Author: News Desk

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

Read More

ഇരിങ്ങാലക്കുട: മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിനോട് വിടപറഞ്ഞ് കലാകേരളം. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിലാപ യാത്രയോടെ മൃതദേഹം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.  കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുടയിലെ ടൗൺഹാളിലും വീട്ടിലും കഴിഞ്ഞ രണ്ട് ദിവസമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നസെൻ്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മലയാള സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന ഇന്നസെന്‍റിന്‍റെ വിയോഗം ഇതുവരെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ലാൽ തുടങ്ങി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തന്നെ ഇന്നസെന്‍റിനെ അവസാനമായി കാണാൻ എത്തിയിരുന്നു. 

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണ വില കുറയുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. 43,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞു. 4530 രൂപയാണ് വിപണി വില. അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളി വില രണ്ട് രൂപ ഉയർന്നിരുന്നു. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വിപണി വില.

Read More

കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാടുകൾ വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. അതിരാവിലെയായിരുന്നു ആക്രമണം.

Read More

ന്യൂ ഡൽഹി: ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് ഇടയാക്കിയ നിയമഭേദഗതി നെതന്യാഹു സർക്കാർ മരവിപ്പിച്ചു. ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഭേദഗതിയിൽ നിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചത്. ചർച്ചകളിലൂടെ ആഭ്യന്തരയുദ്ധം ഒഴിവാക്കാൻ അവസരം ലഭിക്കുമ്പോൾ അത് ഉപയോഗിക്കണമെന്ന് ഭേദഗതി മരവിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കോടതി വിധികളെ മറികടക്കുന്ന നിയമം നെതന്യാഹു സർകാർ പാസാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പതാകയുമായി തെരുവിലിറങ്ങിയിരുന്നു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുത്തതോടെ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. ഇതോടെയാണ് പിൻമാറാനുള്ള സർക്കാർ തീരുമാനം. ഇസ്രയേൽ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ഡൽഹിയിലെ ഇസ്രായേൽ എംബസി ഇന്നലെ അടച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്. 

Read More

വാഷിങ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കൽ, തുടർന്നുണ്ടായ സംഭവങ്ങൾ എന്നിവ നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്. ഇന്ത്യയിലെ കോടതി നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. രാഹുൽ ഗാന്ധിക്കെതിരെ കോടതികളിൽ വരുന്ന കേസുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയുമായി ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രധാന ഘടകങ്ങളായി പരിഗണിച്ച് ഇരു രാജ്യങ്ങളിലെയും ജനാധിപത്യങ്ങളെ ശക്തിപ്പെടുത്താൻ ഞങ്ങൾ തുടർന്നും ശ്രമിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി പട്ടേൽ പറഞ്ഞു. മാനനഷ്ടക്കേസിന്‍റെയും അയോഗ്യതയുടെയും പശ്ചാത്തലത്തിൽ യുഎസ് ഇന്ത്യയുമായോ രാഹുലുമായോ ബന്ധപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വേദാന്ത് പറഞ്ഞത് ഇങ്ങനെ, “ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ബന്ധമുള്ള ഏതൊരു രാജ്യത്തെയും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികമാണ്”.

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സി.ആർ .പി.എഫ് അവലോകനം ചെയ്യും. രാഹുൽ ഗാന്ധി തന്‍റെ വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം. ഒരു മാസത്തിനകം രാഹുൽ ഗാന്ധി തുഗ്ലക്ക് ലെയ്നിലെ വസതി ഒഴിയണമെന്ന് ലോക് സഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. സിആർപിഎഫിന്‍റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിഐപികളുടെ സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്‍റെ സുരക്ഷ സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്‍റെ സുരക്ഷ ഏറ്റെടുക്കണം. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ (എഎസ്എൽ). എൻ.എസ്.ജി കമാൻഡോകൾ ഉൾപ്പെടെ 50 സുരക്ഷാ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നൽകിയിരുന്ന…

Read More

അബഹ (സൗദി): ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേർ മരിച്ചതായി റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റു. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള യാത്രക്കാരാണ് ബസിൽ കൂടുതലുണ്ടായിരുന്നത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിലാണ് ഇവർ തീർത്ഥാടനത്തിന് പുറപ്പെട്ടത്. ഖമീസ് മുശൈത്തിൽ നിന്ന് ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുകയായിരുന്ന ബസ് തിങ്കളാഴ്ച വൈകിട്ട് 5.30 നും 6 നും ഇടയിൽ അസീറിന് വടക്ക് അഖബ ഷാറിലെ മഹായിൽ ചുരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ബസിന് തുടർന്ന് തീപിടിച്ചു. ബസിന്‍റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. സിവിൽ ഡിഫൻസ് സംഘവും റെഡ് ക്രസന്‍റും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അബഹയിലെ അസീർ ഹോസ്പിറ്റൽ, അബഹ പ്രൈവറ്റ് ഹോസ്പിറ്റൽ, സൗദി ജർമ്മൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 

Read More

ന്യൂ ഡൽഹി: ഭോജ്പുരി നടി ആകാൻഷ ദുബെയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഭോജ്പുരി ഗായകൻ സമർ സിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അകാൻഷയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയുടെ കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് വർഷമായി കോടിക്കണക്കിന് രൂപയുടെ ജോലി ചെയ്തിട്ടും ഇരുവരും പണം നൽകിയില്ലെന്നും മകളെ കൊല്ലുമെന്ന് സഞ്ജയ് സിങ് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ അമ്മ വെളിപ്പെടുത്തി. ശനിയാഴ്ചയാണ് സാരനാഥിലെ ഹോട്ടൽ മുറിയിൽ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിലായിരുന്നു അകാൻഷ.’ഹാപ്പി വാലന്‍റൈൻസ് ഡേ’ എന്ന അടിക്കുറിപ്പോടെ അകാൻഷ സമർ സിങ്ങിനൊതുള്ള ചിത്രം മുൻപ് പങ്കുവച്ചിരുന്നു, ഇത് ഇരുവരും പ്രണയത്തിലാണെന്ന സൂചനയാണ് നൽകുന്നതാണ്.

Read More

തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടറേയും 2 പ്രിവന്റിവ് ഓഫിസർമാരെയും സസ്പെൻഡ് ചെയ്തു. 2 സിവിൽ എക്സൈസ് ഓഫീസർമാരെയും ഒരു വനിതാ സിവിൽ എക്സൈസ് ഓഫീസറെയും രണ്ടാഴ്ചത്തേക്ക് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയയ്ക്കും. സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഡി.വി.ജയപ്രകാശ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി.എസ്.സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ.സിജ എന്നിവരെയാണ് പരിശീലനത്തിന് അയയ്ക്കുന്നത്. ഗുരുവായൂർ ചാവക്കാട് റേഞ്ച് ഓഫിസിലാണ് സംഭവം അരങ്ങേറിയത്.

Read More