൽ നാട്ടിൽ നിന്ന് വിളിക്കാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ വാഹനം ഏറെ നേരം കാത്തുനിൽക്കാൻ കഴിയാത്തതിനാൽ മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ വിമാനം വൈകൽ തുടർക്കഥയായതോടെ വാർത്താ പ്രാധാന്യം പോലും നഷ്ടപ്പെട്ടു. യാത്രക്കാരിൽ പലരും ഇത് ഒരു സാധാരണ സംഭവമാണെന്ന രീതിയിലാണ് ഇപ്പോഴുള്ളത്.
പ്രഭാസിനൊപ്പം ദീപികയും അമിതാഭ് ബച്ചനും; തെലുങ്ക് ചിത്രം ‘പ്രൊജക്ട് കെ’ റിലീസ് പ്രഖ്യാപിച്ചു
പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം പ്രൊജക്ട് കെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രഭാസിനെ കൂടാതെ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാരൂഖ് ഖാൻ നായകനായ പത്താൻ ആയിരുന്നു ദീപിക പദുക്കോണിന്‍റെ അവസാന ചിത്രം. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പത്താന്‍റെ ആഗോള കളക്ഷൻ 1,000 കോടിയിലേക്ക് അടുക്കുകയാണ്.
ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിന്‍റെ (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎല്ലിന്‍റെ ആദ്യ ലേലത്തിൽ മന്ദാനയുടേതായിരുന്നു ആദ്യ പേര്. മുംബൈ ഇന്ത്യൻസും ആർസിബിയും താരത്തിനായി മത്സരിച്ചിരുന്നു. ഒടുവിൽ 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ ആർസിബി സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരവും സ്മൃതി മന്ദാനയായിരുന്നു.
യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി കമ്മിറ്റി പറഞ്ഞു.
ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ ടാങ്ക്, നേവല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കൊച്ചിയിലെ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടും.
