Author: News Desk

കണ്ണൂര്‍: താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും കുടുംബാംഗങ്ങൾക്ക് സന്ദേശമയച്ച് ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആധുനിക കൃഷി രീതി പരിശീലന യാത്രക്കിടെ കാണാതായത്. എന്നാൽ കൂടുതൽ വിവരങ്ങൾ ബന്ധുക്കളുമായി ഇദ്ദേഹം പങ്കുവച്ചിട്ടില്ല. ബിജു ഉൾപ്പെടെ 27 കർഷകരെ ആധുനിക കൃഷി പരിശീലനത്തിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ചിരുന്നു. എന്നാൽ ഫെബ്രുവരി 17ന് രാത്രി ബിജുവിനെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ബിജു വാഹനത്തിൽ കയറിയില്ലെന്നും തുടർന്ന് കാണാതാവുകയായിരുന്നു എന്നാണ് വിവരം. പാസ്പോർട്ട് അടങ്ങിയ ഹാൻഡ്ബാഗ് കൈവശമുണ്ടായിരുന്നതായി മറ്റ് കർഷകർ പറഞ്ഞു. തുടർന്ന് സംഘത്തിലെ അംഗങ്ങൾ ഇന്ത്യൻ എംബസിയെ വിവരമറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്താൻ ഇസ്രയേൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മസ്കത്ത്​: ഒമാനിലെ ദുകത്ത്​ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ 7.55 നാണ് ഉണ്ടായത്. നേരിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ വ്യക്തമാക്കി.

Read More

മുംബൈ: ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് ലഭിക്കാൻ 2,000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഒരു ഡീലാണ്. ആദ്യഘടുവായിട്ടാണ് 2000 കോടിയുടെ ഇടപാട് നടന്നതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേതൃത്വവുമായി അടുപ്പമുള്ള ഒരു ബിൽഡറാണ് ഇക്കാര്യം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്‍റെ പരാമർശത്തിനെതിരെ ഏക്നാഥ് ഷിൻഡെ വിഭാഗവും രംഗത്തെത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗമാണ് മഹാരാഷ്ട്രയിലെ യഥാർത്ഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്പും വില്ലും ചിഹ്നവും ഷിൻഡെ വിഭാഗത്തിനു അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായപ്പോൾ തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ…

Read More

റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ കേരള സ്ട്രൈക്കേഴ്സിൻ്റെ ആദ്യ മത്സരം ആരംഭിച്ചു. റായ്പൂരിലാണ് മത്സരം. തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സാണ് എതിരാളികൾ. എന്നാൽ ടീമിന്‍റെ ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കില്ല. പകരം ഉണ്ണി മുകുന്ദൻ സ്റ്റാൻഡിങ് ക്യാപ്റ്റനായി ടീമിനെ നയിക്കും. ടീമിന് പിന്തുണ അഭ്യർത്ഥിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ വീഡിയോ സി 3 കേരള സ്ട്രൈക്കേഴ്സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്‍റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീമിലെ അംഗങ്ങൾ.   ഇവരിൽ ഭൂരിഭാഗവും ഓൾറൗണ്ടർമാരാണെന്നതാണ് കേരള സ്ട്രൈക്കർമാർക്ക് മേൽക്കൈ നൽകുന്ന ഘടകം.…

Read More

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ വർധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പിഴ 48,000 ദിർഹമാണ്. ഓരോ 6 മാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിൽ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. ജൂലൈ മുതൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. മൊത്തം തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും പിഴ നിശ്ചയിക്കുക. 2026 ഓടെ സ്വദേശിവൽക്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. തൊഴിൽ മന്ത്രാലയ സംവിധാനം വഴി സ്വദേശികൾക്ക് എത്ര വർക്ക് പെർമിറ്റ് നൽകിയെന്നു പരിശോധിച്ചായിരിക്കും സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ കണക്കെടുപ്പ്. വർക്ക് പെർമിറ്റ് ലഭിച്ച സ്വദേശിക്ക് വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യുപിഎസ് വഴി വേതനം നൽകണം. സ്ഥാപനവും ജീവനക്കാരനും ഒപ്പിട്ട തൊഴിൽ കരാറും നിർബന്ധമാണ്.

