- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് ചര്ച്ചകള് സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇനിമുതൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന്‍റെയും സാന്നിധ്യത്തിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്. മൊബൈൽ നമ്പർ/ക്യുആർ കോഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. സിംഗപ്പൂർ കമ്പനിയായ പേ നൗവുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുപിഐക്ക് സമാനമായി സിംഗപ്പൂരിലെ ബാങ്കുകൾ വികസിപ്പിച്ചെടുത്ത പേയ്മെന്‍റ് സംവിധാനമാണ് പേ നൗ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിദ്യാർത്ഥികൾക്കും ഇപ്പോൾ വേഗത്തിൽ ഇടപാട് നടത്താൻ കഴിയും. 2020-21 ലെ കണക്കനുസരിച്ച്, വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്‍റെ 5.7 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്.
തിരുവനന്തപുരം: പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്‍റെ സ്ഥിരതയെ ബാധിക്കുന്ന ഏതൊരു നടപടിയും ഗുരുതരമായ അച്ചടക്ക ലംഘനമായി കാണും. ഇത്തരം പ്രവണതകൾ ഒരു കാരണവശാലും സഹിക്കില്ലെന്നും കെ.പി.സി.സിയുടെ കർശന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയതയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എമ്മിന്‍റെ നീക്കം. അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. തർക്കത്തിലായ കോൺഗ്രസ് നേതാക്കളുമായി സി.പി.എം നേതൃത്വം ചർച്ച തുടങ്ങി. തർക്കങ്ങൾ മൂർദ്ധന്യാവസ്ഥയിലായ പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നവരുമായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരിട്ട് ചർച്ച നടത്തുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ ബൂത്ത്, മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും മാതൃസംഘടനയുടെ ചുമതലയുള്ളവരും ഉൾപ്പെടെ 150 ഓളം പേർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചർച്ചകൾ. നേരത്തെ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ…
ബീജിങ്: തങ്ങളുടെ പ്രിയപ്പെട്ട പാണ്ടകൾക്ക് കണ്ണീരോടെ വിടപറഞ്ഞ് ആരാധകർ. നാല് പാണ്ടകളെയാണ് ജപ്പാനിൽ നിന്ന് ചൈനയിലേക്ക് കൊണ്ടുപോകുന്നത്. ചൈനയുടെ ‘പാണ്ട നയതന്ത്ര’ത്തിന്‍റെ ഭാഗമായാണിത്. 1950 കൾ മുതൽ പാണ്ടകൾ ചൈനയുടെ വിദേശനയത്തിന്‍റെ ഭാഗമാണ്. പിങ് പിങ് എന്ന പാണ്ടയെയാണ് 1957ൽ ചൈന ആദ്യമായി യു.എസ്.എസ്.ആറിന് സമ്മാനിച്ചത്. 1965 ൽ ഉത്തര കൊറിയയ്ക്കും 1972 ൽ അമേരിക്കയ്ക്കും 72, 80, 82 കളിൽ ജപ്പാൻ യുകെ, ജർമ്മനി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കും ചൈന പാണ്ടകളെ സമ്മാനിച്ചു. അതേസമയം പാണ്ടകളുടേയും അവ ഉൽപാദിപ്പിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ഉടമസ്ഥത ചൈനയ്ക്കാണ്. എന്നാൽ, 1982 ൽ ചൈനയിൽ പാണ്ടകൾ വംശനാശം നേരിടാൻ തുടങ്ങിയതോടെ, ചൈന ഈ സമ്മാനം നിർത്തലാക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെയും വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകൾ റദ്ദാക്കാതെയും വരുന്നതിലൂടെ റെയിൽവേയ്ക്ക് ലഭിക്കുന്നത് പ്രതിദിനം 7 കോടിയെന്ന് വിവരാവകാശ രേഖ. 2019 നും 2022 നും ഇടയിലാണ് ഈ തുക റെയിൽവേയ്ക്ക് ലഭിച്ചത്. 2019 നും 2022 നും ഇടയിൽ 31 കോടിയിലധികം ടിക്കറ്റുകളാണ് റദ്ദാക്കിയത്. ഇതുവഴി ഇന്ത്യൻ റെയിൽവേയ്ക്ക് 6,297 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പ്രതിദിനം ശരാശരി 4.31 കോടിയാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റെയിൽവേയുടെ വരുമാനത്തിൽ 32% വർധനവുണ്ടായതായി മന്ത്രാലയം അറിയിച്ചു. 2021 ൽ 1,660 കോടി രൂപയിൽ നിന്ന് 2022 ൽ 2,184 കോടി രൂപയായി ഉയർന്നു. 2020 ൽ ടിക്കറ്റ് റദ്ദാക്കലിലൂടെ ആകെ ലഭിച്ചത് 796 കോടി രൂപയാണ്. പ്രതിദിനം ശരാശരി 2.17 കോടി രൂപയാണ് വരുമാനം. 2022 ആയപ്പോഴേക്കും ഇത് 6 കോടി രൂപയിൽ നിന്ന് 2,184 കോടി രൂപയായി ഉയർന്നു. 2019 നും 2022 നും…
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. തനിക്ക് അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും ആലുവ ശിവരാത്രി ആഘോഷ വേളയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും താൻ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും സുരേഷ് ഗോപി ആരോപിച്ചു. തന്റെ സമീപകാല പ്രസംഗങ്ങളിലൊന്നിൽ നിന്ന് പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് കാണാനിടയായി. പക്ഷേ അത് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത ഒന്നാണ്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനാൽ, ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. “അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ…
