Author: News Desk

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഭാവന. ഈ അവസരത്തിൽ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതെന്ന് നടി പറഞ്ഞു. മലയാള സിനിമയിൽ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുകയാണ് താരം.   സിനിമയ്ക്ക് വേണ്ടി എത്രമാത്രം പ്രവർത്തിച്ചു, എങ്ങനെ പ്രവർത്തിച്ചു എന്നൊന്നും പ്രേക്ഷകർക്ക് അറിയേണ്ട ആവശ്യമില്ല. സിനിമ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് നോക്കുന്നത്. സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ നോക്കിയാണ് അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്‍റെ പ്രമോഷൻ വേളയിലായിരുന്നു നടിയുടെ പ്രതികരണം. മലയാള സിനിമ ഒരുകാലത്ത് നായിക, നായകൻ, വില്ലൻ എന്നിങ്ങനെ മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഇപ്പോൾ എല്ലാം മാറി. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകാറുണ്ടെന്നും നടി പറഞ്ഞു. 

Read More

കാസർകോട്: നാളെ മുഖ്യമന്ത്രി കാസർകോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകേണ്ടവർ ഇന്ന് തന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്. മദ്യപാനികൾ ഇന്നുതന്നെ കുപ്പികൾ വാങ്ങേണ്ടതാണ്. പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ കഴിയണം എന്നു തുടങ്ങി വിളംബരത്തിന്‍റെ അതേ രീതിയിൽ തന്നെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്‍റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Read More

ദുബായ്: യുഎഇയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ട് ലുലു ഗ്രൂപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും. ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്‍റെ ആദ്യ വാർഷിക പരിപാടിയിലാണ് ധാരണാപത്രം ഒപ്പിട്ടത്. ജിസിസി രാജ്യങ്ങളിലെ 247 ഹൈപ്പർ, സൂപ്പർമാർക്കറ്റുകളിലേക്കാണ് ലുലു 8,000 കോടിയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്. പുതിയ ധാരണ പ്രകാരം ഇറക്കുമതി ഇനിയും കൂട്ടും. ലുലു സിഇഒ സെയ്ഫി രൂപാവാലയും ഫിക്കി ഡപ്യൂട്ടി സെക്രട്ടറി ജനറൽ നിരങ്കർ സക്സേനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം, ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

ഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കൈവരിച്ചത് അപൂർവ നേട്ടം. രണ്ടാം ഇന്നിങ്സിൽ ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് പരമ്പര നേടി. ജഡേജ നേടിയ ഏഴ് വിക്കറ്റുകളിൽ അഞ്ചെണ്ണവും ക്ലീൻ ബൗള്‍ഡായിരുന്നു. ഇതോടെ ഒരു ഇന്നിങ്സിൽ അഞ്ച് കളിക്കാരെ ക്ലീൻ ബൗള്‍ഡാക്കിയ അനിൽ കുംബ്ലെയുടെ റെക്കോഡിനൊപ്പം ജഡേജ എത്തി. 21 വർഷങ്ങൾക്ക് ശേഷമാണ് ഒരു സ്പിന്നർ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് കളിക്കാരെ ക്ലീൻ ബൗള്‍ഡാക്കുന്നത്. 1992ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോബ്ബർഗിൽ നടന്ന മത്സരത്തിലാണ് കുംബ്ലെ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്. 10 വർഷത്തിനു ശേഷം 2002 ൽ ലാഹോറിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തര്‍ ഈ നേട്ടം കൈവരിച്ചിരുന്നു.

