Author: News Desk

ഡൽഹി: 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന്. റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബറാണ് ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയത്. കരാർ പ്രകാരം ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ പങ്കാളികളാക്കിയാണ് യൂബർ ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക. ഈ മാസം മുതൽ ടാറ്റ മോട്ടോഴ്സ് ഘട്ടം ഘട്ടമായി വാഹനങ്ങൾ വിതരണം ചെയ്യും. എന്നിരുന്നാലും, കരാറിന്‍റെ മൂല്യത്തെക്കുറിച്ചോ ഡെലിവറി സമയത്തെക്കുറിച്ചോ രണ്ട് കമ്പനികളും പ്രതികരിച്ചിട്ടില്ല.   രാജ്യത്ത് സുസ്ഥിര മൊബിലിറ്റി കൊണ്ടുവരാൻ ഊബർ പ്രതിജ്ഞാബദ്ധമാണെന്ന് ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്‍റ് പ്രഭ്ജീത് സിംഗ് പ്രതികരിച്ചു. അതിനുള്ള ഒരു സുപ്രധാന നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്സുമായുള്ള ഈ പങ്കാളിത്തം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകൃഷ്ണദേവരായ സർവകലാശാല ക്യാമ്പസിനുള്ളിൽ ഹോമം നടത്താനൊരുങ്ങി അധികൃതർ. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ സർക്കുലർ പുറത്തിറക്കി. ജീവനക്കാരുടെ മരണം മൂലമുണ്ടായ ദോഷ പരിഹാരത്തിനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.രാമകൃഷ്ണ റെഡ്ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഫെബ്രുവരി 24ന് രാവിലെ ഹോമം നടത്താനാണ് തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ കാരണങ്ങളാൽ സർവകലാശാലയിലെ അഞ്ച് ജീവനക്കാർ മരിച്ചത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വൈസ് ചാൻസലറുടെ വാദം. ഹോമത്തിനായി സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നും സംഭാവനകൾ ശേഖരിക്കുന്നുണ്ട്. അധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപകർ 100 രൂപ വീതവും നൽകണം. അതേസമയം സർവകലാശാലയുടെ പേരിൽ സർക്കുലർ ഇറക്കി ക്യാമ്പസിനുള്ളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നടത്തേണ്ട സ്ഥലമല്ല, മറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന സ്ഥലമാണ് യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫും എസ്.എഫ്.ഐയും പ്രതിഷേധം…

Read More

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ആശ്രമത്തിന് തീയിട്ടത് പ്രകാശാണെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രകാശിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണകുമാർ റിമാൻഡിലായിരുന്നു. ആശ്രമം കത്തിച്ച കേസിൽ മരിച്ചയാളെ പ്രതിചേർത്ത ക്രൈംബ്രാഞ്ച് സംഘത്തിന് തിരിച്ചടിയായി പ്രധാന സാക്ഷി പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി മാറ്റിയിരുന്നു. സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

Read More

മദീന: ഹജ്ജ്, ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് മക്കയിലെയും മദീനയിലെയും ആരോഗ്യ മേഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുമായി മന്ത്രാലയം തുടർന്നും പ്രവർത്തിക്കുമെന്ന് മദീന നഗരത്തിലെ വ്യവസായികളുമായും ആരോഗ്യ മേഖലയിലെ ഓപ്പറേറ്റർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. റമദാനിൽ മക്കയിലും മദീനയിലും തീർത്ഥാടകർക്ക് നൽകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് അൽ ഖത്തീബ് എത്തിയത്. ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

യുഎഇ: യു.എ.ഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി. മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പം ഉണ്ടാകും. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. താപനില ക്രമേണ വർദ്ധിക്കും. അബുദാബിയിൽ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Read More

മോസ്കോ: യുദ്ധത്തിന് കാരണം യുക്രൈനും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത യുക്രൈൻ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം ഫെഡറൽ അസംബ്ലി അംഗങ്ങൾ, സൈനിക നേതൃത്വം, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം. യുക്രൈനും ഡോൺബാസും നുണകളുടെ പ്രതീകങ്ങളാണ്. പാശ്ചാത്യലോകം അടിസ്ഥാന ധാരണകളിൽ നിന്ന് പിന്തിരിയുകയും കുടിലമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. നാറ്റോ അതിന്‍റെ പ്രതിരോധ സഖ്യം വിപുലീകരിച്ച് നമ്മളെ കുട കൊണ്ട് മൂടുകയാണ്. അവരാണ് യുദ്ധത്തിന് ഉത്തരവാദികൾ. സൈന്യത്തെ ഉപയോഗിച്ച് അവരെ തടയാൻ ശ്രമിക്കുകയാണെന്നും പുടിൻ പറഞ്ഞു. മോസ്കോയിലെ ഗോസ്റ്റിനി ഡ്വോർ ഹാളിലായിരുന്നു സമ്മേളനം. വിദേശ ഏജന്റുകൾ എന്ന് വിശേഷിപ്പിച്ച് ഇത്തവണ വിദേശ മാധ്യമങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.

