Author: News Desk

തിരുവനന്തപുരം: ടയറിന്‍റെ പുറം പാളി ഇളകിയതിനെ തുടർന്ന് ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഞായറാഴ്ച അർദ്ധരാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂറോളം പറന്നതിന് ശേഷമാണ് പൈലറ്റ് തകരാർ കണ്ടെത്തിയത്. മുൻവശത്തെ രണ്ട് ടയറുകളിലൊന്നിന് കേടുപാടുകൾ സംഭവിച്ചതായി പൈലറ്റ് അമർ സരോജ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അപകടകരമായ അവസ്ഥയിൽ ലാൻഡ് ചെയ്യേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തി. വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ വാഹനങ്ങൾക്കൊപ്പം സംസ്ഥാന അഗ്നിശമന സേനയെയും വിവരം അറിയിച്ചു. സി.ഐ.എസ്.എഫ് കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ സേനയും റൺവേയിൽ എത്തി. പൈലറ്റ് ഉൾപ്പെടെ ആറ് ക്രൂ അംഗങ്ങളും 148 യാത്രക്കാരുമായി ഞായറാഴ്ച പുലർച്ചെ 5.40 നാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

Read More

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിക്കാനും സാധ്യതയുണ്ട്.

Read More

കാസർകോട്: കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സർക്കാരിൻ്റെ ജനക്ഷേമ നടപടികളും വിശദീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുകയാണ് ജാഥയുടെ ലക്ഷ്യം. ബജറ്റിലെ നികുതി വർധന ഉൾപ്പെടെ സർക്കാരിനെയും പാർട്ടിയെയും ബാധിച്ച വിവാദങ്ങളെ മറികടക്കുക എന്ന ലക്ഷ്യവും ജാഥയ്ക്കുണ്ട്. പി.കെ. ബിജുവാണ് ജാഥയുടെ മാനേജർ. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്‌ക് സി തോമസ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. മാർച്ച് 18ന് തിരുവനന്തപുരത്താണ് സമാപനം.

Read More

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28)ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. ഷർട്ട് ധരിക്കാതെ കാക്കി പാന്‍റ്സ് ധരിച്ചെത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. അതിക്രൂരമായി മർദ്ദിച്ചതായി യുവതിയുടെ കുടുംബം വ്യക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം, യുവതി ജോലി ചെയ്തിരുന്ന സ്ഥലത്ത് സുരക്ഷയില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കൾ ആരോപിച്ചു.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിൽ 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോൾ 1,000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തി. ഡീസലിന്‍റെ അളവിലെ കുറവ് വിവാദമായതോടെ ബാക്കിയുള്ള ഡീസൽ അടുത്ത ടാങ്കറിൽ എത്തിച്ചു. മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിൽ എത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതിപ്പെട്ടിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടില്ല. ഇന്നലെ രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്നപ്പോഴാണ് ഡീസലിൻ്റെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ വിതരണം ചെയ്യേണ്ട ടാങ്കറിൽ 14,000 ലിറ്ററാണ് ഉണ്ടായിരുന്നത്. നെടുമങ്ങാട് എംഎസ് ഫ്യൂവൽസാണ് ഡീസൽ ഡിപ്പോയിലേക്ക് എത്തിക്കുന്നത്. അളവ് വ്യത്യാസം ജീവനക്കാർ അറിഞ്ഞില്ലായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് 96,000 രൂപയുടെ നഷ്ടമുണ്ടാകുമായിരുന്നു. നെടുമങ്ങാട് ഡിപ്പോയിൽ മൈലേജ് കുറവാണെന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിപ്പോ അധികൃതർ ജീവനക്കാരോട് പറഞ്ഞിരുന്നത്.

Read More

ഡിസ്നി ഇന്ത്യ പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കൊച്ചിയിലെ ആഡംബര ഹോട്ടലിലായിരുന്നു ആഘോഷം. വധുവും വരനും മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി. നടൻ മോഹൻലാലും ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധവന്‍റെ മകൻ ഗൗതം വിവാഹിതനായത്.  സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് റിസപ്ഷനിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, യൂസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി.കെ ശ്രീമതി, ഇ.പി ജയരാജൻ , ലിസി പ്രിയദർശൻ , ആശാ ശരത്, സുജാത, ചിപ്പി, ജഗദീഷ്, പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് തുടങ്ങി നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുത്തു.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ വച്ചാണ് ഗൗതം മാധവൻ വിവാഹിതനായത്. ബോളിവുഡ് സിനിമാതാരങ്ങൾ ഉൾപ്പടെ വിവാഹച്ചടങ്ങിലും തുടർന്നുള്ള ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. പൃഥ്വിരാജ്, അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ…

Read More

തിരുവനന്തപുരം: ജസ്ന തിരോധാനത്തിൽ തടവുകാരന്‍റെ മൊഴി തള്ളി സി.ബി.ഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ മൊഴിയിൽ ആധികാരികതയില്ലെന്ന് കണ്ടെത്തി. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ സി.ബി.ഐ പുതിയ വഴികൾ തേടുകയാണ്. പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം പിന്നിടുന്നു. പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് പോക്സോ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. മോഷണക്കേസുമായി ബന്ധപ്പെട്ട് സെല്ലിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിക്ക് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു മൊഴി. പത്തനംതിട്ട സ്വദേശിയായതിനാൽ ആദ്യം മൊഴി ഗൗരവമായി എടുത്ത സി.ബി.ഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. മൊഴി കള്ളമെന്ന് തെളിഞ്ഞുവെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Read More

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറി മടങ്ങിയെത്തിയ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസണ് ബിസിസിഐ അവസരം നൽകിയില്ല. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയദേവ് ഉനദ്ഘട്ട് ഏകദിന ടീമിൽ തിരിച്ചെത്തി. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഉനദ്ഘട്ട് അവസാനമായി ഏകദിനം കളിച്ചത്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ജസ്പ്രീത് ബുംറയ്ക്ക് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും നഷ്ടമാകും. കെ എൽ രാഹുലും ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. വ്യക്തിപരമായ കാരണങ്ങളാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. മാർച്ച് 17നാണ് പരമ്പര ആരംഭിക്കുന്നത്. മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Read More

കണ്ണൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനുള്ളിൽ തങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകക്കുറ്റം ആരോപിച്ച് സി.പി.എമ്മിനെ വേട്ടയാടരുത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. 20 മിനിറ്റിനു ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Read More

കെയ്‌റോ: ഈജിപ്തിലെ കെയ്റോയിൽ ഇന്‍റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയ്ക്കായി വരുൺ തോമർ വെങ്കല മെഡൽ നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് വരുൺ വെങ്കല മെഡൽ നേടിയത്. 250.6 പോയിന്‍റാണ് വരുൺ നേടിയത്. സ്ലൊവാക്യയുടെ യുറാജ് ടുസിന്‍സ്‌കിയാണ് സ്വർണം നേടിയത്. ഇറ്റലിയുടെ പൗലോ മോന വെള്ളി നേടി. യോഗ്യതാ റൗണ്ടിൽ 583 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് വരുൺ ഫൈനലിലേക്ക് മുന്നേറിയത്. മറ്റൊരു ഇന്ത്യൻ താരം സരബ്‌ജോത് അഞ്ചാം സ്ഥാനത്തെത്തി.

Read More