- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുബിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ഹാസ്യകഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ സൃഷ്ടിക്കാനും സുബിക്ക് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി കേരളത്തിൽ സുപരിചിതയായത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂൾ, എറണാകുളം സെന്‍റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 41 വയസായിരുന്നു. 2006ൽ രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സുബി സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത, ഡ്രാമ തുടങ്ങി…
വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വിവേക് ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റ് മത്സരാർത്ഥികൾ. ഈ രാജ്യത്ത് അതിന്‍റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ താന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണനയെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് വ്യക്തമാക്കി. 37 കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറിയവരാണ്. തെക്കുപടിഞ്ഞാറൻ ഒഹിയോയിലാണ് താമസം. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്‍റ് സയൻസിന്‍റെ സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്മെന്‍റിന്‍റെ സഹസ്ഥാപകനുമായ വിവേക് ജനിച്ചതും വളർന്നതും യുഎസിലാണ്.
ഓഹിയോ: വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വയം വീണ്ടെടുക്കാനാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് ദുഃഖമോ ഉത്കണ്ഠയോ കൈകാര്യം ചെയ്യാൻ ഉപയോജിച്ച മറ്റ് രണ്ട് ചികിത്സാ രീതികളെക്കാൾ ഗുണം ചെയ്തുവെന്ന് ഗവേഷകർ കണ്ടെത്തി. ഏറ്റവും പ്രധാനമായി, മറ്റുള്ളവരുമായി കൂടുതൽ ബന്ധം പുലർത്താൻ ആളുകളെ സഹായിച്ച ഒരേയൊരു ചികിത്സാ സ്ട്രാറ്റെജി ഇതായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡേവിഡ് ക്രെഗ് പറഞ്ഞു.
ക്ഷീണം തളർത്താതെ ഉന്നം പിടിച്ച് രുദ്രാന്‍ക്ഷ്; ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
കെയ്‌റോ: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി രുദ്രാന്‍ക്ഷ് പാട്ടീൽ. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിലാണ് രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ 629.3 സ്കോർ നേടി ഒന്നാമതെത്തിയാണ് 19 കാരനായ രുദ്രാന്‍ക്ഷ് തന്‍റെ ആദ്യ ഷൂട്ടിംഗ് ലോകകപ്പ് വ്യക്തിഗത മെഡൽ നേടിയത്. യോഗ്യതാ മത്സരത്തിൽ 262 പോയിന്‍റ് നേടിയാണ് അദ്ദേഹം ഫൈനലിൽ എത്തിയത്. എട്ടുപേരാണ് ഫൈനൽ മത്സരത്തിലുണ്ടായിരുന്നത്. ജർമ്മനിയുടെ മാക്‌സിമിലിയന്‍ അള്‍ബ്രിച്ച് വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മാരിസിച്ച് വെങ്കലവും നേടി. കഴിഞ്ഞ വർഷം കെയ്റോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയിരുന്നു.
സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും എംപിയുമായ സുരേഷ് ഗോപി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഇടപെട്ടിരുന്നു. സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മരണം ഒഴിവാക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. “കൽപ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാൽ, ഒരു കലാകാരിയെന്ന നിലയിൽ മൂന്നോ നാലോ പേരുകളിൽ ഒരാളായി സുബിയുടെ പേര് പറയും. തീരാനഷ്ടമെന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല സുബി ഊർജ്ജസ്വലമായി പ്രവർത്തിച്ച് തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറ്റി നല്ല ജീവിത നിലവാരത്തിലേക്ക് കൊണ്ടുവന്നു. ചെറിയ കുട്ടികളോടൊപ്പമുള്ള ടെലിവിഷൻ ഷോകൾ ശ്രദ്ധ നേടിയിരുന്നു. കലാലോകത്തിനു ഇനിയും സുബിയിൽ നിന്ന് ധാരാളം സംഭാവനകൾ ലഭിക്കേണ്ടിയിരുന്നു. പ്രകടനത്തിലും കഴിവിലും മാതൃകയാകേണ്ട കലാകാരിയായിരുന്നു സുബി. സുബിയുടെ മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. ധാരാളം സുമനസ്സുകള്‍ കൂടെ നിന്നു. എറണാകുളം കളക്ടർ രേണുരാജ്, ടിനി ടോം, ഗിന്നസ്…
കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം. മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ വാദം വീണ്ടും കേൾക്കാൻ വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മോഹൻലാൽ നൽകിയ ഹർജി കോടതി തള്ളി.
ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ലേലം സംഘടിപ്പിക്കാനൊരുങ്ങി ശ്രീറാം ഓട്ടോമാൾ. സ്ഥാപനത്തിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ‘സാമിൽ ഉത്സവ്’ എന്ന് പേരിൽ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. 120 ലധികം നഗരങ്ങളിൽ വാഹന ലേലം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. വിവിധ വിഭാഗങ്ങളിലായി 15,000 ത്തിലധികം വാഹനങ്ങൾ ലേലത്തിനു ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ, നിർമ്മാണ, കാർഷിക വാഹനങ്ങൾ തുടങ്ങിയ എല്ലാ വാഹനങ്ങളും ലേലത്തിൽ ഉണ്ടാകും. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഡീലർഷിപ്പുകൾ, റെൻറ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ളവർക്ക് ലേലം ലഭ്യമാകും. ലേല വേളയിൽ വാഹനത്തിന്‍റെ അവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട ശേഷം ഗുണഭോക്താക്കൾക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ബിഡ് ലൈവ് വഴി വീട്ടിലിരുന്ന് വാഹന ലേലത്തിൽ പങ്കെടുക്കാനും അവസരമുണ്ട്. ‘മൈസാമിൽ’ എന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയും കമ്പനിയുടെ പോർട്ടൽ വഴിയും പങ്കെടുക്കാം. നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്…
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നേരത്തെ ശേഖരിച്ച തെളിവുകളിൽ പലതും കാണാനില്ലെന്ന് പരാതി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമാണ് നഷ്ടപ്പെട്ടത്. മൊഴികളുടെ കൈയെഴുത്തുപ്രതികളും കാണാനില്ല. ആദ്യഘട്ടത്തിലെ അന്വേഷണ സംഘത്തിന്‍റെ വീഴ്ചയാണെന്ന് നിലവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു. ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകനായ പ്രകാശാണ് കേസിലെ ഒന്നാം പ്രതി. പ്രകാശിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആശ്രമം കത്തിച്ച കേസിൽ ഇയാളുടെ പങ്ക് പുറത്തുവന്നത്.
ഇടുക്കി: കിടപ്പിലായ ഭർത്താവിൻ്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശിനി മിനിയാണ് ഭർത്താവ് സുകുമാരന്‍റെ കഴുത്ത് മുറിച്ചശേഷം ജീവനൊടുക്കിയത്. ഭർത്താവിന്‍റെ നില ഗുരുതരമാണ്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ അൽഷിമേഴ്സ് രോഗബാധിതനാണ്. ഈ ദമ്പതികൾക്ക് കുട്ടികളില്ല.
ലഖ്നൗ: യോഗി സർക്കാരിനെ വിമർശിച്ച് ഗാനം ചിട്ടപ്പെടുത്തിയ ഭോജ്പുരി ഗായകയ്ക്ക് നോട്ടീസ്. ഗായിക നേഹ സിംഗ് റാത്തോഡിനാണ് പോലീസ് നോട്ടീസ് അയച്ചത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ അമ്മയും മകളും ജീവനൊടുക്കിയിരുന്നു. കാൺപൂരിലെ ദെഹത് ഗ്രാമത്തിലെ പ്രമീള ദീക്ഷിത് (45), മകൾ നേഹ (20) എന്നിവരാണ് ജീവനൊടുക്കിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യോഗി സർക്കാരിനെയും ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കലിനെയും വിമർശിച്ച് ഗാനം ട്വീറ്റ് ചെയ്തത്. സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും പൊരുത്തക്കേടുണ്ടാക്കുന്നതും ഭീതിപരത്തുന്നതുമായ ഉള്ളടക്കം ഗാനത്തിലുണ്ടെന്ന് പോലീസ് ആരോപിച്ചതായാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.
