Author: News Desk

റിയാദ്: ഈ വർഷത്തെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിൽ നിന്നാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക. ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യൻമാരും ആതിഥേയ രാജ്യത്തിന്‍റെ ചാമ്പ്യൻ ക്ലബ്ബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബ്ബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദി അറേബ്യയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബ്ബുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ. ഒരുപക്ഷേ ഇത് 32 ക്ലബ്ബുകൾ വരെയാകാം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബ് അൽ ഹിലാൽ വെള്ളി നേടിയിരുന്നു. ബ്രസീലിയൻ ക്ലബ് ഫ്ലമിംഗോയെ തോൽപ്പിച്ചാണ് അൽ ഹിലാൽ ഫൈനലിൽ എത്തിയത്. 2000-ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകളാണ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല് വർഷത്തിലൊരിക്കൽ…

Read More

ഡൽഹി: പ്ലീനറി സമ്മേളനത്തോടെ ഒരാൾക്ക് ഒരു പദവി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാകുക. ഒരേ സമയം പാർലമെന്‍ററി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഒരാൾക്ക്-ഒരു പദവി എന്ന നിബന്ധന തടസ്സമുണ്ടാകില്ല. അതേസമയം പാർട്ടി കമ്മിറ്റികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. 50 വയസിന് താഴെയുള്ളവർക്ക് പാർട്ടി സ്ഥാനങ്ങളിൽ പകുതി പ്രാതിനിധ്യം നൽകണമെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. ആറ് പ്രധാന കമ്മിറ്റികളുടെ തീരുമാനം പ്ലീനറിയിൽ പ്രമേയമായി അവതരിപ്പിക്കും.

Read More

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നും ആരാധകരെ ആകർഷിക്കുന്ന ആസിഫ് അലി സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പരയായ ഗീത ഗോവിന്ദത്തിലാണ് ആസിഫ് അലി ഗസ്റ്റ് ആയി എത്തുന്നത്.  സീരീയലിലെ നായകന്റെ അനുജത്തിയുടെ ജന്മദിനത്തിലാണ് ആസിഫ് അലി എത്തുന്നത്. അതിഥി വേഷമായിരിക്കും ഇതെന്നാണ് സൂചന. ഇതിന്‍റെ പ്രമോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് സ്ക്രീൻ താരത്തെ സീരിയലിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ പരമ്പരയിൽ സന്തോഷ് കീഴാറ്റൂരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിസിനസുകാരനായ ഗോവിന്ദ് മാധവിന്‍റെയും ഗീതാഞ്ജലിയുടെയും കഥ പറയുന്ന പരമ്പരയാണ് ഗീതാ ഗോവിന്ദം. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 7.30 നാണ് സംപ്രേഷണം ചെയ്യുന്നത്.

Read More

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുവൈത്ത് വീസ ആപ്പ് പുറത്തിറക്കി. മനുഷ്യക്കടത്ത്, വീസ വ്യാപാരം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കും. കുവൈത്തിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തൊഴിലാളിയുടെയും സന്ദർശകന്റെയും നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നൽകൂ. വ്യാജ രേഖ ചമച്ച് വീസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകർച്ചവ്യാധി രോഗമുള്ളവരും രാജ്യത്ത് എത്തുന്നത് ഇതുവഴി തടയാം. വിവിധ വിമാനക്കമ്പനികളുമായും എംബസിയുമായും സഹകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ വീസ കുവൈത്ത് ആപ്പ് പ്രവർത്തിക്കുന്നത്. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

Read More

തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കണ്ണൂരിൽ പ്രതിഷേധമുണ്ടാകുമെന്ന കാരണത്താൽ യൂത്ത് ലീഗ് പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേരെ നേരത്തെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ പാലക്കാട്ടെത്തിയ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയും ആകാശ മാർഗമായിരുന്നു. എന്നാൽ കണ്ണൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.

