Author: News Desk

പത്തനംതിട്ട: അടൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിൽ മക്കൾ അറസ്റ്റിൽ. മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരാണ് അറസ്റ്റിലായത്. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നത്. നായ്ക്കളുമായെത്തി ഇവർ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പ കേസിലെ പ്രതിയാണ് സൂര്യലാൽ. മണ്ണെടുക്കുന്നതിനെ എതിർത്ത സംഘത്തിലെ ഒരാളുടെ ഒന്നര വയസുള്ള കുട്ടിയെ നായയെ കൊണ്ട് കടിപ്പിച്ചവരാണ് പിടിയിലായത്. തർക്കത്തെ തുടർന്ന് സൂര്യലാലിനെയും ചന്ദ്രലാലിനെയും അന്വേഷിച്ചെത്തിയ അക്രമികളാണ് സുജാതയെ ആക്രമിച്ചത്. തോർത്ത് കൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.

Read More

കൊച്ചി: തന്നെ അവഹേളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് കളമശ്ശേരി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ എം.എൽ.എ. സി.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് പരാതി. ജനപ്രതിനിധികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യം. സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നിലപാടിനെതിരെ കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ മാർച്ചിന് നേരെയാണ് ലാത്തി ചാർജ് ഉണ്ടായത്. എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായ പ്രവർത്തകരെ കാണാനെത്തിയ ഷാഫിയെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Read More

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുൽഖറിന്‍റെ മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിൻ്റെ തിയേറ്ററിലെത്തിയ അവസാന മലയാള ചിത്രം. ഈ വർഷം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയായി. ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഥാപാത്രത്തിൻ്റേതെന്ന് തോന്നിപ്പിക്കുന്ന ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’ എന്ന ഡയലോഗും ദുൽഖർ വീഡിയോയിൽ പറയുന്നുണ്ട്. 95 ദിവസം നീണ്ടുനിന്ന ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. തമിഴ് നടൻ പ്രസന്നയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൊറിഞ്ചു മറിയം…

Read More

മാഡ്രിഡ്: ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിൻ്റെ ജാമ്യാപേക്ഷ തള്ളി സ്പാനിഷ് കോടതി. ജാമ്യത്തിലിറങ്ങിയാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജയിലിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം ലഭിച്ചാൽ പാസ്പോർട്ട് ഹാജരാക്കാനും ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ധരിക്കാനും തയ്യാറാണെന്ന് ആൽവസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിയിക്കപ്പെട്ടാൽ വർഷങ്ങൾ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാൽ ജാമ്യത്തിലിറങ്ങിയാൽ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. സ്പെയിനിൽ ബലാത്സംഗത്തിന് പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കും. ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാഴ്സലോണയിലെ ഒരു നിശാക്ലബ്ബിൽ വെച്ച് ഡാനി ആൽവസ് തെറ്റായ രീതിയിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. അതേസമയം, സംഭവം നടന്ന ദിവസം താൻ ക്ലബ്ബിൽ പോയിരുന്നുവെന്ന് സമ്മതിച്ച ഡാനി യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും ഡാനി പറഞ്ഞു. ജനുവരി രണ്ടിനാണ് യുവതി ആൽവസിനെതിരെ പരാതി നൽകിയത്. താരത്തെ പിന്നീട്…

Read More

ബലൂചിസ്ഥാൻ: സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി ബലൂചിസ്ഥാനിൽ യുവതി അറസ്റ്റിൽ. ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് സംശയിക്കുന്ന യുവതിയെയാണ് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മഹ്ബൽ ബലൂച് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയാണ് യുവതിയെ ക്വറ്റയിലേക്ക് ചാവേറാക്രമണത്തിനായി അയച്ചതെന്നാണ് പാകിസ്ഥാൻ സുരക്ഷാ സേനയുടെ നിഗമനം. ക്വറ്റയിലെ ഒരു പാർക്കിന് സമീപത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ബലൂച് ലിബറേഷനെതിരെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. യുവതിയുടെ ജാക്കറ്റിൽ നിന്ന് അഞ്ച് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബലൂച് ലിബറേഷൻ ഫ്രണ്ട് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ക്വറ്റയിൽ തിരച്ചിൽ ശക്തമാക്കിയത്. ബെ​ഗബാർ അലിയാസ് നദീം എന്നയാളുടെ ഭാര്യയാണ് മഹ്ബാൽ. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More

ഇസ്‍ലാമബാദ്: പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് നടി ആയിഷ ഒമർ. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായുള്ള ചർച്ചയ്ക്കിടെയായിരുന്നു ആയിഷയുടെ പ്രതികരണം. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും ഭർത്താവ് ശുഐബ് മാലിക്കും തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആയിഷയുമായുള്ള മാലിക്കിന്‍റെ ബന്ധമാണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മാലിക് ഒരു നല്ല സുഹൃത്ത് മാത്രമാണെന്ന് ആയിഷ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ചർച്ചയ്ക്കിടെ, വിവാഹിതരായ പുരുഷൻമാരോട് തനിക്ക് താൽപ്പര്യമില്ലെന്ന് ആയിഷ വെളിപ്പെടുത്തി. വിവാഹമോചന വാർത്തയെക്കുറിച്ച് സാനിയ മിർസയോ മാലിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇരുവരും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ‘ദി മിർസ മാലിക് ഷോ’യ്ക്ക് വേണ്ടിയുള്ള കരാറിൽ ഇരുവരും ഒപ്പിട്ടു.

