- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
മോസ്‌കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകളിൽ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ അധിനിവേശത്തിന്‍റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിക്കുകയും 50 കോടി ഡോളറിന്റെ (4,377 കോടി രൂപ) ആയുധങ്ങൾ അധികമായി വാഗ്ദാനം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പുടിന്‍റെ പ്രഖ്യാപനം. അതേസമയം, റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഒന്നിക്കുന്നുവെന്ന ആരോപണം ജോ ബൈഡൻ തള്ളി. പോളണ്ടിലെ വാഴ്സയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ ശക്തമായ ആക്രമണം ഉണ്ടായിരുന്നിട്ടും യുക്രൈൻ ഒരു സ്വതന്ത്ര രാജ്യമായി തുടരുകയാണെന്നും അവരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ബൈഡൻ പറഞ്ഞു. യുക്രൈനിനെതിരായ യുദ്ധം റഷ്യയ്ക്ക് ഒരിക്കലും വിജയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍: ഇസ്രായേലിൽ മുങ്ങിയ കർഷകൻ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനം. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൃഷിമന്ത്രി കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ എന്ന കർഷകന്‍റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതൽ വ്യക്തതയില്ല. സുരക്ഷിതനാണെന്ന് ഭാര്യയ്ക്ക് സന്ദേശമയച്ചതിന് ശേഷം ബന്ധുക്കൾക്കും ബിജുവിനെ കുറിച്ച് ഒരു വിവരവുമില്ല. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകും ബിജു കുര്യനും ഉൾപ്പെടെ 27 കർഷകരാണ് ഈ മാസം 12ന് നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ബിജുവിനെ കാണാതായത്. ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോൾ പൂട്ടികിടക്കുകയാണ്.
പ്രതി ചേർക്കാൻ തെളിവ് ലഭിച്ചിട്ടില്ല; വിശ്വനാഥന്‍റെ മരണത്തിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ ആത്മഹത്യയിൽ ആരെയും പ്രതിചേർക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തതായി പറയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒരു ഭാഗത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലെന്നും പോലീസ് അറിയിച്ചതായി കമ്മിഷൻ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശനാണ് ഇന്നലെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തിവരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്താണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥൻ. മൊബൈൽ ഫോണും പണവും കാണാനില്ലെന്ന് ആരോപിച്ച് ചിലർ ചോദ്യം ചെയ്തതിൻ്റെ അപമാന ഭാരത്താൽ വിശ്വനാഥൻ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു.
ന്യൂ ഡൽഹി: ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ‘ജൂമേ ജോ പത്താൻ’ എന്ന ഗാനത്തിനു ചുവടു വയ്ക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ തരംഗമായതോടെ അഭിനന്ദനവുമായി ഷാരൂഖ് ഖാനും രംഗത്തെത്തി. ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപികമാരാണ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തത്. വിദ്യാർത്ഥികളുടെ നൃത്തത്തിനിടയിൽ അപ്രതീക്ഷിതമായി അധ്യാപകർ കയറി വരികയായിരുന്നു. സാരിയുടുത്ത് ‘കൂളായി’ എത്തിയ അധ്യാപകരെ കുട്ടികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിപാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ജെഎംസി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു. അങ്ങനെ ഷാരൂഖ് ഖാനും വീഡിയോയിൽ അഭിനന്ദനവുമായി എത്തി. ‘തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും റോക്ക് സ്റ്റാര്‍സാണ്’, വീഡിയോ പങ്കുവച്ച് ഷാരൂഖ് കുറിച്ചു
തിരുവനന്തപുരം: ഇസ്രയേലിലെത്തിയ തീർഥാടക സംഘത്തിൽ നിന്ന് 6 പേരെ കാണാതായതായി റിപ്പോർട്ട്. യാത്രയ്ക്ക് നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള വൈദികൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി. ഈ മാസം എട്ടാം തീയതി കേരളത്തില്‍ നിന്നു തിരിച്ച 26 അംഗ സംഘത്തിലെ 5 സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് കാണാതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് ഇവർ അപ്രത്യക്ഷരായത്. ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിൻ്റെ ഔദ്യോഗിക സംഘത്തിൽ നിന്ന് ഒരു കർഷകനെ കാണാതായത് വലിയ ചർച്ചയായിരുന്നു. 2006 മുതൽ ഈ പുരോഹിതൻ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള നടത്തി വരുകയാണ്. തിരുവല്ല കേന്ദ്രമായുള്ള ട്രാവൽ ഏജൻസി വഴിയാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഈജിപ്ത്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്.
