- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
- ഐ.എല്‍.എ. സ്നേഹ വാര്‍ഷിക ദിനം ആഘോഷിച്ചു
Author: News Desk
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്ലിന്‍റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് അറസ്റ്റ് ചെയ്തത്. പൃഥി ഷായെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. താൻ പൃഥ്വി ഷായെ മർദ്ദിച്ചിട്ടില്ലെന്ന് സപ്ന കോടതിയിൽ പറഞ്ഞു. ക്രിക്കറ്റ് താരം തന്നെ ആക്രമിച്ചതായും സപ്ന ആരോപിച്ചു. പൃഥ്വി ഷായ്ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നും അതിനാലാണ് ബിസിസിഐ വിലക്കിയതെന്നും സപ്നയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചിരുന്നു. മുംബൈയിലെ സാന്റക്രൂസിലെ ഒരു ഹോട്ടലിന് മുന്നിൽ വച്ച് പൃഥ്വി ഷായെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തുവെന്നാണ് സപ്ന ഗില്ലിനെതിരെയുള്ള കേസ്. സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പൃഥ്വി…
വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചതിലും യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്. റഷ്യയെ അന്ധമായി പിന്തുണയ്ക്കാനുള്ള ചൈനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധ സഹായം അടക്കം നല്കുന്ന ചൈനയുടെ നീക്കം ആശങ്കാജനകമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ബ്ലിങ്കൻ പറഞ്ഞു. മൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് ബ്ലിങ്കൻ വാങ് യിയോട് തന്‍റെ പ്രതിഷേധം അറിയിച്ചത്. ചാര ബലൂൺ വിവാദത്തിൽ യുഎസിന്‍റെ നിലപാട് ശുദ്ധ അസംബന്ധമാണെന്ന് വാങ് യി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് അർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടും സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുരയിലെ പ്രതിപക്ഷ നേതാവ് മണിക്ക് സർക്കാർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്.
കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ അഭിഭാഷകനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ട് തവണയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരായ ഗൂഡാലോചനയാണ് നടന്നതെന്ന് സൈബി ആവർത്തിച്ചു. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയ കേസിൽ കേരള ബാർ കൗൺസിൽ നൽകിയ നോട്ടീസിന് അഡ്വക്കേറ്റ് സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനകളുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന് സൈബി ആവർത്തിച്ചു. ഈ സംഭവത്തിൽ പൊലീസും അന്വേഷിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ ഒരു നടപടിയും പാടില്ലെന്നും മറുപടിയിൽ പറയുന്നു. അഡ്വക്കേറ്റ് സൈബി ജോസിന്‍റെ മറുപടി ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കാനാണ് ബാർ കൗൺസിൽ ആലോചിക്കുന്നത്.
ദോഹ: രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റ് തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തുടനീളം ശക്തമാണ്. ഇന്നലെയും പൊടിക്കാറ്റ് ശക്തമായിരുന്നു. അടുത്ത ആഴ്ച പകുതി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. വെളളിയാഴ്ച തുരായനയിൽ താപനില 13 ഡിഗ്രി സെൽഷ്യസും ദോഹയിൽ 16 ഡിഗ്രി സെൽഷ്യസുമായിരുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെയും ചിലപ്പോൾ മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെയും എത്തി.
കൊച്ചി: ആകാശ് തില്ലങ്കേരിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിപിഎം പരിശോധിക്കുമെന്നും, പാർട്ടി ആർക്കും മയപ്പെടുന്നതല്ലെന്നും ശൈലജ പറഞ്ഞു. കേഡർമാർ ഏതെങ്കിലും വിധത്തിൽ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും, അല്ലാത്തപക്ഷം അവരെ പാർട്ടിയിൽ നിന്നു മാറ്റിനിർത്തുമെന്നും കെ കെ ശൈലജ വിശദീകരിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം ഉൾപ്പടെ പാർട്ടി പരിശോധിക്കുമെന്നും ശൈലജ വ്യക്തമാക്കി.
തിരുവനന്തപുരം: ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹതടവുകാരന് അറിയാമെന്നാണ് പോക്സോ കേസിൽ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്‍റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരൻ സി.ബി.ഐക്ക് മൊഴി നൽകി. ജസ്നയെ കാണാതായി അഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജസ്നയുടെ തിരോധാനം സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ജസ്നയുടെ തിരോധാനത്തെ കുറിച്ച് സഹതടവുകാരന് അറിയാമെന്ന് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി സി.ബി.ഐക്ക് മൊഴി നൽകിയത്. ജസ്നയെ നേരത്തെ അറിയാമെന്നും, ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറിയാമെന്നും സഹതടവുകാരൻ തന്നോട് പറഞ്ഞതായാണ് തടവുകാരന്റെ മൊഴി.
കൊച്ചി: നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് പൊലീസ്. ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 235 പേരെയും 43 ഗുണ്ടകളെയുമാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിയമം ലംഘിച്ചു സര്‍വീസ് നടത്തിയതിന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു.
കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരു: ബംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി എട്ട് എസി മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ നിരത്തിലിറക്കുന്നു. സുഖപ്രദമായ യാത്രയ്ക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്ന നൂതന സാങ്കേതിക വിദ്യകൾ ബസിൽ സജ്ജീകരിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. പുതിയ സർവീസുകൾ 21ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒന്നേമുക്കാൽ കോടി രൂപയാണ് ഒരു ബസിന്‍റെ വില. യാത്രാ തീയതിയും നിരക്കും നിശ്ചയിച്ചിട്ടില്ല. നിലവിൽ എറണാകുളത്തേക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. തൃശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്ത് 1810 രൂപയുമാണ് ടിക്കറ്റ് വില. ഇത് തന്നെ തുടരാനാണ് സാധ്യത. കേരളത്തിൽ എറണാകുളത്തേക്ക് മാത്രമാണ് കർണാടക ആർടിസി മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ ബസ് (അംബാരി ഡ്രീം ക്ലാസ്) സർവീസ് നടത്തുന്നത്.
