- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില് മോഷണം: ബഹ്റൈനില് ഏഷ്യന് യുവാവ് പിടിയില്
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില് പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
Author: News Desk
ബെംഗളൂരു: കൈക്കൂലി കേസിൽ കർണാടക ബിജെപി എം.എൽ.എ എം വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ മകൻ അറസ്റ്റിലായതിനെ തുടർന്ന് വിരുപാക്ഷപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ട് കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്‍റ്സ് ലിമിറ്റഡിന്‍റെ ചെയർമാനായിരുന്നു വിരുപാക്ഷപ്പ. വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തതിനെ തുടർന്ന് അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സംഭവത്തിൽ ലോകായുക്ത കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷമാണ് ലോകായുക്ത പൊലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളായ കെഎസ്ഡിഎല്ലിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന കെമിക്സിൽ കോർപ്പറേഷൻ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.എൽ.എയുടെ മകൻ പ്രശാന്ത് മദൽ പൊലീസിന്റെ പിടിയിലായത്. ഇതേത്തുടർന്ന് വിരുപാക്ഷപ്പയുടെ മകന്‍റെ വീട്ടിൽ ലോകായുക്ത പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് കോടിയിലധികം…
നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്ന് ചത്തു; സാഷയുടെ മരണകാരണം വൃക്കരോഗമെന്ന് സ്ഥിരീകരണം
ഭോപാൽ: നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സാഷ എന്ന പെൺ ചീറ്റപ്പുലിയാണ് ചത്തത്. വൃക്ക രോഗത്തെ തുടർന്നായിരുന്നു മരണം. ദൈനംദിന പരിശോധനകളിൽ, സാഷ ക്ഷീണത്തിന്‍റെയും തളർച്ചയുടെയും ലക്ഷണങ്ങൾ കാണിച്ചിരുന്നു. തുടർന്നുള്ള വിദഗ്ധ പരിശോധനയിൽ സാഷയ്ക്ക് നിർജ്ജലീകരണം സംഭവിച്ചതായും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തി. ക്രിയാറ്റിന്‍റെ അളവ് വളരെ കൂടുതലാണെന്ന് രക്തപരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വൃക്കയിൽ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വനത്തിലേക്ക് തുറന്നു വിട്ട മൂന്ന് ചീറ്റപ്പുലികളിൽ ഒന്നായിരുന്നു സാഷ. തിങ്കളാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നും കുനോയിലെ മറ്റ് ചീറ്റപ്പുലികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്രത്യേക പദ്ധതി പ്രകാരം നമീബിയയിൽ നിന്ന് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയുമാണ് കൊണ്ടുവന്നത്.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. ‘സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്‍റെ പ്രസ്താവന അപലപനീയമാണെന്നും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ കേട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദമുയർത്താൻ പിണറായി വിജയനും എം വി ഗോവിന്ദനും ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരൻ, കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാൽ വലിയ പ്രതികരണങ്ങൾ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവ് താഴേക്ക് പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റംസാൻ മാസത്തിൽ സർക്കാർ ഓഫീസുകൾക്കായി ഫ്ലെക്സിബിൾ ജോലി സമയ സമ്പ്രദായം ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. പ്രവൃത്തി സമയം ക്രമീകരിക്കുന്നതോടെ ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ഇത് നടപ്പിലാക്കിയിട്ടും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നേരത്തെ സ്കൂൾ സമയത്തും ഓഫീസ് സമയത്തും മാത്രമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ സർക്കാർ ഓഫീസുകൾ മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തനം ആരംഭിച്ചതോടെ റോഡുകളിൽ എല്ലായ്പ്പോഴും തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥരെയും ട്രാഫിക് പട്രോളിംഗിനെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. റംസാനിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഫ്ലെക്സബിൾ ജോലി സമയം നടപ്പിലാക്കിയത്. ഇത് വിജയകരമായാൽ റംസാന് ശേഷവും ഈ സംവിധാനം തുടരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നിരുന്നാലും, പുതിയ സംവിധാനം വിപരീത ഫലമാണ് സൃഷ്ടിച്ചതെന്നാണ് നിലവിലുള്ള വിലയിരുത്തൽ.