Read More

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്‍റെ അഭിമാനമാണെന്ന് ബോളിവുഡ് താരം ഉർവശി റൗട്ടേല. പന്തിന്‍റെ പരിക്ക് മാറുന്നതിനായി തന്‍റെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് നടി ഋഷഭ് പന്തിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ഋഷഭ് പന്ത്. സാവധാനം നടക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ പന്ത് അടുത്തിടെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു. അപകടത്തിനു ശേഷം പന്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ചിത്രം നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിനെതിരെ ഉർവശി നടത്തിയ വിമർശനാത്മക പോസ്റ്റുകൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. തനിക്ക് വേണ്ടി ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം ആർ പി കാത്തിരുന്നതായി നടി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇത് ഋഷഭ് പന്തിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിവരം. എന്നാൽ ഉർവശിയുടെ ആരോപണങ്ങൾ ഋഷഭ് പന്ത് തള്ളിയിരുന്നു.

Read More

ആലപ്പുഴ: കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്‍റെ കുടുംബാംഗങ്ങൾ വിളിച്ച് ക്ഷമാപണം നടത്തി. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടി ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയെങ്കിലും ബിജു ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബിജു. വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയത്. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നറിയില്ല. എംബസിക്കും ഇസ്രയേലിനും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കാണാതായ ബിജു കുടുംബവുമായി ബന്ധപ്പെട്ടു. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും പറഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് സംസ്ഥാന കൃഷി വകുപ്പ് ആധുനിക കാർഷിക പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയച്ചതിന് പിന്നാലെ കാണാതായത്. വ്യാഴാഴ്ച രാവിലെ 10ന് ഇയാൾ ഭാര്യയ്ക്ക് വാട്സാപ്പ്…

Read More

ഫ്ലോറിഡ: ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇതാദ്യമായിരിക്കും ശരീരം മുഴുവൻ ടാറ്റൂ ചെയ്യാൻ ഒരു ദമ്പതികൾ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിവർ. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോർഡാണിവർ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ശരീരത്തിന്‍റെ 90 ശതമാനത്തിലധികം ടാറ്റൂ ചെയ്തിരിക്കുന്നത്. ചക്ക് ഹെൽംകെയ്ക്ക് 81 വയസും ഷാർലറ്റ് ഗുട്ടൻബർഗിനു 74 വയസുമാണ് പ്രായം. ചലിക്കുന്ന ഒരു ആർട്ട് ഗാലറി എന്നാണ് അവർ തങ്ങളുടെ ശരീരത്തെ പരസ്പരം വിശേഷിപ്പിക്കുന്നത്. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂകളുള്ള പ്രായമായ ദമ്പതികളുടെ വിഭാഗത്തിലാണ് അവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

പാലക്കാട്: മണ്ണാര്‍ക്കാട് ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഫെബ്രുവരി 28 നാണ് പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ 10 മണിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് ഡൽഹി ഓഫീസിലെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി ബിബിസി. ഉദ്യോഗസ്ഥർ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് വിമര്‍ശനം. ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും പ്രവർത്തന രീതി അന്വേഷിച്ചതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെക്കുറിച്ച് എഴുതുന്നതിനു വിലക്കുണ്ടായിരുന്നു. മുതിർന്ന എഡിറ്റർമാർ തങ്ങളെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലുള്ളവരെ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും ലേഖനത്തിൽ പറയുന്നു. പ്രക്ഷേപണ സമയം അവസാനിച്ചതിനു ശേഷം മാത്രമേ അവരെ ജോലി ചെയ്യാൻ അനുവദിച്ചുള്ളൂവെന്നും ബിബിസി വ്യക്തമാക്കി. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കുന്നത് ബിബിസി ജീവനക്കാർ മനഃപൂർവ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു.

Read More

ഷില്ലോങ്: മേഘാലയയിലെ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അസമിൽ തന്‍റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ച ഹിമന്ത, ബിജെപി അധികാരത്തിൽ വന്നാൽ മേഘാലയയിലും അത്തരം പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം അസമിൽ ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. 50,000 പേർക്ക് ഇതിനകം നിയമനം നൽകി. ബാക്കിയുള്ളവർക്ക് ഈ വർഷം തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയിൽ വലയുന്ന മേഘാലയയിലെ യുവാക്കൾക്ക് താങ്ങാവാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More