Author: News Desk

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉയർത്തിക്കാട്ടി ആദ്യമായി പരാതി നൽകിയ എം.വി. സുരേഷ് തിങ്കളാഴ്ച ഇ.ഡിക്ക് മൊഴി നൽകും. രാവിലെ 10.30ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ ബ്രാഞ്ച് മാനേജരുടെ ചുമതലയുണ്ടായിരുന്ന സുരേഷ് തട്ടിപ്പ് ആരോപിച്ച് 2019 ജനുവരി 16ന് സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. കരുവന്നൂർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ നിരവധി പരാതികൾ നൽകിയതിന് സുരേഷിനെ നാല് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് 2020 ഓഗസ്റ്റ് 20ന് സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കരുവന്നൂർ അഴിമതിയെക്കുറിച്ചുള്ള അന്നത്തെ സഹകരണ മന്ത്രിയുടെ ടി.വി ലൈവ് ഷോയിൽ സുരേഷ് പരാതി പറയുന്ന രംഗം പിന്നീട് വൈറലായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇഡി…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലധികം സ്കൂൾ കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടെത്തി. 1.5 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും, 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമടക്കം പ്രശ്നങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൈറ്റ് നടത്തിയ വിശകലനത്തിലാണ് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ നിന്ന് എണ്ണായിരത്തിലധികം കുട്ടികളുടെ ആധാർ രേഖകളിൽ ഇരട്ടിപ്പുണ്ടെന്നും വ്യക്തമാകുന്നു. തസ്തിക നിയമനത്തിന് മുമ്പ് ആധാറിലെ വിശദാംശങ്ങളും പൊരുത്തക്കേടുകളും പരിശോധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 33,44,858 കുട്ടികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ 31.51 ലക്ഷം കുട്ടികളുടെ (94.22 ശതമാനം) ആധാർ സാധുവാണെന്ന് കണ്ടെത്തി. മൊത്തം 79,291 കുട്ടികൾക്ക് (2.37 ശതമാനം) യുഐഡി ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല. 1,13,959 കുട്ടികളുടെ (3.41 ശതമാനം) ആധാറും അസാധുവാണെന്ന് കണ്ടെത്തി. ആധാർ ഇല്ലാത്ത 1,93,250 കുട്ടികളുണ്ട്. ഒരു ഉപജില്ലയിൽ ശരാശരി 1,186 കുട്ടികളാണ് ഇത്തരത്തിലുള്ളത്.

Read More

കൊച്ചി: വീട്ടമ്മയാണ് അപകടത്തിൽ പെട്ടത് എന്ന കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അശ്രദ്ധമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശി കാളുക്കുട്ടി (61) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം രൂപയാക്കി കോടതി ഉയര്‍ത്തി. 7.5 ശതമാനം വാര്‍ഷികപലിശ സഹിതം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. 2006 ഓഗസ്റ്റ് 24 നുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ് ഹര്‍ജിക്കാരി.

Read More

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇദ്ദേഹത്തിന്റെ മൊഴി മുമ്പ് രണ്ട് തവണ രേഖപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ ആദ്യ അറസ്റ്റായിരുന്നു ശിവശങ്കറിന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്‍റെ ലോക്കറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. 

Read More

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്ന തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. എൻടിആറിന്‍റെ ചെറുമകനാണ് ഇദ്ദേഹം. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ അനന്തരവൻ കൂടിയാണ് താരകരത്ന. ടിഡിപി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 40 കാരനായ നന്ദമുരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിലും നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. 2002-ൽ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ‘മനമന്ത’. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്…

Read More

റായ്‌പൂർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിന് വിജയത്തുടക്കം. റായ്പൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെ എട്ട് വിക്കറ്റിനാണ് കർണാടക ബുൾഡോസേഴ്സ് തോൽപ്പിച്ചത്. അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച കർണാടക ബുൾഡോസേഴ്സ് ക്യാപ്റ്റൻ പ്രദീപ് ബൊഗാഡിയാണ് മാൻ ഓഫ് ദ മാച്ച്. മികച്ച ബൗളറായി ഗോൾഡൻ സ്റ്റാർ ഗണേഷിനെ തിരഞ്ഞെടുത്തു. പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിംഗ്സുകൾ ആണ് ഉള്ളത്, അതിനാൽ ഓരോ ടീമിനും 10 ഓവറുകൾ വീതമുള്ള രണ്ട് സ്പെല്ലുകൾ ലഭിക്കും.  ടോസ് നേടിയ ബംഗാൾ ടൈഗേഴ്സ് ക്യാപ്റ്റൻ ജിഷു ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് നിശ്ചിത 10 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക ബുള്‍ഡോഴ്‍സേഴ്‍സ് 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു.…

Read More

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ പ്ലേ ഓഫിലേക്ക്. 2-1 എന്ന സ്കോറിനാണ് എടികെയുടെ വിജയം. ജയത്തോടെ മോഹൻ ബഗാൻ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ സീസണിലെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് എടികെയോട് തോറ്റു. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. സാൾട്ട് ലേക്കിൽ പ്ലേ ഓഫ് പ്രതീക്ഷകളോടെ കളിച്ച മോഹൻ ബഗാൻ തുടക്കത്തിൽ തന്നെ ഞെട്ടിപ്പോയി. കളിയുടെ 16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് എടികെയുടെ വലകുലുക്കി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് അപോസ്തലസ് ജിയാന്നു നൽകിയ പാസിൽ നിന്നാണ് ഗോൾ നേടിയത്. മികച്ച ഷോട്ടിലൂടെ ഡയമന്റകോസ് ലക്ഷ്യം നേടി. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ആഹ്ളാദം അൽപനേരം മാത്രമേ നീണ്ടുനിന്നുള്ളൂ. 23-ാം മിനിറ്റിൽ കാൾ മക്ഹ്യൂയിലൂടെ എടികെ ലീഡുയർത്തി. ആദ്യപകുതി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസിന് പകരം ഫെഡറികോ ഗല്ലെഗോയെ എടികെ…

Read More

പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. അതിനാൽ രക്ഷാപ്രവർത്തനവും വൈകിയിരുന്നു. ഫയർഫോഴ്സ് നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഇരുവരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴുള്ള തിരച്ചിൽ ആൽബിനു വേണ്ടിയാണ്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

Read More

പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. അതിനാൽ രക്ഷാപ്രവർത്തനവും വൈകിയിരുന്നു. ഫയർഫോഴ്സ് നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഇരുവരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴുള്ള തിരച്ചിൽ ആൽബിനു വേണ്ടിയാണ്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

Read More

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തിലേക്ക് പി ജയരാജനെ പങ്കെടുപ്പിക്കാൻ സിപിഎം തീരുമാനം. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ സി.പി.എം മാറ്റം വരുത്തി. പി ജയരാജന്‍റെ ചിത്രമുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആകാശിനെ പി ജയരാജൻ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ പി ജയരാജൻ സംസാരിക്കും. അടുത്ത ദിവസം തില്ലങ്കേരി ടൗണിലാണ് പൊതുസമ്മേളനം.

Read More