Author: News Desk

അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തു. രക്ഷപ്പെടുത്തിയ വ്യക്തിയെ ഉപേക്ഷിക്കാൻ പൂച്ച വിസമ്മതിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്നാണ് പൂച്ചയെ ദത്തെടുക്കാൻ രക്ഷാപ്രവർത്തകൻ തീരുമാനിച്ചത്. അലി കാക്കസ് എന്നയാളാണ് പൂച്ചയെ ദത്തെടുത്തത്. തുർക്കിഷ് ഭാഷയിൽ ‘അവശിഷ്ടം’എന്നർത്ഥമുള്ളള ‘എൻകസ്’ എന്നാണ് പൂച്ചയ്ക്ക് പേരിട്ടത്. പൂച്ചയുമൊത്തുള്ള അലി കാക്കസിന്‍റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫെബ്രുവരി ആറിന് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഉണ്ടായ ഭൂചലനത്തിൽ 45,000 ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയും മൃഗങ്ങളെയും രക്ഷപ്പെടുത്തുന്ന വാർത്തകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Read More

തൃശൂര്‍: തൃശൂരിൽ 200 കോടി രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ നിക്ഷേപവും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിയുടെയും ഭാര്യ റാണി ജോയിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമം പ്രകാരമാണ് നടപടി. വടൂക്കരയിലെ രണ്ട് വീടുകളും തൃശൂരിലെ ഒരു സ്ഥാപനവും ആറ് ഫ്ളാറ്റുകൾ ഉൾപ്പെടുന്ന കടമുറികൾ എന്നിവയാണ് കണ്ടുകെട്ടിയത്. ധനവ്യാവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ധനവ്യവസായ ബാങ്കേഴ്സ് ഉടമയുമായ പാണഞ്ചേരി ജോയി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ജോയ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. കൂട്ടുപ്രതികളായ ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്ത ജോയ് ഡി. പാണഞ്ചേരിക്കൊപ്പം പോസ്റ്റ് ഓഫീസ് റോഡിലുള്ള ധനവ്യവസായ ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുന്നതിനെ ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ഗഡുക്കളായി ശമ്പളം നൽകുന്നതിന് വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ല. യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടില്ല. അവർക്ക് അവരുടെ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവിൽ തെറ്റില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിൽ മാത്രം ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രായോഗിക തീരുമാനം തള്ളിക്കളയേണ്ട കാര്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാർഗെറ്റ് നിർദ്ദേശവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഇസ്‌ലാമാബാദ്: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് പാകിസ്ഥാൻ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതിനെച്ചൊല്ലി വിവാദം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുർക്കി നേരത്തെ പാകിസ്ഥാനിലേക്ക് അയച്ച അതേ സാധനങ്ങൾ പാകിസ്ഥാൻ ഇപ്പോൾ തിരികെ നൽകിയെന്നാണ് ആരോപണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ ഭൂകമ്പത്തിന് ശേഷം തുർക്കിയിലേക്ക് തന്നെ പാക്കിസ്ഥാൻ രൂപം മാറ്റി അയച്ചുവെന്ന് പാക് മാധ്യമ പ്രവർത്തകനായ ഷാഹിദ് മസൂദാണ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലെ ജിഎൻഎൻ എന്ന വാർത്താ ചാനലിലൂടെയാണ് ഷാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്ക് പാകിസ്ഥാൻ സി -130 വിമാനത്തിലാണ് ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരെയും അയച്ചത്. തുർക്കി അയച്ച അതേ ദുരിതാശ്വാസ സാമഗ്രികളാണ് പാകിസ്ഥാൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

കൊച്ചി: സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കർണാടക ബുൾഡോസേഴ്സും ബംഗാൾ ടൈഗേഴ്സും തമ്മിലാണ് ആദ്യ മത്സരം. ബിഗ് സ്ക്രീൻ താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നത് കാണാൻ ആളുകൾ അക്ഷമയോടെ കാത്തിരിക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം വരുന്ന സിസിഎല്ലിൽ തകർത്ത് കളിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേരളത്തിൽ നിന്നുള്ള കേരള സ്ട്രൈക്കേഴ്സും നടത്തിയിട്ടുണ്ട്. കേരള ടീമിന്‍റെ ആദ്യ മത്സരം നാളെ നടക്കും. ഈ അവസരത്തിൽ ടീമിൻ്റെ പരിശീലന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.  ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ താരങ്ങളുടെ വ്യായാമവും കഠിനമായ പരിശീലന സെഷനുകളുമാണ് കാണിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ ഉജ്ജ്വലമായ ബൗളിങും ബാറ്റിങും വീഡിയോയിൽ കാണാം. വിജയ് യേശുദാസും ഒപ്പമുണ്ട്. “ഞങ്ങളുടെ ടീം ഈ സീസണിനായി തായ്യാറാണ്, നിങ്ങളോ?” എന്ന കുറിപ്പോട് കൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.  ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ,…

