Author: News Desk

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 988 കോടി നേടി ഷാരൂഖ് ഖാൻ്റെ ‘പത്താൻ’. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് സ്ക്രീനുകളുടെ എണ്ണം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് പത്താൻ. പ്രശാന്ത് നീലിന്‍റെ കെജിഎഫ് 2, രാജമൗലിയുടെ ആർആർആർ, ബാഹുബലി 2; ദി കൺക്ലൂഷൻ, നിതേഷ് തിവാരിയുടെ ദംഗൽ എന്നിവയാണ് പത്താന് മുന്നിലുള്ളത്. വലിയ എതിർപ്പുകളും ബഹിഷ്കരണ ആഹ്വാനവും ഉണ്ടായിരുന്നിട്ടും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുകയും ആദ്യ ദിവസം മാത്രം 106 കോടി രൂപ നേടുകയും ചെയ്തു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും വേഷമിടുന്നുണ്ട്. ആദ്യ ദിനം 57 കോടിയാണ് പത്താൻ ഇന്ത്യയിൽ നേടിയത്. ഇന്ത്യയിൽ ഒരു ഹിന്ദി സിനിമയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ കൂടിയാണിത്. ഹൃത്വിക് റോഷന്‍റെ വാർ ആദ്യ…

Read More

കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. കോൺഗ്രസ് നേരത്തെ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയത്. ബി.ജെ.പി വിട്ടുനിൽക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി. ഇടത് വലത് മുന്നണികളെ അധികാരത്തിലെത്താൻ സഹായിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയോട് എതിർപ്പുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് നേരത്തെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നും ബിജെപി വ്യക്തമാക്കി.

Read More

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് കടുവ. മികച്ച പ്രതികരണം നേടിയ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മാർച്ച് മൂന്നിനാണ് തമിഴ് പതിപ്പിൻ്റെ റിലീസ്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്‍റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ ഒരുക്കിയത്. വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, സീമ, അർജുൻ അശോകൻ, ബൈജു എന്നിവരും ചിത്രത്തിലുണ്ട്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read More

പൊന്നാനി: തീൻമേശകൾ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികളുമായി പൊന്നാനി നഗരസഭ. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം തടയുന്നതിന്‍റെ ഭാഗമായി ബദൽ മാർഗം ഒരുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ പൊന്നാനിയിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കാൻ തുടങ്ങി. നാടിന് ആവശ്യമായ തുണിസഞ്ചികൾ കുടുംബശ്രീ വഴി വ്യാപകമായി നിർമ്മിക്കുകയാണ്.

Read More

ന്യൂഡല്‍ഹി: കശ്മീരിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നര വർഷം പിന്നിടുന്ന സാഹചര്യത്തിലാണിത്. നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, സൈന്യം നിയന്ത്രണ രേഖയിൽ മാത്രമേ ഉണ്ടാകൂ. നിർദ്ദേശം ജമ്മു കശ്മീർ പൊലീസ്, കരസേന, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഈ നിർദ്ദേശം ചർച്ചയിലാണെങ്കിലും നിലവിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ക്രമസമാധാന പാലനം, തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയുടെ ചുമതല സിആർപിഎഫിനെ ഏൽപ്പിക്കും. സൈന്യത്തെ പൂർണ്ണമായും പിൻവലിക്കും. വിഷയം നിലവിൽ മന്ത്രിതല സമിതിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം പ്രായോഗികമാണെന്ന് ഉദ്യോഗസ്ഥ തലത്തിൽ നടന്ന പ്രാഥമിക ചർച്ചകളിൽ അഭിപ്രായമുയർന്നിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ തലത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ഇക്കാര്യത്തിൽ അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവിൽ 1.3 ലക്ഷം കരസേനാംഗങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. ഇതിൽ 80,000 പേർ അതിർത്തിയിലാണ്. താഴ്‌വരയിൽ രാഷ്ട്രീയ…

Read More

തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനിയാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. 41,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയാണ് കൂടിയത്. 5,210 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. 4,310 രൂപയാണ് ഇന്നത്തെ വിപണി വില.  വെള്ളി വിലയിൽ മാറ്റമില്ല. ശനിയാഴ്ച 2 രൂപ കൂടിയിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 73 രൂപയാണ് വില. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 90 രൂപയാണ് വില.

Read More

ഇൻഡോർ: പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് താരം സിഡ്നിയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, അടുത്ത മത്സരത്തിന് മുമ്പ് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പോലെ രണ്ടാം മത്സരവും മൂന്നാം ദിവസം അവസാനിച്ചു. രണ്ട് മത്സരവും വിജയിച്ചത് ഇന്ത്യയാണ്. മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കും. അതുവരെ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതിനിടയിലാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ടെസ്റ്റിന് മുമ്പ് കമ്മിൻസ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മടങ്ങിയെത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിനെ നയിക്കും. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് മൂന്നാം മത്സരം നിർണായകമാണ്. സ്റ്റാർ പേസർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും മൂന്നാം മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനും മത്സരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.

Read More

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് എത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയിലെ തുറന്ന ജയിലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി ഇന്ന് നാല് ഔദ്യോഗിക പരിപാടികളിൽ കൂടി പങ്കെടുക്കും. 911 പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. 14 ഡി.വൈ.എസ്.പിമാർക്കാണ് സുരക്ഷാ ചുമതല. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

Read More

ദോഹ: സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ഖത്തറിന്‍റെ ലുസെയ്ൽ സ്റ്റേഡിയം. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ലുസെയ്ലിനെ നാമനിദ്ദേശം ചെയ്തത്. ആഗോളതലത്തിൽ 23 സ്റ്റേഡിയങ്ങളാണ് പട്ടികയിലുള്ളത്. ഓൺലൈൻ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലുള്ള 23 എണ്ണത്തിൽ 12 എണ്ണവും ചൈനയിൽ നിന്നുള്ളവയാണ്.  ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം, ഇറാഖിലെ അൽമിന, അൽ സവ്ര സ്റ്റേഡിയങ്ങൾ എന്നിവയാണ് അറബ്-ഗൾഫ് മേഖലയിൽ നിന്നും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മാർച്ച് 14 വരെയാണ് വോട്ടെടുപ്പ്. വെബ്സൈറ്റിൽ വോട്ട് രേഖപ്പെടുത്താം.

Read More

റിയാദ്: അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന ഗാർഹിക ജോലിക്കാരെ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾക്ക് 920002866 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും വ്യക്തിമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിച്ച് തൊഴിലുടമയ്ക്ക് കൈമാറേണ്ടത് റിക്രൂട്ടിംഗ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More