Read More

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശവുമായി ഡി.ജി.പി. കാൽനട യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര പൊലീസ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസ് ഡ്രൈവർമാർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിനെതിരെ ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്താനും തീരുമാനിച്ചു. ഡ്രൈവർമാർക്കിടയിൽ ലഹരിവസ്തുക്കൾ വ്യാപകമാണെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് കണ്ടെത്താൻ പ്രത്യേക കിറ്റുകൾ ഉപയോഗിച്ച് ബസ് സ്റ്റാൻഡുകളിൽ മിന്നൽ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടൻ റദ്ദാക്കാൻ ശുപാർശ ചെയ്യും. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ നൽകി. ഇവർക്കെതിരെ നിലവിൽ വകുപ്പുതല നടപടിയുണ്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല വിധി നേടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരം സാധ്യതകൾ ഒഴിവാക്കാനും ഉചിതമായ നിയമോപദേശം തേടാനും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി.

Read More

ഇറാൻ: സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ഫൗണ്ടേഷൻ. 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി നൽകുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷനാണ് ടെലഗ്രാം ചാനലിലൂടെ വാർത്ത പുറത്തുവിട്ടത്. ഖുമൈനിയുടെ ഫത്‌വ നടപ്പാക്കാൻ രൂപീകരിച്ച ഫൗണ്ടേഷനാണ് കൃഷിയിടം സമ്മാനമായി നൽകുന്നത്. റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും, ഒരു കൈയുടെ സ്വാധീനവും ഇല്ലാതാക്കി മുസ്ലിങ്ങളെ സന്തുഷ്ടരാക്കിയതിന് യുവ അമേരിക്കക്കാരനോട് ആത്മാർത്ഥമായി നന്ദി പറയുന്നുവെന്ന് ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറെയ് പറഞ്ഞു. റുഷ്ദി ഇപ്പോൾ മരിച്ചു ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ധീരമായ പ്രവൃത്തിയെ ബഹുമാനിക്കുന്നതിനായി 1000 ചതുരശ്ര മീറ്റർ കാർഷിക ഭൂമി അദ്ദേഹത്തിനോ അദ്ദേഹത്തിന്‍റെ പ്രതിനിധിക്കോ കൈമാറുമെന്ന് സറെയ് പറഞ്ഞു.

Read More

യുഎഇ: ദരിദ്രരെയും പോഷകാഹാരക്കുറവുള്ളവരെയും പിന്തുണയ്ക്കുന്നതിനുള്ള ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യദാന പദ്ധതിയായ 1 ബില്യൺ മീൽസ് സംരംഭം സുഡാൻ, ജോർദാൻ, പശ്ചിമ ആഫ്രിക്ക, സഹേൽ, മറ്റ് നിരവധി രാജ്യങ്ങൾ എന്നിവിടങ്ങളിലായി 36.7 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തതായി പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിച്ച 1 ബില്യൺ ഭക്ഷണ സംരംഭത്തിലൂടെ അടിസ്ഥാന അവശ്യ ഭക്ഷണങ്ങളും പോഷകാഹാരങ്ങളും അടങ്ങിയ പാഴ്സലുകളുടെ രൂപത്തിൽ 612,250 പേർക്ക് ഭക്ഷ്യസഹായം എത്തി. ഫുഡ് ബാങ്കിംഗ് റീജിയണൽ നെറ്റ് വർക്ക്, പ്രാദേശിക ഫുഡ് ബാങ്കുകൾ, പ്രാദേശിക അധികാരികൾ, ഗുണഭോക്തൃ രാജ്യങ്ങളിലെ വിവിധ സാമൂഹിക, മാനുഷിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടത്തിയത്.

Read More

തിരുവനന്തപുരം: സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ റാങ്ക് നോക്കാതെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കുറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്താതെ നടപടി സ്വീകരിക്കാൻ ഡി.ഐ.ജിമാർക്കും എസ്.പിമാർക്കും പൊലീസ് മേധാവി നിർദ്ദേശം നൽകി. എല്ലാ ആഴ്ചയും എസ്.പി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടെത്താൻ എസ്എച്ച്ഒമാർക്ക് അധികാരം നൽകുന്ന ബഡ്സ് ആക്ട് കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബഡ്സ് ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ബഡ്സ് ആക്ട് ഫലപ്രദമായി നടപ്പാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ ഡി.ജി.പി എസ്.എച്ച്.ഒമാരോട് ആവശ്യപ്പെട്ടു. വ്യാപാരികളുമായും വ്യവസായികളുമായും സഹകരിച്ച് സംസ്ഥാനത്ത് കഴിയുന്നത്ര സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. യോഗത്തിൽ ഓരോ ജില്ലയിലും നടക്കുന്ന ഗുണ്ടാ…

Read More