- ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, ‘രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും’ ഇനി അൽ ഖോർ പാർക്കിൽ
- പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
- വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചിയില്‍ മേയര്‍ ആയില്ല, ചരടുവലികള്‍ ശക്തം
- ജോലിയില്‍നിന്ന് പിരിച്ചുവിട്ട യൂറോപ്യന്‍ റേഡിയോളജിസ്റ്റിന് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍
- വിമാനത്താവളത്തില്‍ കവര്‍ച്ച: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിചാരണ ആരംഭിച്ചു
- 87 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- ബഹ്റൈനില്‍ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ ആരംഭിച്ചു
Author: News Desk
ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. “വിദ്വേഷമാണ് എല്ലാ മതങ്ങളുടെയും പൊതുശത്രു. വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, മാറ്റം സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും,” കോടതി പറഞ്ഞു. ഒരാൾ പറയുന്നതെല്ലാം വിദ്വേഷ പ്രസംഗമാകാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2014 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിന്‍റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ കേസിന്‍റെ നടപടികൾ രണ്ട് ദിവസം മുമ്പ് ഇതേ ബെഞ്ച് മരവിപ്പിച്ചിരുന്നു. ഈ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രസംഗം സംബന്ധിച്ച നിലപാട് കോടതി വ്യക്തമാക്കിയത്.
ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. “വിദ്വേഷമാണ് എല്ലാ മതങ്ങളുടെയും പൊതുശത്രു. വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, മാറ്റം സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും,” കോടതി പറഞ്ഞു. ഒരാൾ പറയുന്നതെല്ലാം വിദ്വേഷ പ്രസംഗമാകാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2014 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിന്‍റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ കേസിന്‍റെ നടപടികൾ രണ്ട് ദിവസം മുമ്പ് ഇതേ ബെഞ്ച് മരവിപ്പിച്ചിരുന്നു. ഈ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രസംഗം സംബന്ധിച്ച നിലപാട് കോടതി വ്യക്തമാക്കിയത്.
തുർക്കി: അരലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ ആഘാതം മാറുന്നതിന് തൊട്ടുമുമ്പ് തുർക്കിയിൽ ഇന്നലെ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 680 പേർക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഹതായ് പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകൾ രാത്രിയിൽ വീട് വിട്ട് തുറസ്സായ സ്ഥലത്ത് അഭയം തേടി. രണ്ടാഴ്ച മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവുകളിലെ കൂടാരങ്ങളിൽ ഉറങ്ങിക്കിടന്നവർ വീണ്ടും ദുരിതത്തിൻ്റെ പിടിയിലേക്ക് വീണു. ഭൂമി പിളർന്നതുപോലെ തോന്നി ഞെട്ടലോടെയാണ് പലരും ഞെട്ടി ഉണർന്നത്. ആളുകൾ കൂടാരങ്ങൾക്ക് പുറത്ത് ഓടികൂടുകയായിരുന്നു.
പോര്‍ട്ട് എലിസബത്ത് (ദക്ഷിണാഫ്രിക്ക): അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മഴ മൂലം തടസപ്പെട്ട കളിയിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍സെടുത്ത് നിൽക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. 59 ആയിരുന്നു ഈ സമയം അയർലൻഡിന്‍റെ ഡക്ക്‌വര്‍ത്ത് ലൂയിസ് പാർ സ്കോർ. കളി തുടരാൻ കഴിയാതിരുന്നതിനാൽ അവർ മത്സരത്തിൽ അഞ്ച് റൺസിന് തോറ്റു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും സെമി ഫൈനലിൽ പ്രവേശിച്ചു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ആദ്യ പന്തിൽ തന്നെ ആമി ഹണ്ടറിനെ (1) റണ്ണൗട്ട് രൂപത്തിൽ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓർല പ്രെന്‍ഡെര്‍ഗാസ്റ്റും (0) പുറത്തായി. ഗാബി ലൂയിസും (32*) ക്യാപ്റ്റൻ ലോറ ഡെലാനിയും (17*) ചേർന്ന് 53 റൺസിൽ…
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി വേണം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനി മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണത്തിന്‍റെ പരിധി 25 ലക്ഷമായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് തീരുമാനം. ചട്ടം നടപ്പാക്കുന്നതിന് സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രതിസന്ധി രൂക്ഷമായപ്പോൾ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി നിർബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരുന്നു പരിധി ഉയർത്തിയത്.
