- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
സെപ്റ്റംബറിന് മുമ്പ് തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂർണമായും ഓൺലൈനാക്കും: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്റ്റംബറിന് മുമ്പ് പൂർണമായും ഓൺലൈനാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ലെൻസ്ഫെഡിന്‍റെ ആഭിമുഖ്യത്തിൽ ‘കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ഭേദഗതികളും ഓൺലൈൻ പ്ലാൻ സമർപ്പണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം തേടും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സോഫ്റ്റ്‌വെയർ സമന്വയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കാര്യങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടക്കുന്നുവെന്ന് ഉറപ്പാക്കും. ഇതോടെ പ്ലാൻ ഓൺലൈനായി സമർപ്പിക്കാനും കാലതാമസം കൂടാതെ ഓൺലൈനായി പെർമിറ്റ് നേടാനും കഴിയും. അതിനായി ഫീസ് ഘടനയിൽ കാലാനുസൃതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ലെൻസ്ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ കെ മണിശങ്കർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം.സുരേശൻ, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ ജോൺസൺ കെ, ഐ.കെ.എം എക്സിക്യൂട്ടീവ് ഡയറക്ടർ…
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സുനന്ദോ ധർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ധർ 2010 മുതൽ ഫെഡറേഷനോടൊപ്പമുണ്ട്. അതേ വർഷം തന്നെ ധറിനെ ഐ ലീഗിന്‍റെ സിഇഒയായും നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം ധർ ഫെഡറേഷന്‍റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. ഫിഫ വിലക്ക് ഏർപ്പെടുത്തിയ സമയത്ത് ഫെഡറേഷന്‍റെ പ്രവർത്തനങ്ങളുടെ ചുമതല ധറിനായിരുന്നു. ധർ സ്ഥാനമൊഴിയുമെങ്കിലും പകരം പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിച്ചേക്കില്ല. നിലവിലെ അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി അനിൽ കാമത്തിന് ഈ ചുമതലകൾ നൽകിയേക്കും. 20 വർഷത്തിലേറെയായി കാമത്ത് എ.ഐ.എഫ്.എഫിന്‍റെ ഭാഗമാണ്.
ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ്. ആനയെ പിടികൂടി കൂട്ടിലടക്കാനോ ഉൾകാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനോ ആണ് ഉത്തരവ്. ഇടുക്കി മൂന്നാർ ഡിവിഷനിലെ ദേവികുളം റേഞ്ചിന് കീഴിലുള്ള ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ വർഷങ്ങളായി പ്രശ്നമുണ്ടാക്കുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടാൻ അനുമതി നൽകി ഉത്തരവിറക്കിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ജനുവരി 31ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്‍റെ ഭാഗമായാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. ആനയെ കൂട്ടിലടയ്ക്കേണ്ടി വന്നാൽ കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ആദ്യം ഭര്‍തൃമാതാവിനെയും ആഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവിനെയും കൊലപ്പെടുത്തി; നിർണായക വിവരങ്ങൾ പുറത്ത്
ഗുവാഹാട്ടി: അസമിൽ ജിംനേഷ്യം ട്രെയിനറായ യുവതി ഭർത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഗുവാഹട്ടി നിവാസിയായ ബന്ദന കലിറ്റ (31) രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ഭർതൃമാതാവിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കഷണങ്ങളാക്കി മേഘാലയയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗുവാഹട്ടി സ്വദേശികളായ അമർ ജ്യോതി ഡേ (32), അമ്മ ശങ്കരി ഡേ (52) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമറിന്‍റെ ഭാര്യ ബന്ദന, സുഹൃത്തുക്കളായ അരൂപ് ദേഖ, ദോന്തി ദേഖ എന്നിവരെ അറസ്റ്റ് ചെയ്തു. ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനില്ലെന്ന് പരാതി നൽകി പൊലീസിനെ കബളിപ്പിച്ച യുവതിയെ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ജോലിക്ക് പോകാതെ ഭർത്താവ് പതിവായി മയക്കുമരുന്ന് ഉപയോഗിക്കുകയും നിരവധി സ്ത്രീകളുമായി ചങ്ങാത്തം കൂടിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന യുവതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികളുമായി ബന്ദനയ്ക്ക് എന്ത്…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി. പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതയായതിന് തൊട്ടുപിന്നാലെയാണ് സപ്ന ഗില്ലിന്‍റെ പരാതി. തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതിയാണ് സപ്നക്ക് ജാമ്യം അനുവദിച്ചത്. പൃഥ്വി ഷായ്ക്കൊപ്പം സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. പൃഥ്വി ഷായെയും സുഹൃത്തിനെയും സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ സപ്ന ഗിൽ തന്‍റെ അഭിഭാഷകൻ മുഖേനയാണ് പരാതി നൽകിയത്. പൃഥ്വി ഷായെ കൂടാതെ സുഹൃത്ത് ആശിഷ് യാദവിനെയും മറ്റ് സുഹൃത്തുക്കളെയും സപ്ന പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. സപ്നയും സുഹൃത്ത് ശോഭിത് ഠാക്കൂറും ക്ലബ്ബിൽ ഇരിക്കുമ്പോൾ പൃഥ്വി ഷാ മദ്യപിക്കുന്നത് കണ്ടതായും പരാതിയിൽ പറയുന്നു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി. പൃഥ്വി ഷായെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതയായതിന് തൊട്ടുപിന്നാലെയാണ് സപ്ന ഗില്ലിന്‍റെ പരാതി. തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതിയാണ് സപ്നക്ക് ജാമ്യം അനുവദിച്ചത്. പൃഥ്വി ഷായ്ക്കൊപ്പം സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. പൃഥ്വി ഷായെയും സുഹൃത്തിനെയും സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്ധേരിയിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ സപ്ന ഗിൽ തന്‍റെ അഭിഭാഷകൻ മുഖേനയാണ് പരാതി നൽകിയത്. പൃഥ്വി ഷായെ കൂടാതെ സുഹൃത്ത് ആശിഷ് യാദവിനെയും മറ്റ് സുഹൃത്തുക്കളെയും സപ്ന പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. സപ്നയും സുഹൃത്ത് ശോഭിത് ഠാക്കൂറും ക്ലബ്ബിൽ ഇരിക്കുമ്പോൾ പൃഥ്വി ഷാ മദ്യപിക്കുന്നത് കണ്ടതായും പരാതിയിൽ പറയുന്നു.
തൃശൂർ: തൃശൂർ ഉത്രാളിക്കാവിൽ വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി എട്ട് മണിയോടെ പറപ്പുറപ്പാടിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിനാണ് അനുമതി നൽകിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, സിറ്റി പോലീസ് കമ്മീഷണർ, എ.ഡി.എം, ഉത്രാളിക്കാവ് ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ സമിതി ഭാരവാഹികൾ യോഗത്തിൽ ഉറപ്പ് നൽകിയതിനെ തുടർന്നാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. വെടിമരുന്ന് സംഭരിക്കാനുള്ള സംവിധാനം തയ്യാറാണെന്ന് ആഘോഷ സമിതി യോഗത്തിൽ അറിയിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നന്മയ്ക്ക് ചിലർ തടസ്സമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോപകാരപ്രദമായ പദ്ധതികളെ ദുർബലപ്പെടുത്തുന്നവർക്ക് സർക്കാർ വഴങ്ങില്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനവിരുദ്ധ നിലപാടുകൾ സ്വീകരിച്ച് ജനോപകാരപ്രദമായ പദ്ധതികളെ ദുർബലപ്പെടുത്താനും എതിർക്കാനും മുന്നോട്ട് വന്നാൽ വഴങ്ങുന്ന സർക്കാരല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹി: മാർച്ച് 28നകം ആലപ്പുഴ കാപ്പിക്കോ റിസോർട്ടിൻ്റെ പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. നടപടികൾ പൂർത്തിയാക്കാത്ത ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ റിസോർട്ട് പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയാക്കാൻ കുറച്ച് സമയം കൂടി മതിയെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് നാലാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ 2020 ജനുവരി 10 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ചായിരുന്നു…
വാഷിങ്ടൺ: ഇന്ത്യയും ചൈനയും ചേർന്നാവും ഈ വർഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. സീറോ കോവിഡ് നയം പിൻവലിച്ചതിന് ശേഷം ചൈന പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ച കൈവരിക്കുകയാണ്. കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും കോവിഡിന് മുമ്പുള്ള വളർച്ചാ നിരക്കിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. ഭക്ഷ്യ, ഇന്ധന വില കുറയാൻ തുടങ്ങിയതോടെ ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുകയാണ്. ഈ വർഷം ഈ മേഖല 4.7 % വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു വളർച്ച. കോവിഡ് സമയത്ത് ഉയർന്ന ചെലവ് പല ഏഷ്യൻ രാജ്യങ്ങളുടെയും ധനക്കമ്മി വർധിപ്പിച്ചു. ഇത് രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടുവെന്നും ഐഎംഎഫ് പറഞ്ഞു. അതിനാൽ, രാജ്യങ്ങൾ ശരിയായ പണ നയം പിന്തുടരണം. ആഭ്യന്തര, കോർപ്പറേറ്റ് മേഖലകളിലെ ഉയർന്ന കടബാധ്യതയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ബാങ്കുകൾ നൽകുന്ന വായ്പകളും ഏഷ്യൻ രാജ്യങ്ങൾക്ക്…
