- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
യുപിഐയുടെ വരവോടെ ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്‍റുകൾ ഗണ്യമായി ഉയർന്നു. ഇടപാടുകൾ വളരെ ലളിതമായി നടത്താൻ കഴിയും എന്നതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. അധിക ചെലവുകളൊന്നുമില്ലാതെ സെക്കൻഡുകൾക്കുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് യുപിഐയുടെ പ്രധാന സവിശേഷത. കൊവിഡ് കാലത്ത് യൂപിഐ രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് യുപിഐ അതിർത്തി കടന്നുള്ള ഇടപാടിലേക്ക് എത്തി. ഇന്ത്യയിൽ പോലും യുപിഐ പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് യുപിഐ ഇടപാടുകൾ നടത്താമെന്ന് റിസർവ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ചേർന്ന് യുപിഐ-പേനൗ എന്ന പുതിയ സേവനം ആരംഭിച്ചിരുന്നു. അതിർത്തി കടന്നുള്ള അതിവേഗ പേയ്മെന്‍റ് സംവിധാനങ്ങളുടെ വളർച്ചയാണ് ഇതിലൂടെ നടപ്പാക്കുന്നത്. യുപിഐ-പേനൗ ഉപയോഗിച്ച് വിവിധ ഡിജിറ്റൽ പേയ്മെന്‍റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവും തൽക്ഷണവും ചെലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പേയ്മെന്‍റുകൾ നടത്താൻ കഴിയുമെന്ന്…
ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയ സ്ത്രീയുടെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി
കോഴിക്കോട്: ഇടത് കാലിലെ തകരാറിന് ചികിത്സ തേടിയ യുവതിയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശിനി സജ്ന(60)യുടെ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്. എട്ട് മാസമായി സജ്നയെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്. വാതിലിനുള്ളിൽ കുടുങ്ങിയ കാലിലെ ഞരമ്പിന് ക്ഷതമേറ്റതിനെ തുടർന്നാണ് സജ്ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സജ്നയെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആശുപത്രിയുടെ ഓർത്തോ ഹെഡ് കൂടിയായ ബഹിർഷാൻ ആണ് സജ്നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കാൽ അനക്കാൻ കഴിയാതെ വന്നതോടെയാണ് ഇടതുകാലിന് പകരം വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായത്. തുടർന്ന് സജ്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. തെറ്റുപറ്റിയെന്ന് ഡോകർ സമ്മതിച്ചതായി സജ്നയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മീഷനെ നിയോഗിച്ച് പാർട്ടി. അന്വേഷണത്തിന് നാലംഗ കമ്മീഷനെ നിയോഗിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആണ് തീരുമാനമെടുത്തത്. കെ കെ അഷ്റഫ്, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരാണ് പാർട്ടി നിയമിച്ച സിമിതിയിലെ അംഗങ്ങൾ. പരാതിയിൽ കാര്യമുണ്ടെന്നതിനെ തുടർന്നാണ് പാർട്ടി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ എ.പി ജയനെതിരെ ജില്ലാ പഞ്ചായത്ത് അംഗം നല്കിയ പരാതിയിൽ പാർട്ടി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷണം നടത്തുന്നത്.
ജിദ്ദ: തുർക്കിക്കും സിറിയയ്ക്കും സൗദി അറേബ്യ 400 കോടി രൂപയുടെ അധിക സഹായം പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സ്പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ പിരിവിലൂടെ സമാഹരിച്ച 1000 കോടിയിലധികം രൂപയ്ക്ക് പുറമെയാണിത്. മൊത്തം 183 ദശലക്ഷം റിയാലിന്‍റെ പദ്ധതിയാണ് സൗദി അറേബ്യ പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലും വീട് നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന് 75 ദശലക്ഷം റിയാലാണ് ചെലവാകുക.