ലണ്ടൻ: യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള നോൺ സ്റ്റോപ്പ് യാത്രയ്ക്കിടെയാണ് വിമാനം അടിയന്തരമായി ലണ്ടനിൽ ലാൻഡ് ചെയ്തത്. നോർവീജിയൻ വ്യോമാതിർത്തിയിലായിരുന്ന വിമാനം ഉടൻ തന്നെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയായിരുന്നു. 350 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍: ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമെന്ന് പി ജയരാജൻ. തില്ലങ്കേരിയിലെ ഓരോ പാർട്ടി അംഗവുമാണ് ഇവിടുത്തെ പാർട്ടിയുടെ മുഖം. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശാണ് തില്ലങ്കേരിയുടെ രാഷ്ട്രീയ മുഖമെന്നു പറയുന്നത് മാധ്യമങ്ങളാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള നേതൃത്വമാണ് തില്ലങ്കേരിയിലേത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നേരിടാൻ തില്ലങ്കേരിയിൽ ശക്തമായ നേതൃത്വമുണ്ട്. അക്രമത്തിലൂടെ കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആകാശ് തില്ലങ്കേരിയുടെ പേരെടുത്തു പറഞ്ഞു തന്നെ സി.പി.എം പ്രാദേശിക നേതൃത്വം തള്ളിപറഞ്ഞു. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണം. അങ്ങനെയാണെങ്കിൽ നാട്ടുകാരോട് മാപ്പ് പറയും. നാട്ടിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ലോക്കൽ സെക്രട്ടറി ഷാജി പറഞ്ഞു. പി. ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ആകാശിന്റെ അച്ഛൻ രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴ : ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച് ഡിവൈഎഫ്ഐ നേതാവ്. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണി, ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിക്കുകയായിരുന്നു. അതേസമയം, ഇയാളെ ഡിവൈഎഫ്ഐ പുറത്താക്കി. ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു.
പട്ന: ജനതാദൾ(യു) പാർട്ടിയിൽ നിന്ന് രാജിവച്ച ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഖുശ്വാഹ ജെഡിയു വിട്ടത്. ഖുശ്വാഹയുടെ ജെ.ഡി.യുവിലെ അനുയായികൾ യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഖുശ്വാഹയെ പാർട്ടിയുടെ ദേശീയ പ്രസിഡന്‍റായും നിയോഗിച്ചു. ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് തന്റെ മുഖ്യമന്ത്രി സ്ഥാനത്തുള്ള പിൻഗാമിയെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മന്ത്രിസഭാ പുനഃസംഘടനയിൽ തേജസ്വി യാദവിന് തുല്യമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ഖുശ്വാഹയുടെ ആവശ്യവും നിതീഷ് നിരസിച്ചു.
കൊച്ചി: കെ.ടി.യു വി.സി നിയമനത്തിൽ സിസ തോമസിനെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാരിന് മാറ്റാനാകുമെന്ന് ഹൈക്കോടതി. പുതിയ പാനൽ നൽകാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലാണ് കെ.ടി.യു നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാകുന്നത്. സിസ തോമസിനെ കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് കഴിയും. ഇടക്കാല നിയമനത്തിനുള്ള പരിധി ആറുമാസം മാത്രമാണ്. ഈ ആറ് മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സർക്കാരിന് പുതിയ പാനൽ ചാൻസലർക്ക് കൈമാറാമെന്നും ഉത്തരവിൽ പറയുന്നു. യു.ജി.സി മാനദണ്ഡപ്രകാരം മൂന്ന് പേരുടെ പേരുകൾ സർക്കാർ നൽകിയാൽ സിസ തോമസിനെ മാറ്റാൻ ചാൻസലർ നിർബന്ധിതനാകുമെന്നും ഹൈക്കോടതി പറഞ്ഞു. വി.സിയുടെ നിയമനവും ഇടക്കാല വി.സിയുടെ നിയമനവും ചാൻസലറുടെ അധികാരപരിധിയിലുള്ളതാണ്. എന്നാൽ ചാൻസലർ നിയമാധികാരിയാണെങ്കിലും ചട്ടം ലംഘിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