മക്ക: റമദാനിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ മക്കയിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. ഹറമിനുള്ളിൽ തീർത്ഥാടകരുടെ നീക്കം നിയന്ത്രിക്കാൻ 500 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹറമിന് പുറത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തി അവിടെ നിന്ന് ബസുകളിലോ മറ്റോ ഹറമിന് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ഹറമിലേക്ക് നടക്കണം. ജിദ്ദ എക്‌സ്പ്രസ് വേയിലെ ശുമൈസി പാർക്കിങ്ങിൽ നിന്നു ബാബ് അലി സ്റ്റേഷൻ , മദീന റോഡിലെ അൽനവാരിയ സ്‌റ്റേഷനിൽ നിന്ന് ജർവൽ സ്‌റ്റേഷൻ, അല്ലൈത്ത് പാർക്കിങ്ങിൽ നിന്ന് പ്രിൻസ് മിത്അബ് സ്‌റ്റേഷനും അജ്‌യാദ് അൽമസാഫി സ്‌റ്റേഷനും, തായിഫ് റോഡിലെ അൽഹദാ പാർക്കിങിൽ നിന്ന് കിഴക്ക് ഭാഗത്തെ ജബൽ അൽകഅ്ബ സ്‌റ്റേഷനിലുമാണ് എത്തേണ്ടത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 31 വരെയാണ് മഴ സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് എവിടെയും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പട്ന: ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് പെൺകുഞ്ഞ് പിറന്നു. തേജസ്വി യാദവും ഭാര്യ രാജശ്രീയും മകൾക്കൊപ്പമുള്ള ചിത്രം സഹോദരി രോഹിണി ആചാര്യ പുറത്തു വിട്ടു. കുടുംബത്തിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു കവിതയും രോഹിണി ട്വീറ്റ് ചെയ്തു. തേജസ്വി യാദവിന്‍റെ സഹോദരൻ മന്ത്രി തേജ് പ്രതാപ് യാദവ് നിയമസഭാംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. നവരാത്രി ഉത്സവ വേളയിൽ ലക്ഷ്മി ദേവി കുടുംബത്തിൽ അവതരിച്ചുവെന്നും എല്ലാ ദുരിതങ്ങളും ഇല്ലാതാകുമെന്നും തേജ് പ്രതാപ് പ്രതീക്ഷ പ്രകടിപ്പിച്ചു. വീർ ചന്ദ് പട്ടേൽ മാർഗിലെ ആർജെഡി ആസ്ഥാനത്തും ആഹ്ലാദം പ്രകടമായി. പാർട്ടി പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.
അതിജീവിതക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിനെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണ സമിതിയെ നിയോഗിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് പ്രിൻസിപ്പൽ നിർദേശം നൽകി. അതിജീവിതയെ മൊഴി മാറ്റി പറയാൻ നിർബന്ധിച്ച അഞ്ച് ജീവനക്കാരെക്കുറിച്ച് സൂപ്രണ്ടിന് ഉൾപ്പെടെ വിവരം നൽകിയത് സീനിയർ നഴ്സിംഗ് ഓഫീസറാണ്. ഇവരെ സ്ഥലം മാറ്റുമെന്ന് എൻ.ജി.ഒ യൂണിയൻ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ നഴ്സിംഗ് ഓഫീസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും വിവരമുണ്ട്.
ജനാധിപത്യ വിരുദ്ധ കാര്യങ്ങൾ സ്വന്തം നേർക്ക് വരുമ്പോഴാണ് കോൺഗ്രസ് പ്രതികരിക്കുന്നത്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ നടപടി കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി, ഏത് നേതാവ് എന്ന് നോക്കിയല്ല സി.പി.എം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയയ്ക്കും കവിതയ്ക്കുമെതിരായ നിലപാടിൽ കോൺഗ്രസിന് എതിർപ്പില്ല. രാഹുലിന്‍റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന്‍റെ ഏക പ്രശ്നം. വയനാട് മത്സരിക്കുമോ ഇല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തിലല്ല പിന്തുണ. കോൺഗ്രസിന്‍റെ നിലപാട് ഏകപക്ഷീയമാണ്. വയനാട് തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസിനെതിരായ നിലപാട് സി.പി.എം സ്വീകരിക്കും. സി.പി.എമ്മിന്‍റെ ആദ്യശത്രു കോൺഗ്രസല്ല, ബി.ജെ.പിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക് സഭാ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. 12 തുഗ്ലക്ക് ലെയ്നാണ് രാഹുലിന്‍റെ ഔദ്യോഗിക വസതി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസ് വന്നിരിക്കുന്നത്. എന്നാൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാഹുലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.