Read More

മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് എം.പിമാർ ശുപാർശ സമർപ്പിച്ചതായാണ് റിപ്പോർട്ട്. നികുതി ഘടന ഉൾപ്പെടെയുള്ള ശുപാർശയാണ് എംപിമാരുടെ പിന്തുണയോടെ സമർപ്പിച്ചിട്ടുള്ളത്. പ്രവാസികൾ അയയ്ക്കുന്ന പണത്തിന് 200 ബഹ്റൈൻ ദിനാറിൽ(ഏകദേശം 43,000 ഇന്ത്യൻ രൂപ) താഴെയുള്ള തുകയ്ക്ക് ഒരു ശതമാനവും , 201 ദിനാർ മുതൽ 400 ദിനാർ വരെ (ഏകദേശം 87,000 ഇന്ത്യൻ രൂപ) അയയ്ക്കുന്ന പണത്തിന് 2 ശതമാനവും 400 ദിനാറിന് മുകളിൽ അയയ്ക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതി ചുമത്തണമെന്നാണ് ശുപാർശ.  ബഹ്റൈനിലെ നികുതി നിയമപ്രകാരം നിക്ഷേപ പരിരക്ഷ, മൂലധന കൈമാറ്റം, മറ്റ് ഇടപാടുകൾ തുടങ്ങിയ ഇടപാടുകൾക്ക് ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പണം അയയ്ക്കുന്ന സമയത്ത് തന്നെ പ്രവാസികൾ നികുതി നൽകണം. തുടർന്ന് ബഹ്റൈൻ നാഷണൽ ബ്യൂറോ ഓഫ് റവന്യൂ ഈ സ്ഥാപനങ്ങളിൽ നിന്ന് നികുതി ശേഖരിക്കണം.

Read More

കൊച്ചി: ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും പുറപ്പെടുവിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇതാദ്യമായാണ് രാജ്യത്തെ ഹൈക്കോടതിയിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാകാത്ത നിയമങ്ങൾ, കോടതി വിധികൾ വായിക്കാനും മനസ്സിലാക്കാനും സാധാരണക്കാർക്കുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് പരിഹാരമായാണ് മലയാളത്തിൽ ഉത്തരവുകൾ ഇറക്കുന്നത്. കോടതി ഉത്തരവുകൾ സാധാരണക്കാരുമായി കൂടുതൽ അടുപ്പിക്കാൻ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് തന്നെ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എം മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവാണ് ഹൈക്കോടതിയുടെ വെബ്സൈറ്റിൽ മലയാളത്തിൽ ആദ്യം അപ്ലോഡ് ചെയ്തത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാള പരിഭാഷ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിൽ മലയാളി പൊതുസമൂഹം ഉപയോഗിക്കാത്ത, മനസ്സിലാക്കാൻ പ്രയാസമുള്ള വാചകങ്ങളും ഉത്തരവിലുണ്ട്. ഉത്തരവ് മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമ സാധുതയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ലാഹോർ: 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻമാർ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന വിമർശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ലാഹോറിൽ നടന്ന ഫായിസ് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. താങ്കൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, പാകിസ്ഥാനിലെ ജനങ്ങൾ നല്ലവരാണെന്നും അവർ ബോംബിടുന്നവർ മാത്രമല്ലെന്നും പൂമാല അണിയിച്ച് സ്വാഗതം ചെയ്യുന്നവരാണെന്നും പറയുമോ? എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. “നാം പരസ്പരം പഴിച്ചിട്ട് കാര്യമില്ല. അതൊരിക്കലും പ്രശ്നങ്ങൾ പരിഹരിക്കില്ല. എന്തായാലും അന്തരീക്ഷം പ്രക്ഷുബ്ധമാണ്. ഞങ്ങൾ മുംബൈയിൽ നിന്നാണ്. എങ്ങനെയാണ് മുംബൈ ആക്രമിക്കപ്പെട്ടതെന്ന് നാം കണ്ടതാണ്. ആക്രമണകാരികൾ ഈജിപ്തിൽ നിന്നോ നോർവേയിൽ നിന്നോ അല്ല. അവർ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു,” അക്തർ പറഞ്ഞു.

Read More

ഭുവനേശ്വർ: 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ സെമി ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാണ് ലൈൻ അപ്പ്. ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബും (11 പോയിന്‍റ്), കർണാടകയും (9 പോയിന്‍റ്), ഗ്രൂപ്പ് ബിയിൽ നിന്ന് മേഘാലയയും (10 പോയിന്‍റ്), സർവീസസും (13) മാർച്ച് ആദ്യവാരം സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിലേക്ക് യോഗ്യത നേടി. മാർച്ച് ഒന്നിന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം. നാലിനാണ് ഫൈനൽ. ചരിത്രത്തിലാദ്യമായാണ് മേഘാലയ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മേഘാലയ സെമിയിലെത്തിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ സർവീസസ് റെയിൽവേസിനെ 4-0നും ഡൽഹി 2-0ന് മണിപ്പൂരിനെയും തോൽപ്പിച്ചു.

Read More