Author: News Desk

മുംബൈ: പ്രശസ്ത മോഹിനിയാട്ട-കഥകളി നർത്തകി കനക് റെലെ (85) അന്തരിച്ചു. മുംബൈ ആസ്ഥാനമായുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്‍റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു ഇവർ. മോഹിനിയാട്ടത്തിന്‍റെ യശസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തി കൊണ്ടുവന്ന ഈ നർത്തകിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 1937 ജൂൺ 11ന് ഗുജറാത്തിലായിരുന്നു ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. തുടർന്ന് അമ്മയോടും അമ്മാവനോടുമൊപ്പം ബംഗാളിലെ ശാന്തിനികേതനിലേക്ക് പോയി. ശാന്തിനികേതനിൽ ചിലവഴിച്ച ബാല്യകാലത്താണ് കനകിന് നൃത്തം ഒരു വിസ്മയമായി മാറിയത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ ശാന്തിനികേതനിൽ മോഹിനിയാട്ടം അവതരിപ്പിച്ച കലാകാരിയുടെ വേഷവും ചിലങ്കകളുടെ ശബ്ദവും അവരുടെ മനസ്സിൽ ഒരു മായാമാന്ത്രിക ചിഹ്നമായി മാറി. പിന്നീട് മോഹിനിയാട്ടത്തിന്‍റെ അർത്ഥം അറിയാനുള്ള തീർത്ഥാടനമായി അവരുടെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തോടും ഇവിടുത്തെ പരമ്പരാഗത കലാരൂപങ്ങളോടും അചഞ്ചലമായ സ്നേഹമായിരുന്നു കനക് റെലെയ്ക്ക് ഉണ്ടായിരുന്നത്. പത്മശ്രീ, കലാരത്ന, സംഗീത നാടക അക്കാദമി അവാർഡ്, ഗുജറാത്ത് സർക്കാരിന്റെ ഗൗരവ്…

Read More

ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും ഈ നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 5 + 3 + 3 + 4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാം വയസ്സിൽ കെജി പഠനം, ആറാം വയസ്സിൽ ഒന്നാം ക്ലാസ്, പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന്, ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒരു കുട്ടിക്ക് ആറ് വയസ്സ് പൂർത്തിയായിരിക്കണം. പക്ഷേ കേരളത്തിൽ അഞ്ചാം വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം നേടാം.…

Read More

ദില്ലി: ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യൻ പ്രസിഡന്‍റുമാർ തമ്മിൽ വാക്പോര്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ് യുദ്ധത്തിന് ഉത്തരവാദികളെന്ന പുടിന്‍റെ അവകാശവാദത്തോട് പ്രതികരിച്ച് ജോ ബൈഡൻ രംഗത്തെത്തി. ലോകം മുഴുവൻ അടക്കി ഭരിക്കാമെന്ന മിഥ്യാധാരണയുടെ തകർച്ചയാണ് പുടിന്റെ ആരോപണത്തിന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മറുപടി നല്കി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ ആണവ നിയന്ത്രണ കരാറിൽ നിന്ന് പിൻമാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്. റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിൻ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉക്രൈൻ യുദ്ധത്തിന് ഉത്തരവാദികൾ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണെന്നും പുടിൻ പറഞ്ഞിരുന്നു.  പുടിന്‍റെ ആരോപണങ്ങൾക്ക് ജോ ബൈഡനും ഇന്ന് മറുപടി നല്കി. പോളണ്ടിൽ നിന്നായിരുന്നു ജോ ബൈഡൻ പുടിന് മറുപടി നല്കിയത്. ലോകം അടക്കി വാഴാമെന്ന മിഥ്യാധാരണയുടെ തകർച്ചയാണ് പുടിന്‍റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബൈഡൻ പറഞ്ഞു. നാറ്റോ സഖ്യം മുമ്പത്തേക്കാളും…