Read More

തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കണ്ണൂരിൽ പ്രതിഷേധമുണ്ടാകുമെന്ന കാരണത്താൽ യൂത്ത് ലീഗ് പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേരെ നേരത്തെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ പാലക്കാട്ടെത്തിയ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയും ആകാശ മാർഗമായിരുന്നു. എന്നാൽ കണ്ണൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.

Read More

ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ പ്രചാരണം നടത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥി. വൈകിട്ട് 5 മുതൽ 7 വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പങ്കെടുക്കും. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെ, എഡിഐഎംകെ മുന്നണികളിൽ നിന്ന് കമൽഹാസൻ തുല്യ അകലം പാലിച്ചിരുന്നു. മത-വർഗീയ ശക്തികളെ ചെറുക്കാൻ മതേതര പാർട്ടികൾ ഒന്നിക്കണമെന്നതാണ് തന്‍റെ രാഷ്ട്രീയമെന്ന പ്രഖ്യാപനവുമായാണ് കമൽ ഹാസൻ ഈറോഡിൽ പ്രചാരണം നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം (എംഎൻഎം) ഡിഎംകെ മുന്നണിയിൽ ചേരാൻ സാധ്യതയുണ്ട് എന്നാണ് വിവരം.

Read More

തിരുവനന്തപുരം: നടൻ മുരളിയുടെ ശിൽപത്തിന് മുഖച്ഛായ ഇല്ലാത്തതിനാൽ പണം തിരിച്ചടയ്ക്കാൻ സംഗീത നാടക അക്കാദമി നിർദ്ദേശിച്ച ശിൽപിക്ക് സംസ്ഥാന ധനവകുപ്പ് പിഴത്തുകയിൽ ഇളവ് നൽകി. സാമ്പാത്തിക പ്രതിസന്ധി ഘട്ടത്തിൽ പ്രതിമയുടെ പേരിൽ 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തള്ളിയത്. നടൻ മുരളിയുടെ രണ്ട് പ്രതിമകൾ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമത്തെ വെങ്കല പ്രതിമ പണിയണമെന്ന് അക്കാദമിക്ക് തോന്നിയത്, അപ്പോൾ തന്നെ ശിൽപി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപയ്ക്ക് കരാറും നൽകി. പ്രതിമയുമായി പൂക്കായി വന്നപ്പോൾ കണ്ടവരെല്ലാം ഞെട്ടിപ്പോയി. മുരളിയുടെ മുഖവുമായി പ്രതിമയ്ക്ക് യാതൊരു സാദൃശ്യവും ഉണ്ടായിരുന്നില്ല. തുടർന്ന് സംഗീത നാടക അക്കാദമി ശിൽപിക്ക് അനുവദിച്ച പണം തിരികെ നൽകാൻ കത്ത് നൽകി. ശിൽപനിർമ്മാണത്തിന് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം ചെലവായെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ തുക തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ നിലപാട്. അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് നേരിട്ട് സർക്കാരിന് അയച്ചു. തുക എഴുതിത്തള്ളാൻ…

Read More

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 16,982 കോടി രൂപയുടെ കുടിശ്ശിക ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് ഇത് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയിൽ ശേഖരിക്കുന്ന നഷ്ടപരിഹാര സെസിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായും ധനമന്ത്രി…

Read More

ന്യൂഡൽഹി: ജി.എസ്.ടി തർക്ക പരിഹാരത്തിനായി അപ്‍ലറ്റ് ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശുപാർശയെ എതിർത്ത് കേരളം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം നിലപാട് അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും മന്ത്രിതല സമിതിയുടെ ശുപാർശകളോട് വിയോജിപ്പുണ്ട്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള സമിതി ഡൽഹി ആസ്ഥാനമായി ദേശീയ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻപിടി) സ്ഥാപിക്കാനാണ് ശുപാർശ ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിലും ട്രൈബ്യൂണലുകൾ വേണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ സമവായത്തിലെത്തിയ ശേഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ നിയമനിർമ്മാണം നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ജി.എസ്.ടി നഷ്ടപരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്ന് കേരളം ആവശ്യപ്പെടും.

Read More