Author: News Desk

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610 കോടി രൂപ (92 കോടി ഡോളർ) മുതൽമുടക്കിലാണ് ഇത് നിർമ്മിക്കുന്നത്. തമിഴ്നാട്ടിൽ 2,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഹബ്ബിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബാറ്ററി സെല്ലുകൾ എന്നിവ നിർമ്മിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഹബ്ബിൽ നിന്ന് സെല്ലുകളുടെ ഉത്പാദനം ആരംഭിക്കും. വാഹന വിതരണ ശൃംഖലയിലെ നിര്‍ണായക ഘടകങ്ങളിലൊന്നായ ബാറ്ററികള്‍ പോലുള്ളവ പ്രാദേശികവല്‍ക്കരിക്കുന്നത് ഇത്തരം വാഹനങ്ങളെ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. നൂതന ബാറ്ററി സെല്‍ വികസിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഇന്‍സെന്റീവും കമ്പനിക്ക് ലഭിക്കും.

Read More

ബെംഗളൂരു: കർണാടകയിൽ വനിതാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥമാരുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പോര് തുടരുന്നു. രണ്ട് ദിവസത്തെ ആരോപണങ്ങൾക്ക് ശേഷം, മൂന്നാം ദിവസവും ഡി. രൂപ ഐപിഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി നഗ്നചിത്രങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ചത്തെ ഫേസ്ബുക്ക് പോസ്റ്റ്. അയച്ച നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്ക്രീൻഷോട്ടും അവർ പങ്കിട്ടു. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള മറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാൽ ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് രൂപ വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച് രോഹിണി സിന്ദൂരി മാധ്യമങ്ങളോട് വിശദീകരിക്കുമോ എന്നായിരുന്നു രൂപയുടെ ചോദ്യം. “ഇത് അവരുടെ നമ്പറാണ്, ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നഗ്നചിത്രങ്ങൾ അയയ്ക്കാൻ കഴിയുമോ? എന്തിനാണ് അവർ നഗ്നചിത്രങ്ങൾ അയച്ചത്? ഒത്തുതീർപ്പിന്‍റെ ഭാഗമായാണോ? അതോ പ്രാഥമികാന്വേഷണത്തിൽ ഉന്നയിച്ച ആരോപണങ്ങളിലെ തുടർനടപടികൾ ഒഴിവാക്കാനാണോ? അവർ ഉത്തരം പറയണം,” രൂപ ഫേസ്ബുക്കിൽ കുറിച്ചു.

Read More

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ കളിയാക്കി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെക്കുറിച്ച് താൻ മറ്റൊന്നും പറയുന്നില്ലെന്നും സബ് കളക്ടർ ഉത്തരേന്ത്യക്കാരനാണെന്നും എം.എം മണി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സി.പി.എം നടത്തിയ മാർച്ചിനിടെയായിരുന്നു മണിയുടെ പരാമർശം. ഐ.ഐ.എസ് അസോസിയേഷനെയും എം.എം മണി പരിഹസിച്ചു. ഉദ്യോഗസ്ഥരെ ഐ.എ.എസ് പുങ്കുവന്മാരെന്ന് പരിഹസിച്ച എം.എം മണി തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും സംഭവിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.  നേരത്തെ ദേവികുളം സബ്കളക്ടറെ എം.എം മണി അധിക്ഷേപിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടിയാണെന്നായിരുന്നു എം.എം മണി പറഞ്ഞത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുമ്പോൾ ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും ചേർന്ന് ഇത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മണി ആരോപിച്ചിരുന്നു.  

Read More

എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അതുകൊണ്ടു നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ശിവശങ്കർ അറിയിച്ചു. കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതാണെന്ന് വാദിച്ച ഇഡി മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ശിവശങ്കറിനെ കോടതി 4 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്.

Read More

യുഎസ് : ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക. ന്യൂ മെക്സിക്കോയിലെ ഗില മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കൊല്ലാനാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ 150 ഓളം പശുക്കളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് നാല് ദിവസത്തിനുള്ളിൽ ഈ പശുക്കളെ കൊല്ലാനുള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപ്പുറങ്ങളുമുള്ള ഗില വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാൽ ഗില ഇപ്പോൾ അവകാശികളില്ലാത്ത പശുക്കളുടെ താവളമായി മാറിയതിനാൽ പശുക്കൾ വലിയ തോതിൽ മേയുകയും പ്രദേശത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നു എന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രധാന പരാതി. ഇവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെയും പശുക്കൾ ആക്രമിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പശുക്കളെ കൊല്ലാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ തീരുമാനം തികച്ചും അശാസ്ത്രീയമാണെന്നും ഹെലികോപ്റ്ററിന്‍റെ ശബ്ദം കേട്ടാലുടൻ പശുക്കൾ ഓടിപ്പോകുമെന്നും ധാരാളം വെടി ഉതിർക്കേണ്ടി വരും എന്നുമാണ് ഒരു കൂട്ടം…

Read More

പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴുവുപാറ സ്വദേശി സൂര്യലാലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സൂര്യലാലിന്‍റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരുമായി ശത്രുതയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്തിന് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ. സിറിയ-തുർക്കി ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും സൈന്യത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത്ത് സുനേൽ ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. “ഇന്ത്യാ ഗവൺമെന്‍റിനെപ്പോലെ, വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പ ബാധിതരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാവാത്ത എല്ലാ സഹായത്തിനും നന്ദി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ നിന്ന് എത്തിച്ച സഹായ സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അതിന്റെ തുടർ ചലനങ്ങളും തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ചിരുന്നു. ഭൂചലനത്തിൽ 46,000ത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ‘ഓപ്പറേഷന്‍ ദോസ്ത്’ എന്നാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയ പേര്.

Read More

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച ത്രിപുരയിലെ സംഘർഷങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ബിജെപി-സിപിഎം-കോൺഗ്രസ് സംഘർഷങ്ങളിൽ ഇതുവരെ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബഗാൻബസാറിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിലായി. ഫെബ്രുവരി 16ലെ വോട്ടെടുപ്പിന്‍റെ തലേന്ന് രാത്രിയാണ് ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. 20ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഗാൻബസാറിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളായി. സിപിഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസ് ആണ് കൊല്ലപ്പെട്ടത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രവർത്തകന്‍റെ മൃതദേഹം കൈമാറുന്നില്ലെന്ന് ആരോപിച്ച് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ജിബിപി-അഗർത്തല റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തത്. 

Read More

കൊച്ചി: വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.  മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ, കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണം, പെൺകുട്ടികളുടെ മരണത്തിൽ അശ്ലീല മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. 2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒൻപത് വയസുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയില്ല. ഈ നിർദ്ദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. അവധി വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും നാലാം ശനിയാഴ്ച അവധി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്. എന്നാൽ അവധി പ്രഖ്യാപിക്കാൻ സർക്കാരിനും താൽപ്പര്യമില്ല. കാഷ്വൽ ലീവ് നിലവിലുള്ള 20 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറയ്ക്കാനും പ്രവൃത്തി സമയം 10.15 മുതൽ 5.15 എന്നതിൽ നിന്നും 10 മുതൽ 5.15 വരെയും ആക്കാനും നാലാം ശനി അവധിയാക്കാനുമായിരുന്നു നിർദ്ദേശം. അവധി…

Read More