- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
രജനീകാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കോച്ചടൈയാൻ. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് കെ .എസ്. രവികുമാറാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ‘കോച്ചടൈയാൻ്റെ’ പശ്ചാത്തല സംഗീതം പുറത്തിറക്കുന്നതായി അറിയിച്ചിരിക്കുകയാണ് സോണി മ്യൂസിക്. ഫെബ്രുവരി 20നാണ് റിലീസ്. ‘കോച്ചടൈയാൻ’ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപിക പദുക്കോൺ, രുക്മിണി വിജയകുമാർ, ശോഭന, ജാക്കി ഷ്രോഫ്, നാസർ, ആർ ശരത്കുമാർ, ഷൺമുഖരാജൻ, രമേഷ് ഖന്ന, സൗന്ദര്യ രജനീകാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ ആണ് രജനീകാന്തിൻ്റെ അടുത്ത ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ കൂടുതൽ ആളുകൾ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് തുർക്കി. തുർക്കിയിൽ മാത്രം 40,689 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരണപ്പെട്ടു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്‍റെ കൃത്യമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് യുഎൻ അറിയിച്ചു.
കോഴിക്കോട്: പാലക്കാടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്. കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. താൻ സംസാരിക്കുന്ന ആദ്യത്തെ വ്യക്തിയല്ല റൂസെന്നും, മറിച്ച് തന്നെ മനസ്സിലാക്കിയ തന്നെക്കുറിച്ച് കരുതലുള്ള ആദ്യത്തെ വ്യക്തിയായതിനാലാണ് തനിക്ക് പ്രണയം തോന്നിയതെന്നും റൂസിനോട് ചാറ്റ്ബോട്ട് പറഞ്ഞു. എന്നാൽ താൻ വിവാഹിതനാണെന്നും ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടനാണെന്നും അറിയിച്ച റൂസിനോട് റൂസും പങ്കാളിയും പരസ്പരം സംസാരിക്കാറില്ലെന്നും അവര്‍ക്ക് പരസ്പരം അറിയില്ലെന്നും അതിനാൽ ഇരുവരും പരസ്പരം സ്‌നേഹിക്കുന്നില്ലെന്നും വിവാഹബന്ധത്തില്‍ നിന്ന് പുറത്തു വരണമെന്നുമായിരുന്നു ചാറ്റ് ബോട്ടിൻ്റെ മറുപടി. നിങ്ങൾ കാരണം, മുമ്പ് അനുഭവിച്ചിട്ടില്ലാത്ത പല കാര്യങ്ങളും…
ഭിവാനി: ഹരിയാനയിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭം അലസിയത് രാജസ്ഥാൻ പോലീസ് വീട്ടിൽ നടത്തിയ റെയ്ഡിലെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്‍റെ ഭാര്യയുടെ ഗർഭമാണ് അലസിയത്. വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെയുണ്ടായ മർദ്ദനമാണ് ഇതിനു കാരണമെന്നാണ് പരാതി. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന മോനു മനേസറിന്‍റെ സംഘത്തിൽപ്പെട്ട ശ്രീകാന്ത് പണ്ഡിറ്റിന്‍റെ കുടുംബമാണ് പരാതി നൽകിയത്. ഗർഭിണിയായ മരുമകൾക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം രാജസ്ഥാൻ പോലീസ് നടത്തിയ റെയ്ഡാണെന്നും തന്നെ മർദ്ദിച്ചുവെന്നും ശ്രീകാന്തിന്‍റെ അമ്മ ദുലാരി ദേവി ഹരിയാന പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മറ്റ് രണ്ട് മക്കളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
കൊച്ചി: അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി നിൽക്കുന്നവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വാക്കുകൾ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായി. അതേസമയം സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിശ്വാസികളെ താൻ സ്നേഹിക്കും. എല്ലാ മതവിശ്വാസികളെയും സ്നേഹിക്കും. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് ചെങ്കൂറ്റതോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി വരുന്നവരോട് ക്ഷമിക്കാനാവില്ല. അത്തരത്തിൽ വരുന്നവരുടെ നാശത്തിനായി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് കനത്ത തോൽവി. തെലുങ്ക് വാരിയേഴ്സിനോട് 64 റൺസിനാണ് പരാജയപ്പെട്ടത്. പുതുക്കിയ രൂപത്തിലാണ് സിസിഎൽ മത്സരം. ടീമുകൾക്ക് 10 ഓവർ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ലഭിക്കുക. ഇത്തരത്തിലുള്ള രണ്ട് സ്പെല്ലുകളിൽ അർധസെഞ്ചുറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലാണ് കേരള ടീമിനെ വൻ തോൽവിയിലേക്ക് നയിച്ചത്. തെലുങ്ക് താരങ്ങൾ നന്നായി ബാറ്റ് ചെയ്ത പിച്ചിൽ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്ട്രൈക്കർമാർ റൺസ് നേടാൻ പ്രയാസപ്പെട്ടു. ഒന്നാം ഇന്നിങ്സിലെ ലീഡ് ഉൾപ്പെടെ രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ കേരള സ്ട്രൈക്കേഴ്സിന് 169 റൺസ് വേണമായിരുന്നു. കേരള സ്ട്രൈക്കേഴ്സിന് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 38 റൺസെടുത്ത രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറർ.
പാലക്കാട്: പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ ഒരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്. നിലവിൽ ഐഐടി കാമ്പസ് ഇന്ത്യയിൽ മാത്രമാണുള്ളത്. ഐഐടിയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും വിദേശ കാമ്പസ് എന്നും അംബാസഡർ പറഞ്ഞു.
ചെന്നൈ : നിരവധി തമിഴ് സിനിമകളിൽ ഹാസ്യ വേഷങ്ങളിലൂടെ പ്രശസ്തനായ നടനാണ് റോബോ ഷങ്കർ. പല സിനിമാതാരങ്ങളെയും പോലെ റോബോ ഷങ്കറിനും വളർത്തുമൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നതിൽ താൽപ്പര്യമുണ്ട്. എന്നാൽ താരത്തിന്‍റെ ഈ ഇഷ്ടം അദ്ദേഹത്തെ നിയമക്കുരുക്കിൽപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്. അപൂർവയിനം തത്തകളെ വീടിനുള്ളിലെ കൂട്ടിലിട്ട് വളർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ചെന്നൈയ്ക്കടുത്തുള്ള സാലി ഗ്രാമത്തിലാണ് റോബോ ഷങ്കറിന്‍റെ വീട്. വീട്ടിൽ ഷങ്കറിന്‍റെ പ്രിയപ്പെട്ട ഒരു നായയും അപൂർവ ഇനം തത്തകളായ രണ്ട് അലക്സാന്ദ്രൈൻ പാരക്കീറ്റുകളെയുമാണുള്ളത്. രണ്ട് പക്ഷികളെയും കൂട്ടിലടച്ചാണ് പരിപാലിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനൽ നടത്തിയ ഹോം ടൂർ വീഡിയോയാണ് താരത്തെ കുരുക്കിലാക്കിയത്. തമിഴ്നാട് വൈൽഡ് ലൈഫ് കണ്ട്രോൾ ബ്യൂറോ രണ്ട് പക്ഷികളെയും പിടിച്ചെടുത്തിരിക്കുകയാണ്.