Read More

ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി-ജെൻഡറിംഗ് ഫാഷനെക്കുറിച്ചും സംസാരിക്കുന്ന അരുൺ യോഗനാഥൻ സംവിധാനം ചെയ്ത ‘ഫെയ്ഡിംഗ് ഷേഡ്സ്’ എന്ന വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഫഹ്‍മിത ഷിരിന്‍ ബിയാണ് കവിത എഴുതിയിരിക്കുന്നത്. എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ഒരാളുടെ കഥയാണ് വീഡിയോ പറയുന്നത്. സമൂഹത്തിൽ അവർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ അരുൺ യോഗനാഥൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. ഫെയ്ഡിംഗ് ഷേഡ്സ് അവതരിപ്പിച്ചിരിക്കുന്നത് ജിയോ ബേബിയാണ്. ഒപിഎം റെക്കോർഡ്സാണ് കവിതാ വീഡിയോ പുറത്തുവിട്ടത്. സിബിയാണ് കവിതയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലൂക്ക് ജോസ് ഛായാഗ്രഹണവും അഖിൽ മോഹൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ശബ്ദ മിശ്രണം പ്രശാന്ത് പി മേനോനും വസ്ത്രാലങ്കാരം ലക്ഷ്മി ദിനേശുമാണ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് പവിത്ര ആർ നായർ. 

Read More

ന്യൂഡൽഹി: ബില്ലുകളിൽ സർക്കാരിനോട് വിശദീകരണം തേടിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് മാസം മുമ്പ് വിശദീകരണം തേടിയെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.സി നിയമനം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ല. നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാനുള്ള ബിൽ, സർവകലാശാല അപ്പലറ്റ് ട്രൈബ്യൂണൽ നിയമനത്തിൽ ഗവർണറെ മറികടക്കാനുള്ള ബിൽ, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ എന്നിവയിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സാങ്കേതിക സർവകലാശാലയിൽ ആറ് സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള വ്യവസ്ഥ അപ്പലറ്റ് ട്രൈബ്യൂണൽ ബില്ലിന്‍റെ ഭാഗമാണ്. ഈ സിൻഡിക്കേറ്റ് അംഗങ്ങളുടെ കാര്യത്തിലും ഗവർണർക്ക് തീരുമാനമെടുക്കേണ്ടി വരും. അതേസമയം, ചാൻസലറുടെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 113 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 7 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശ്ശില്പി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മയും പൂജാരയും 31 റൺസ് വീതം നേടി. ജയത്തോടെ ബോർഡർ ഗവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തി.

Read More

മുംബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ബോളിവുഡ് നടൻ കാർത്തിക് ആര്യന് മുംബൈ ട്രാഫിക് പോലീസ് പിഴ ചുമത്തി. ക്ഷേത്ര ദർശന വേളയിൽ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനാണ് പിഴ ചുമത്തിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് പറഞ്ഞ് കാർത്തിക്കിന്‍റെ ലംബോർഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പിഴ തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്താൽ നടനാണെങ്കിലും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രോഹിത് ധവാൻ സംവിധാനം ചെയ്ത ‘ഷെഹ്സാദ’യാണ് കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കിൽ വൻ വിജയം നേടിയ അല്ലു അർജുന്‍റെ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, എസ്. രാധാകൃഷ്ണ, അമാൻ ഗിൽ, കാർത്തിക് ആര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവൽ, സച്ചിൻ ഖേഡേക്കർ എന്നിവരാണ്…

Read More

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്ന് ഒമ്പത് വിക്കറ്റുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടാണ് കളിയിലെ താരം. ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 174 റൺസിൽ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 404 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ബംഗാളിന് 241 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു വിക്കറ്റ് നഷ്ടത്തിലാണ് സൗരാഷ്ട്ര വിജയലക്ഷ്യം സ്വന്തമാക്കിയത്. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഉനദ്കട്ടും സൗരാഷ്ട്രയും. നേരത്തെ അവര്‍ വിജയ് ഹസാരെ ട്രോഫിയും നേടിയിരുന്നു. 2019-20 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജിയില്‍ കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.

Read More