കൊച്ചി: ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണ്ടെന്ന് ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു. മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവെങ്കിലും ഉത്തരവിന് ഭാവിയിൽ വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. കാളിക്കാവ് ക്ഷേത്ര ഭരണസമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. സജീവ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികളെ ക്ഷേത്രങ്ങളുടെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ രാഷ്ട്രീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളി. പുക്കോട്ട് കാളിക്കാവിന്‍റെ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിച്ചതിലും മലബാർ ദേവസ്വം ബോർഡിന്‍റെ വ്യവസ്ഥകൾ…
തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വെങ്ങാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ തോക്കുമായി പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകനാണ് (33) തോക്കുമായി ഭീകരാന്തരീക്ഷം തീർത്ത് പ്രതിഷേധിച്ചത്. വില്ലേജ് ഓഫീസിന്‍റെ ഗേറ്റ് പൂട്ടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മുരുകൻ വില്ലേജ് ഓഫീസിലെത്തിയത്. വെള്ളം കിട്ടാത്തതിനാൽ പ്രശനത്തിലാണെന്ന് അറിയിച്ച ശേഷം മുരുകൻ ഗേറ്റ് പൂട്ടി. തോക്ക് പുറത്തെടുത്തതോടെ വില്ലേജ് ഓഫീസിലുണ്ടായിരുന്നവർ പരിഭ്രാന്തിയിലായി. ഇതേതുടർന്ന് വില്ലേജ് ഓഫീസർ തഹസിൽദാരെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മുരുകന്‍റെ കൈവശം എയർഗൺ ആണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുരുകൻ വെങ്ങാനൂരിൽ കട നടത്തുകയാണ്. ഏറെ നാളായി വെള്ളം കിട്ടാത്ത പ്രശ്നമുണ്ടെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകൻ പൊലീസിനോട് പറഞ്ഞു.
കൊച്ചി: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. മാർച്ച് ഒന്നിന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് നൽകിയത്. ആകാശിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസാണ് കോടതിയെ സമീപിച്ചത്. ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വഴി ഇന്നലെയാണ് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അർദ്ധരാത്രിയിൽ കണ്ണൂർ തെരൂരിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണിത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ അത്യുഗ്രൻ പ്രകടനം കാഴ്ച വച്ച ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കാറുണ്ട്. ഇപ്പോൾ എമ്പുരാന്‍റെ ഷൂട്ടിങ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റിൽ എമ്പുരാന്റെ ഷൂട്ടിങ് ആരംഭിക്കും. ആറ് മാസത്തോളമായി നീണ്ട ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചതായും വിവരമുണ്ട്. 2023 പകുതിയോടെ എമ്പുരാന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങൾ. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ഷൂട്ടിങും ആസൂത്രണം ചെയ്യുന്നുവെന്നും സൂചനയുണ്ട്. ലൂസിഫറിലെപ്പോലെ മഞ്ജു വാര്യരും ടൊവിനോ തോമസും എമ്പുരാനിലും അഭിനയിക്കും. ലൂസിഫറിന്‍റെ ക്ലൈമാക്സിന് പുറമെ ഖുറേഷി എബ്രഹാമായി മോഹൻലാൽ എത്തിയ രംഗമായിരുന്നു പ്രേക്ഷകരെ ഹരം കൊള്ളിച്ചത്. രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഈ വേഷത്തിലാകും എത്തുക എന്നാണ് ഇതുവരെ…
ആരോഗ്യമേഖലയിൽ വീണ്ടും നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഫർമല്ലമയെ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. 2020 ൽ ആരംഭിച്ച ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫർമല്ലമ. മരുന്നിന്‍റെ കുറിപ്പടി അപ്‌ലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷനാണിത്. രാജ്യത്തുടനീളം ആരോഗ്യമേഖലയിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഏറ്റെടുക്കൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ശാസ്തസുന്ദര്‍.കോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാണ് ഫ്ലിപ്കാർട്ട് രണ്ട് വർഷം മുമ്പ് ആരോഗ്യമേഖലയിലേക്ക് ചുവടുവച്ചത്. ശാസ്തസുന്ദര്‍.കോം ആണ് പിന്നീട് ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് ആയി മാറിയത്. നെറ്റ് മെഡ്സ്, ടാറ്റ1 എംജി, ഫാംഈസി, അപ്പോളോ എന്നിവയാണ് ഈ മേഖലയിലെ കമ്പനിയുടെ പ്രധാന എതിരാളികൾ.
