Author: News Desk

മുംബൈ : മുംബൈയിലെ ചെമ്പൂരിൽ ഗായകൻ സോനു നിഗമീനും സംഘത്തിനും നേരെ ആക്രമണം. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകനാണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ചെമ്പൂർ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സോനു നിഗമിന്‍റെ സംഗീതക്കച്ചേരി നടന്നത്. പരിപാടി കഴിഞ്ഞതോടെ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ വേദിയിലെത്തുകയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടർന്ന് അക്രമി സോനുവിന്‍റെ മാനേജരോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദി വിട്ടിറങ്ങുമ്പോൾ സോനുവിനെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാൻ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. സോനുവിനൊപ്പമുണ്ടായിരുന്ന റബ്ബാനി ഖാൻ, അസോസിയേറ്റ്, അദ്ദേഹത്തിന്റെ അംഗരക്ഷൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബ്ബാനിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു. അന്തരിച്ച ഇന്ത്യൻ ക്ലാസിക്കൽ സംഗീതജ്ഞൻ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍റെ മകനാണ് റബ്ബാനി. സംഭവം നടന്നതിന് പിന്നാലെ സോനു നിഗം ചെമ്പൂർ…

Read More

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ റിട്ടയേർഡ് എസ്.ഐയെ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് എസ്.ഐ കെ.പി ഉണ്ണിയെ ഇരയുടെ വീടിന്‍റെ കാർ പോർച്ചിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിരമിച്ച ശേഷം 2021ലാണ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാൾ ജയിലിലായിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇസ്‍ലാമബാദ്: ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ മേധാവി റമീസ് രാജ. ഗെയിം ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ഒരു ടീമിനും അവരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് റമീസ് രാജ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം പരമ്പരയ്ക്കായി കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്ന് തോന്നുന്നു – രാജ പറഞ്ഞു. “ഇന്ത്യയിൽ ടീം ഇന്ത്യയെ തോൽപ്പിക്കുക എന്നത് നടക്കാത്ത കാര്യമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് ഓസ്ട്രേലിയ എത്തിയതെന്ന് തോന്നുന്നു. രണ്ടാം ടെസ്റ്റിന്‍റെ ഒരു സെഷനിൽ ഒമ്പത് വിക്കറ്റുകളാണ് വീണത്. ജഡേജയുടെ ബൗളിങ് പ്രകടനം മികച്ചതായിരുന്നു. അക്ഷർ പട്ടേലിന്‍റെ ബാറ്റിങ്ങാണ് കളിയുടെ വിധി നിർണയിച്ചത്. ആ സാഹചര്യത്തിൽ 60-70 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു”. “ഓസ്ട്രേലിയ ലീഡ് നേടിയപ്പോൾ അക്ഷർ പട്ടേലും അശ്വിനും ചേർന്ന് മികച്ച പങ്കാളിത്തമുണ്ടാക്കി. ഓസ്ട്രേലിയക്ക് മാനസിക ശക്തി ഉണ്ടായിരുന്നില്ല. അവരുടെ ഭാഗത്ത് സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. സ്പിൻ ബൗളിങിനെതിരെ ഓസ്ട്രേലിയയുടെ…

Read More

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയർ ആക്കിയ കേസിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ നാട്ടുകാരനായ യുവാവിനെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് നടക്കാവ് പൊലീസ് നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായിരുന്നു. ഇയാളുടെ മറ്റൊരു അടുത്ത സുഹൃത്തിനെ കുറിച്ചും അന്വേഷണം നടത്തി വരികയാണ്. നേരത്തെ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഇയാളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരേയും കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിലാണ് അന്വേഷണ മേൽനോട്ടം വഹിക്കുന്നത്.

Read More

ഇംഗ്ലണ്ട് സൂപ്പർ ക്ലബ് ലിവർപൂൾ വിൽക്കുന്നില്ലെന്ന് ക്ലബ് ഉടമ ജോൺ ഹെന്‍റി. അമേരിക്കൻ ബിസിനസുകാരനായ ഹെന്‍റിയുടെ ഫെൻവെ സ്പോർട്സ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലിവർപൂൾ. ക്ലബ് വിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബോസ്റ്റൺ സ്പോർട്സ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് ലിവർപൂൾ വിൽക്കുന്നില്ലെന്ന നിലപാട് ഹെന്‍റി വ്യക്തമാക്കിയത്. അതേസമയം, ക്ലബ്ബിലേക്ക് പുതിയ നിക്ഷേപകരെ തേടുകയാണെന്നും ചില നിക്ഷേപകരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ചില കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2010ലാണ് ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് ലിവർപൂളിനെ സ്വന്തമാക്കുന്നത്. 2015 ൽ ഇവർ യുർഗൻ ക്ലോപ്പിനെ ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ലിവർപൂളിന്റെ ചരിത്രത്തിലാദ്യമായി ടീമിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ക്ലോപ്പാണ്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് തവണ ഫൈനലിലെത്തിയ ലിവർപൂൾ ഒരു കിരീടവും സ്വന്തമാക്കി.

