- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് നേരത്തെ അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചരക്കണ്ടിയിൽ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.
കോട്ടയം: വർഷങ്ങളോളം കാത്തിരുന്നിട്ടും കേരളം നൽകാത്ത ജോലി ആർബിഐ ശ്രീശങ്കറിന് നൽകി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ലോങ് ജമ്പ് താരം എം ശ്രീശങ്കർ ആർബിഐ തിരുവനന്തപുരം ഓഫീസിൽ അസിസ്റ്റന്‍റ് മാനേജരായി പ്രവേശിച്ചു. കോമൺവെൽത്ത് മെഡൽ നേട്ടത്തിനൊപ്പം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെ പ്രകടനവും കണക്കിലെടുത്താണ് നിയമനം. മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ, ക്രിക്കറ്റ് താരങ്ങളായ ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സ്മൃതി മന്ഥന എന്നിവരും ഇത്തവണ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സ്പോർട്സ് ക്വാട്ടയിൽ നിയമിതരായവരുടെ പട്ടികയിലുണ്ട്. അഞ്ച് വർഷമായി ലോങ്ജംപിൽ ദേശീയ റെക്കോർഡ് നേടിയ ശ്രീശങ്കർ 2021 ലാണ് ആദ്യമായി സർക്കാരിന് മുന്നിൽ ജോലിക്ക് അപേക്ഷിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എസ്. സി മാത്തമാറ്റിക്സിൽ റാങ്ക് നേടിയ ശ്രീശങ്കറിന് അനുകൂലമായ വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും കായിക വകുപ്പിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞ വർഷത്തെ കോമൺവെൽത്ത് ഗെയിംസിന് ശേഷം മെഡൽ ജേതാക്കൾക്ക് ജോലി…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിലെത്തി. ഡിജിറ്റൽ തെളിവുകളുടെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് വിസ്താരത്തിനായി വിളിപ്പിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു വീണ്ടും ഹാജരായത്.
കുവൈറ്റ്: നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന സൂഖ് ഷാർക്കിന്‍റെ മൂന്നാം ഘട്ടമായ വാട്ടർഫ്രണ്ട് കമ്മോഡിറ്റി മാർക്കറ്റ് പ്രോജക്ട് ഒഴിപ്പിക്കാൻ ധനമന്ത്രാലയം ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. ഇത് നിക്ഷേപകർക്കും മാർക്കറ്റ് മാനേജർമാർക്കും മാത്രമേ ബാധകമാകൂ, പാട്ടക്കാരെ ഉൾപ്പെടുത്തില്ല, പുതിയ നിക്ഷേപകന് വിപണി കൈമാറുന്നതുവരെ ഷാർക്ക് മാർക്കറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കടകളും കിയോസ്കുകളും മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റെടുക്കൽ പൂർത്തിയായാലുടൻ പദ്ധതി പൊതു ലേലത്തിന് തുറന്നുകൊടുക്കും.
ആദിവാസി യുവാവിന്റെ മരണം; പ്രതികളെ കണ്ടെത്താനായില്ല, മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നല്കി
കോഴിക്കോട്: വിശ്വനാഥന്‍റെ മരണത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ചുമതലയുള്ള എസിപി കെ സുദർശനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തിവരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയുടെ സമീപത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണ് എന്നും പറയുന്നു. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശം നല്കി.
കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമ്മിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ബാംഗ്ലൂരുമായി ചർച്ച തുടരാനും സർക്കാരിന് കോടതി അനുമതി നല്കി. കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ കമ്പനിയായ റോസ്മോർട്ടയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 2006 മുതലുള്ള നിയമ തടസ്സമാണ് ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്.
