Author: News Desk

ഓസ്ട്രേലിയ: ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുള്ള ദമ്പതികൾക്കായി ബീജം ദാനം ചെയ്യുന്നവരുണ്ട്. ഇന്ന് ഇത് എല്ലാ രാജ്യങ്ങളിലും സ്വാഭാവികമാണ്. ഇത്തരത്തിലുള്ള ബീജദാനവും സ്വീകരണവും നിയമത്തിന് വിധേയമായാണ് നടക്കുക. ഓരോ രാജ്യത്തിനും ഇതിനായി പ്രത്യേക നിയമാവലി ഉണ്ട്. ഏത് രാജ്യത്താണെങ്കിലും ബീജം ദാനം ചെയ്യുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം നിരവധി പേര്‍ക്ക് ബീജം ദാനം ചെയ്യാനോ, സ്വന്തമായി സ്വീകര്‍ത്താക്കളെ കണ്ടെത്താനോ സാധിക്കില്ല. ഇത് നിയമ വിരുദ്ധമായി വരാം. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ബീജം ദാനം ചെയ്തതിലൂടെ 60 ലധികം കുട്ടികളുടെ പിതാവായ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വളരെ വ്യതസ്ത രീതിയിലാണ് ഇയാൾ പിടിയിലായത്. ബീജദാനം വഴി കുട്ടികളുണ്ടായ മാതാപിതാക്കൾ എല്ലാവരും ഒരു സ്ഥലത്ത് ഒത്തുചേർന്നിരുന്നു. കുട്ടികള്‍ക്കൊപ്പമാണ് ഇവരെല്ലാം സ്ഥലത്തെത്തിയത്. അപ്പോഴാണ് പല കുട്ടികളും തമ്മിലുള്ള സാമ്യത ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ സംശയത്തിലായ മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോൾ ബീജദാതാവ്…

Read More

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർത്ഥിനി. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയുടെ രണ്ട് സുഹൃത്തുക്കളാണ് ബലാത്സംഗം ചെയ്തത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബലം പ്രയോഗിച്ച് മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Read More

കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിന്‍റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. നേരത്തെ ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ഫഹദിനെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത്. സമാനമായ രീതിയിൽ നടൻ മോഹൻലാലിന്‍റെ മൊഴിയും ആദായനികുതി വകുപ്പ് കൊച്ചിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. 2 മാസം മുമ്പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായാണ് നടപടി. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിനോട് നേരെത്തെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ കണ്ടതെന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.  മലയാള സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വിദേശത്തുള്ള സ്വത്തുക്കളെക്കുറിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. വിദേശ വിതരണാവകാശത്തിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളും മലയാള സിനിമാ മേഖലയിൽ നടക്കുന്നതായാണ് ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

Read More

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് മാത്രമല്ല പാർലമെന്‍റിനുമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിൽ പുരുഷൻമാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടെ വിവാഹപ്രായം 18 ഉം ആണ്.

Read More

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസൺ ഫൈനൽ ഗോവയിൽ നടക്കും. ഫത്തോർദ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ കലാശപ്പോര് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഐഎസ്എൽ ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവസാന മൂന്ന് തവണയും ഫൈനലിന് ആതിഥേയത്വം വഹിച്ചത് ഫത്തോർദയായിരുന്നു. ഇത്തവണ ഗോവയ്ക്ക് പകരം പുതിയ വേദിയായിരിക്കുമെന്നായിരുന്നു സൂചന. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് ഫൈനൽ നടക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഗോവ തന്നെയാണെന്ന് നിശ്ചയിക്കുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് ഗോവയിൽ ഐഎസ്എൽ ഫൈനൽ നടക്കുന്നത്. പരിശീലന മൈതാനങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും ലഭ്യത കണക്കിലെടുത്താണ് ഫൈനൽ ഗോവയിലേക്ക് നിശ്ചയിച്ചതെന്ന് ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎൽ അറിയിച്ചു. മാർച്ച് 18നാണ് ഐഎസ്എൽ ഫൈനൽ നടക്കുക. ഫൈനലിനുള്ള ടിക്കറ്റുകൾ മാർച്ച് 5 മുതൽ ബുക്ക് മൈ ഷോ വഴി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Read More