Read More

കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ കോഴിക്കോട്ടെ ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലാണ് രണ്ട് സുഹൃത്തുക്കൾക്കെതിരെ പെൺകുട്ടി കസബ പൊലീസിൽ പരാതി നൽകിയത്. ഇതോടെ ഇരുവരും ഒളിവിൽ പോയി. ഇവരിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ എറണാകുളത്തുമാണ് പഠിക്കുന്നത്. 18നു രാത്രി ഇവരിൽ ഒരാൾ താമസിച്ചിരുന്ന സ്ഥലത്ത് കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. അബോധാവസ്ഥയിലായ പെൺകുട്ടി രാവിലെ ബോധം വീണ്ടെടുത്ത് സുഹൃത്തിനെ വിളിച്ചശേഷമാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

Read More

സിയോൾ: ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി നെറ്റ് വർക്കിലേക്ക് മാറാൻ പദ്ധതിയിടുകയാണ്. 2030 കെ-നെറ്റ് വർക്ക് പദ്ധതിയിലാണ് ദക്ഷിണ കൊറിയൻ സർക്കാർ ഈ മേഖലയിലെ ഭാവി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമം നടത്തും. 6ജി സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കും. 6 ജി സാങ്കേതികവിദ്യകളുടെ സാധ്യതാ പഠനത്തിനായി 48.17 കോടി ഡോളറിന്‍റെ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ സയൻസ് ആൻഡ് ഐസിടി മന്ത്രാലയം അറിയിച്ചു. ജർമ്മൻ അനലിറ്റിക്സ് കമ്പനിയായ ഐപിലിറ്റിക്സ് പറയുന്നതനുസരിച്ച്, 5 ജി സാങ്കേതികവിദ്യ വികസനത്തിലും ആഗോളതലത്തിൽ 5 ജി പേറ്റന്‍റുകളുടെ എണ്ണത്തിലും ദക്ഷിണ കൊറിയ മുൻപന്തിയിലാണ്. നേരത്തെ വന്ന 4ജി സാങ്കേതിക വിദ്യകളില്‍ യുഎസ്, യൂറോപ്യന്‍ കമ്പനികളായിരുന്നു മുന്നില്‍.

Read More

പാലക്കാട്: മധു കൊലക്കേസിൻ്റെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൻ്റെ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ ആരംഭിക്കും. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് കൊല്ലപ്പെടുന്നത്. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ച് വർഷം പൂർത്തിയാവും. മധുവിന്‍റെ അമ്മയും സഹോദരിയും പലതവണ ഭീഷണികൾക്ക് ഇരയായെങ്കിലും അതിനൊന്നും വക നൽകാതെ കേസിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.  കൊലക്കേസിൽ 16 പ്രതികൾ. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും സാക്ഷി വിസ്താരം പൂർത്തിയായി. കേസിൽ 101 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതിഭാഗം എട്ടു പേരെയും. 

Read More

ന്യൂഡൽഹി: 12 പ്രതിപക്ഷ എംപിമാർക്കെതിരെ അവകാശ ലംഘനത്തിന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ. രാജ്യസഭാ ബുള്ളറ്റിൻ അനുസരിച്ച് ധൻഖർ പാർലമെന്‍ററി കമ്മിറ്റിയോടാണ് അന്വേഷണം ആവശ്യപ്പെട്ടത്. കോൺഗ്രസിന്‍റെ ഒമ്പത് എംപിമാർക്കെതിരെയും ആം ആദ്മി പാർട്ടിയുടെ മൂന്ന് എംപിമാർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ധൻഖറിൻ്റെ ആവശ്യം. ആവർത്തിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് എംപിമാർക്കെതിരെയുള്ള ആരോപണം. കോൺഗ്രസ് എംപിമാരായ ശക്തിസിൻഹ് ഗോഹിൽ, നരൻഭായ് ജെ.റാത്‍വ, സയീദ് നസീർ ഹുസൈൻ, കുമാർ കേത്‍‌‌കർ, ഇമ്രാൻ പ്രതാപ്ഗാർഹി, എൽ.ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെബി മേത്തർ, രൺജീത് രഞ്ജൻ എന്നിവർക്കും ആം ആദ്മി എംപിമാരായ സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നിവർക്കുമെതിരെയാണ് ധൻഖർ അന്വേഷണമാവശ്യപ്പെട്ടത്.

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. കോവളം, അയ്യങ്കാളി ഹാൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് എത്തുന്നത്. യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം തുടരുന്നതിനാൽ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് തീരുമാനം. നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെല്ലാം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടെ മുഖ്യമന്ത്രിക്ക് തന്‍റെ യാത്ര ഹെലികോപ്റ്ററിലേക്ക് വരെ മാറ്റേണ്ടി വന്നിരുന്നു.  യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. നേതാക്കളെ കരുതൽ തടങ്കലിലാക്കി പ്രതിഷേധം കുറയ്ക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

Read More