മുംബൈ: ദുൽഖർ സൽമാൻ നായകനായ ചുപ്പ് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. നെഗറ്റീവ് റോളിൽ നായകനായി തിളങ്ങിയ ദുൽഖറിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുപ്പിലെ നെഗറ്റീവ് വേഷത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായകന് ഇപ്പോൾ ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിരിക്കുകയാണ്. പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ദുൽഖറിന്‍റെ ഈ അവാർഡ് മലയാളികൾക്കും അഭിമാന നിമിഷമാണ്. ദുൽഖർ സൽമാനാണ് ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ. ദുൽഖറിന്‍റെ മാസ് ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. സണ്ണി ഡിയോളും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂക്കൾ നട്ടുവളർത്തി ഉപജീവനം നടത്തുന്ന ഡാനി എന്ന നിഗൂഢ കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം…
വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു മമ്മിയുടെ രഹസ്യം ഏകദേശം 300 വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നിരിക്കുകയാണ്. മത്സ്യകന്യക പോലുള്ള മമ്മി കണ്ടെത്തിയതിന് ശേഷം വർഷങ്ങളായി അതിന്‍റെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ശാസ്ത്രജ്ഞർ. ഒറ്റനോട്ടത്തിൽ അലറുന്ന ഒരാളുടെ മുഖവും താഴേക്ക് വരുമ്പോൾ ഒരു മത്സ്യത്തിന്‍റെ വാലുമാണ് രൂപത്തിനുള്ളത്. 12 ഇഞ്ച് വലിപ്പമുള്ള വിചിത്രമായ ആകൃതിയിലുള്ള ഈ മമ്മി 200 വർഷങ്ങൾക്ക് മുമ്പ് ജാപ്പനീസ് ദ്വീപായ ഷിക്കോകുവിനടുത്തുള്ള പസഫിക് സമുദ്രത്തിൽ നിന്നാണ് കണ്ടെത്തുന്നത്. മീൻപിടിത്ത വലയിൽ കുടുങ്ങുകയായിരുന്നു ഇത്. പിന്നീട് ഇത് നിരവധി സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും ജാപ്പനീസ് നഗരമായ അസകുച്ചിയിലെ എൻജുയിൻ ക്ഷേത്രത്തിൽ ഏകദേശം 40 വർഷമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. രൂപത്തിന്റെ തലയിൽ ഇപ്പോഴും മുടി കാണാം. അതുപോലെ മൂർച്ചയുള്ള പല്ലുകളും കാണാം. മുകൾ ഭാഗങ്ങളെല്ലാം മനുഷ്യനുമായി സാദൃശ്യമുള്ളതാണെങ്കിലും, താഴെക്കെത്തുമ്പോൾ ഒരു മത്സ്യത്തിന്‍റെ രൂപത്തിനോട് സാദൃശ്യമുള്ളതാകുന്നു. ജപ്പാനിലെ ആളുകളുടെ ഇടയിൽ ഇതിന് വലിയ പ്രാധാന്യമാണുള്ളത്. ചിലർ ഈ രൂപത്തെ ആരാധിക്കുന്നു, മറ്റ് ചിലർ മത്സ്യകന്യകയുടെ മാസം…
പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 അംഗ സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ 15 പ്രതികളാണുള്ളത്. ഇതിൽ ഒമ്പത് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി നന്ദിനി നൽകിയ മൊഴിയാണ് നിർണായകമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഹരിപ്പാട് (ആലപ്പുഴ): സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എസ്.എഫ്.ഐ വനിതാ നേതാവിനെ മുൻ സുഹൃത്ത് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി. സംഭവത്തിൽ മർദ്ദനമേറ്റ എസ്.എഫ്.ഐ നേതാവ് പരാതി നൽകില്ല. പൊലീസിൽ പരാതി നൽകില്ലെന്ന് വനിതാ നേതാവിൽ നിന്ന് പാർട്ടി നേതൃത്വം ഉറപ്പ് വാങ്ങി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഡി.വൈ.എഫ്.ഐ ഹരിപ്പാട് ഏരിയ ജോയിന്‍റ് സെക്രട്ടറി അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. തുടർന്ന് ഇയാളെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് വിവരം. പരിക്കേറ്റ യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമറ്റ് ഉപയോഗിച്ചടക്കം മർദ്ദിച്ചതായാണ് വിവരം. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായ പെൺകുട്ടി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. കുമാരപുരം പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്പാടി ഉണ്ണിക്കെതിരെ പെൺകുട്ടി നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.…