Read More

കൊഹിമ: നാഗാലാൻഡിന്‍റെ പുരോഗതി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി ബിജെപി-എൻഡിപിപി സഖ്യം തുടരുമെന്ന് കേന്ദ്ര തുറമുഖ വികസന മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പരിശ്രമം മൂലമാണ് നാഗാലാൻഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമഗ്ര വികസനം ഉണ്ടായത്. വടക്കുകിഴക്കൻ മേഖല രാജ്യത്തിന്‍റെ വളർച്ചയുടെ പുതിയ എഞ്ചിനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മോൺ, വോഖ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സർബാനന്ദ സേനോവാൾ. “വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും ഇത്രയധികം പ്രാധാന്യം മറ്റൊരു പ്രധാനമന്ത്രിയും നൽകിയിട്ടില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി-എൻഡിപിപി സഖ്യം തുടരും. സഖ്യത്തിനുള്ള നിങ്ങളുടെ വോട്ട് നാഗാലാൻഡിന്‍റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള വോട്ടാണ്,” സോനോവാൾ കൂട്ടിച്ചേർത്തു.

Read More

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂർ, മനീഷ് തിവാരി, ഹൂഡ എന്നിവർ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. വിയോജിപ്പ് പ്രകടിപ്പിച്ചവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദ്ദേശത്തിനുള്ള സാധ്യത വർദ്ധിച്ചു. പ്രിയങ്ക ഗാന്ധി പ്രവർത്തക സമിതിയിൽ ഉണ്ടാകും. സമിതിയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ചുമതല കോൺഗ്രസ് പ്രസിഡന്‍റിനെ ഏൽപ്പിക്കും. ആവശ്യമെങ്കിൽ മത്സരം നടത്താൻ തയ്യാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദ്ദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നുമാണ് ശശി തരൂർ എം.പി പറഞ്ഞത്. ഫെബ്രുവരി 24 മുതൽ 28 വരെ റായ്പൂരിൽ ചേരുന്ന പ്ലീനറി യോഗത്തിലാണ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. പ്ലീനറി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത്…

Read More

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന വെബ് സീരീസായ ‘ഹീരാമണ്ഡി’യുടെ ടീസർ പുറത്ത്. നെറ്റ്ഫ്ലിക്സ് ആണ് ഹീരാമണ്ഡിയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. മനീഷ കൊയ്‌രോള, അദിതി റാവു, സോനാക്ഷി സിൻഹ, ഷർമിൻ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവർ സ്വർണ്ണ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്നത് ടീസറിൽ കാണാം. വസ്ത്രങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങളും ധരിച്ചതായി കാണാം. തന്‍റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളിലൊന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബൻസാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകൾ ചെയ്യുന്നതുപോലെയായിരുന്നു ഇത്, ഓരോ എപ്പിസോഡും ഓരോ സിനിമ പോലെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തീരുമാനം മാറ്റണമോയെന്ന് ആലോചിക്കാമെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. “നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാം എന്നാണ്. എല്ലാം നേതൃത്വത്തിന്‍റെ കൈകളിലാണ്. അവർ തീരുമാനിക്കട്ടെയെന്നും” തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അത് സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഈ മാസം 24 മുതൽ 26 വരെ റായ്പൂരിൽ ചേരുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വച്ചാണ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക. കോൺഗ്രസ് അധ്യക്ഷനെ കൂടാതെ 23 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെയാണ് തിരഞ്ഞെടുക്കുക. 12 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും 11 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്നതാണ് പ്രവർത്തക സമിതി. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

ന്യൂഡല്‍ഹി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നല്കിയ കണ്ണൂർ കോടതി സമുച്ചയ കരാർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് എങ്ങനെയാണ് കരാർ നൽകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്‍റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത് എ.എം മുഹമ്മദ് അലി എന്ന കരാറുകാരന്‍റെ ഉടമസ്ഥതയിലുള്ള നിർമാൺ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയായിരുന്നു. എന്നാൽ നിർമാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനേക്കാൾ കൂടുതൽ തുക പറഞ്ഞ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നിർമാൺ കണ്സ്ട്രക്ഷൻസിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. കുറഞ്ഞ…

Read More