മുംബൈ: 2013ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ഉള്‍പ്പെട്ട, മുൻ രാജസ്ഥാൻ റോയൽസ് താരം അജിത് ചന്ദിലയുടെ വിലക്ക് ഏഴ് വർഷമായി ഇളവ് വരുത്തി ബിസിസിഐ ഓംബുഡ്സ്മാൻ വിനീത് ശരൺ. 2013ലെ ഐപിഎൽ സീസണിൽ ശ്രീശാന്തിനും അങ്കിത് ചവാനുമൊപ്പം വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചന്ദിലക്കും ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. പിന്നീട് സുപ്രീം കോടതി ഇതിൽ ഇടപെടുകയും ബിസിസിഐ ഭരണഘടനയിൽ തന്നെ മാറ്റം വരുത്തുന്ന തലത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശ്രീശാന്തിനും അങ്കിത് ചവാനും ബിസിസിഐ വിലക്ക് നീക്കിയിരുന്നു. ശ്രീശാന്ത് കേരളത്തിനു വേണ്ടിയും ചവാൻ മുംബൈയിലെ ക്ലബ്ബ് ടീമിനു വേണ്ടിയും കളിച്ചിരുന്നു. 2015ൽ ശ്രീശാന്തിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ആജീവനാന്ത വിലക്ക് നീക്കാൻ ബി.സി.സി.ഐ വിസമ്മതിച്ചിരുന്നു. ശ്രീശാന്തിന്‍റെ നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് വിലക്ക് നീക്കാൻ ബോർഡ് തയാറായത്.
ഡൽഹി: കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഡിഎൻഎ പരിശോധന നടത്തിയാൽ മതിയെന്ന് സുപ്രീം കോടതി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ചുള്ള വിവാദം പരിഹരിക്കാൻ മറ്റ് മാർഗമില്ലെന്ന് വരുമ്പോൾ മാത്രമേ പരിശോധന പാടുള്ളു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കെ മാതാപിതാക്കളുടെ സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയുമോ എന്ന നിയമപ്രശ്നം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
മരട് ഫ്ലാറ്റ് പൊളിക്കൽ; ഹോളിഫെയ്ത്ത് ഉടമകളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്
കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് കമ്പനി ഉടമകളുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീം കോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക ഇതുവരെ കെട്ടിവെയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കൾ മുമ്പ് കണ്ടുകെട്ടിയിരുന്നു. ഈ വസ്തുക്കൾ ലേലം ചെയ്യാൻ സംസ്ഥാന സർക്കാരിന് കോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. അതേസമയം മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തിൽ രാധാകൃഷ്ണന്‍റെ റിപ്പോർട്ട് അടുത്ത മാസം 28ന് കോടതി പരിഗണിക്കും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്‍റെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായി വിയോജിക്കുന്നുവെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. തുടർന്നാണ് റിപ്പോർട്ടിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും നിയമലംഘനത്തിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.…
ദുബായ്: ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും പുറത്ത്. വനിതാ ഡബിൾസിൽ സാനിയ-കീസ് സഖ്യം റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ദുബായ് ഓപ്പൺ കളിച്ച ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തോൽവിയോടെ സാനിയയുടെ 20 വർഷത്തെ ടെന്നീസ് കരിയർ അവസാനിച്ചു. റഷ്യൻ സഖ്യത്തിനെതിരായ ഇന്ത്യ-യുഎസ് സഖ്യത്തിന്റെ പോരാട്ടം ഒരു മണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. ആദ്യ സെറ്റിൽ 4-4ന് ഒപ്പമെത്തിയ റഷ്യൻ ജോഡി പിന്നീട് 6-4ന് മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റ് ഏകപക്ഷീയമായി റഷ്യൻ വനിതാ താരങ്ങൾ സ്വന്തമാക്കി. 25 കാരിയായ വെറോണിക്ക സിംഗിൾസിൽ ലോക 11-ാം നമ്പറും ഡബിൾസിൽ അഞ്ചാം നമ്പറുമാണ്. ഡബിൾസിൽ ലോക പതിമൂന്നാം നമ്പർ താരമാണ് ല്യുഡ്മില.
കൊച്ചി: അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്‍റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ 275 കോടി രൂപ നേടി നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ്. നിലവിലെ വെഞ്ച്വർ നിക്ഷേപകരായ ഒറിയോസ് വെഞ്ച്വർ പാർട്ണേഴ്സും ഇതിൽ പങ്കാളികളായി. ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളായ ശശാങ്ക് റെഡ്ഡി ഗുജുല, അനുപം പെഡാരിയ, രാഹുൽ അറ്റുലൂരി എന്നിവർ ചേർന്ന് സ്ഥാപിച്ച നെക്സ്റ്റ് വേവ് പുതുതലമുറ ടെക്നോളജി പ്രൊഫഷനുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ നൈപുണ്യ പ്ലാറ്റ്‌ഫോമാണ്. തങ്ങളുടെ പരിശീലനത്തിലൂടെ ജോലിക്ക് അനുയോജ്യമായ കഴിവുകൾ നേടിയ വിദഗ്ധ സാങ്കേതിക പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ കമ്പനി മികച്ച വിജയം കൈവരിച്ചു. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകൾ മുതൽ ഫോർച്യൂൺ 500 ൽ ഉൾപ്പെട്ട വന്‍കിട ബിസിനസുകാർ വരെയുള്ള 1,250 ലധികം കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെക്സ്റ്റ് വേവിൽ പഠിച്ച ആയിരക്കണക്കിന് ആളുകളെയാണ് തിരഞ്ഞെടുത്തതെന്നും കമ്പനി വ്യക്തമാക്കി.