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് ആരംഭം. വൈകിട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗീയത നാടിന് ആപത്തായി വളർന്ന് വരുകയാണെന്നും,ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർക്കുന്ന തരത്തിലുളള നിലപാടുകളാണ് എക്കാലത്തും സ്വീകരിച്ചതെന്നും, ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതല്ല ആർഎസ്എസ് ജമാഅത്ത് ചർച്ചകളെന്നും, ഇതിനെ ന്യൂനപക്ഷം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം വർഗീയത വിളമ്പുന്നത്. കേരളത്തെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വാദം എന്തിനാണ് കോൺഗ്രസ് ഏറ്റെടുക്കുന്നത്? കേന്ദ്രം അടച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും കേരളം ഏറ്റെടുത്ത് തുറന്നു. നന്നായി പ്രവർത്തിക്കുന്ന പി എസ് സിക്ക് എതിരായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. കേരളം വ്യാവസായിക സൗഹ്യദമല്ല എന്ന്…

Read More

ഹൈദരാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘത്തെക്കുറിച്ച് ബാഹുബലി, ആർആർആർ തുടങ്ങിയ വലിയ ചിത്രങ്ങളുടെ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദ് എഴുതുന്ന സിനിമ വരുന്നു എന്നത് മുൻപേ വാർത്തയായിരുന്നു. വിജയേന്ദ്ര പ്രസാദ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ഇപ്പോൾ തന്‍റെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റെ ആർഎസ്എസിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. സിനിമയുടെ തിരക്കഥ വായിച്ച ശേഷം അതിലെ ഇമോഷൻ കാരണം പലയിടത്തും കരഞ്ഞുവെന്ന് ആർആർആർ സംവിധായകൻ പറയുന്നു.  “എനിക്ക് ആർഎസ്എസിനെ കുറിച്ച് കൂടുതൽ അറിയില്ല. ഞാൻ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ അത് എങ്ങനെ വന്നു, അവരുടെ വിശ്വാസങ്ങൾ എന്താണ്, അവർ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ച് ഒന്നും എനിക്കറിയില്ല. പക്ഷേ എന്റെ അച്ഛന്‍റെ തിരക്കഥ ഞാൻ വായിച്ചിട്ടുണ്ട്. ഇത് വളരെ വൈകാരികമാണ്. ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, ആ തിരക്കഥ എന്നെ കരയിപ്പിച്ചു,…

Read More

കീവ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈൻ സന്ദർശിച്ചു. ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഉക്രൈൻ സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം.

Read More

ന്യൂ ഡൽഹി: മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം ഡോ.ജോൺ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടൽ എന്നിവയുൾപ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. പാർലമെന്‍ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്.കൃഷ്ണമൂർത്തിയായിരുന്നു സഹാധ്യക്ഷൻ. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്‍റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാർലമെന്‍റേറിയൻ അവാർഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം പോയിന്‍റ് ഫൗണ്ടേഷനാണ്. ഡോ.ജോൺ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽ നിന്നുള്ള ഡോ.മനോജ് കുമാർ , ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബിദ്യുത് ബരണ്‍ മഹതോ, ഡോ.സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിര്‍ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ.അമോൽ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ പുരസ്കാര ജേതാക്കൾ. മുൻ എംപി ടി കെ…

Read More

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ മുഖേനയാണ് പൊലീസ് ഇതിനായി ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2018 ഫെബ്രുവരി 12നാണ് ശുഹൈബിനെ തട്ടുകയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സി.പി.എം ഇന്ന് തില്ലങ്കേരിയിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പി.ജയരാജൻ സംസാരിക്കും. പി.ജെയെ പിന്തുണയ്ക്കുന്ന ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി.ജയരാജൻ രംഗത്തുവരണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണിത്. വൈകീട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ശാഖകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും.  ശുഹൈബിനെ കൊന്നത് സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണെന്ന് ആകാശ് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. സി.പി.എമ്മിന് കനത്ത പ്രഹരമാകുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടും പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എം വി…

Read More