Read More

കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ. കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം. ഇതുമായി ബന്ധപ്പെട്ട് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേഷ് പിഷാരടിയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. “15 ദിവസമായി ആശുപത്രിയിലായിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴേക്ക് വൈകുന്നേരമാവും. നിലവിലെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം വീട്ടിലെത്തിച്ച് വരാപ്പുഴ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരാനെല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേഷ് പിഷാരടി വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗൗരവം അറിയാമായിരുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് അന്തരിച്ചത്. രമേഷ് പിഷാരടി, ധർമജൻ ബോൽഗാട്ടി, സാജൻ പള്ളുരുത്തി എന്നിവരുടെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായാണ് സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയായത്. കേരളത്തിലുടനീളവും പല വിദേശ രാജ്യങ്ങളിലെയും മലയാളി വേദികളിലും സുബി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീത. വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. മികച്ച കളക്ടറേറ്റ്, മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ് അവാർഡുകളും യഥാക്രമം വയനാടും മാനന്തവാടിയും നേടി. പാലക്കാട് നിന്നുള്ള ഡി അമൃതവല്ലിയാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ. മികച്ച താലൂക്ക് ഓഫീസ് തൃശ്ശൂരിലാണ്. റവന്യൂ, സർവേ വകുപ്പുകളിലെ അവാർഡുകൾ മന്ത്രി കെ രാജനാണ് പ്രഖ്യാപിച്ചത്. റവന്യു വകുപ്പിൽ തഹസിൽദാർ മുതൽ കലക്ടർ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസർമാർക്കു വീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫീസിനും അവാർഡുണ്ട്. സർവേ വകുപ്പി‍ൽ എസ് സലിം (കാസർകോട്), ആർ ബാബു (ഇടുക്കി), എൻ ബി സിന്ധു (പത്തനംതിട്ട) എന്നിവരാണ് മികച്ച ഡെപ്യൂട്ടി ഡയറക്ടർമാർ. അസി. ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് സംസ്ഥാന അടിസ്ഥാനത്തിലും…

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.

Read More

ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന്‍റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യ ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ട ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം ആരംഭിക്കും. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് തുടർചികിത്സ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്തു തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളൂരുവിലുണ്ട്.

Read More

യുകെ : ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന യുകെയിൽ നിന്നുള്ള ഒരു ഫുട്ബോൾ പ്രേമിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും ഒന്നായി കണ്ട്, ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് 32 രാജ്യങ്ങളുടെ സീലുകള്‍ സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഇയാൻ ഓഡ്‌ജേഴ്‌സ് എന്ന 54 കാരൻ.  ഫുട്ബോൾ മത്സരങ്ങൾ കാണാനായി അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളുടെ മുദ്രകളാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. അദ്ദേഹം സ്വന്തം ശരീരം ഒരു പാസ്പോർട്ടാക്കി മാറ്റിയിരിക്കുകയാണ്. തന്‍റെ പാസ്പോർട്ടിന്‍റെ കോപ്പി ടാറ്റൂ ആർട്ടിസ്റ്റിനെ കാണിച്ചാണ് ഇദ്ദേഹം ഫുട്ബോള്‍ കാണാനായി സന്ദര്‍ശിച്ച രാജ്യങ്ങളുടെ സീലുകള്‍ ഇത്തരത്തിൽ ശരീരത്തിൽ ടാറ്റു ചെയ്തത്. ഇപ്പോൾ 32 എണ്ണം മാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ കൂടുതൽ രാജ്യങ്ങളുടെ മുദ്രകൾ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്യുമെന്നും ഇയാൻ പറയുന്നു.

Read More

തിരുവനന്തപുരം: കെ.ടി.യു. വി സി നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. കെ.ടി.യു മുൻ വി.സി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയിൽ നിയമനത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവൻ പറഞ്ഞു. വി.സി നിയമനത്തിനായി സർക്കാർ കഴിഞ്ഞ ദിവസം മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. നിയമനത്തിനായി സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഡോ.വൃന്ദ വി നായർ , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ് എന്നിവരെയാണ് പാനലിലേക്ക് നിർദ്ദേശിച്ചിട്ടുള്ളത്. നിയമോപദേശത്തിനു ശേഷമേ പാനലിന്‍റെ കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കൂ. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ്സ തോമസിനെ നിയമിച്ചത്. നിയമനം വൈകിച്ചാൽ സർക്കാർ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടക്കുന്നതായി വിജിലൻസ്. ഏജന്‍റുമാർ വഴി വ്യാജരേഖ ചമച്ചാണ് പണം തട്ടുന്നത്. ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. അന്വേഷണത്തിന്‍റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാനത്തുടനീളമുള്ള കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു.

Read More