ദില്ലി: ക്രൈസ്തവ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകരടക്കം പങ്കെടുത്ത ഉന്നതതല യോഗം വിളിച്ചുചേർത്ത് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങളെ ഒരുമിച്ച് നിർത്താനുള്ള പ്രചാരണം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായി. കേരളത്തിലെ സഭാ നേതൃത്വവുമായി മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തും. ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, നേതാക്കളായ ജോർജ് കുര്യൻ, അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവർ പങ്കെടുത്തു. എന്നാൽ കേരളവുമായി ബന്ധപ്പെട്ട യോഗം ഡൽഹിയിൽ നടന്നിട്ടില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കമാണ് ക്രൈസ്തവ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നിലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. ഭക്ഷ്യവിഷബാധ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഈ കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച പ്രവർത്തനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, ഭക്ഷ്യസുരക്ഷാ കമ്മീഷണറും വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി കേസ് തീർപ്പാക്കിയത്. ഭക്ഷ്യവിഷബാധ തടയാൻ സർക്കാർ ഇടപെട്ടിരുന്നു. ഷവർമ്മ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അത് നടപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇവ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയും ശക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കി. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം സംഭവിച്ചപ്പോൾ അടിയന്തര ഇടപെടൽ നടത്തി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഫോഴ്സ്മെന്‍റ് യോഗത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. ഭക്ഷ്യ സ്ഥാപനങ്ങളിലെ എല്ലാവർക്കും ഫോസ്റ്റാക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനം. ഓരോ ആശുപത്രിയുടെയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിക്കകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളിലെ ശുചിത്വം, അണുബാധ തടയാനായുള്ള പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപ്പണികൾ കാലതാമസമില്ലാതെ നടത്തുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജുകളുടെ സുസ്ഥിര ഗുണനിലവാര വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച…
കോഴിക്കോട്: നടക്കാവ് സിഐ ജീജീഷിനെതിരെ യുവമോർച്ച ബിജെപി പ്രവർത്തകരുടെ വധഭീഷണി. കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പ്രവർത്തകർ വധഭീഷണി മുഴക്കിയത്. ഞായറാഴ്ച ഗസ്റ്റ് ഹൗസിന് സമീപം കരുതൽ തടങ്കലിൽ എടുക്കുന്നതിനിടെ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ചുവെന്നാണ് പരാതി. ‘നടക്കാവ് സി.ഐ. യൂണിഫോമിൽ അല്ലായിരുന്നുവെങ്കിൽ ശവം ഒഴുകി നടന്നേനെ’ എന്നായിരുന്നു സിഐക്ക് നേരെയുള്ള കൗൺസിലർ റിനീഷിന്റെ വധഭീഷണി. വെട്ടിയാൽ മുറിയുന്ന ശരീരം തന്നെയാണ് സിഐ ജീജീഷിന്റേത് എന്നായിരുന്നു ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ പ്രതിഷേധത്തിന് ശേഷം നടത്തിയ പ്രസംഗത്തിലൂടെ പരാമർശിച്ചത്.
ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഡൽഹിക്ക് മേയറെ ലഭിച്ചു. ഡൽഹി മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മേയർ സ്ഥാനാർത്ഥി രേഖ ഗുപ്തയെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദില്ലിയിലെ ആദ്യത്തെ വനിതാ മേയറായി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും എഎപി-ബിജെപി തർക്കം കാരണം മേയർ തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലഫ്. ഗവർണർ വി കെ സക്സേന ബുധനാഴ്ച സഭാ യോഗം വിളിക്കുകയായിരുന്നു. ഡൽഹി ഈസ്റ്റ് പട്ടേൽ നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയ് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്. 2013 മുതൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.
മുംബൈ: ഒളിച്ചു നിന്ന് ആലിയ ഭട്ടിന്‍റെ ചിത്രങ്ങൾ പകർത്തിയ ഓൺലൈൻ പോർട്ടലിനെതിരെ മുംബൈ പോലീസ് കേസെടുക്കും. താരത്തിനോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിആർ ടീം ഓൺലൈൻ പോർട്ടലുമായി ബന്ധപ്പെടുന്നുണ്ടെന്നും അതിനുശേഷം പരാതി നൽകാമെന്നും ആലിയ ഭട്ട് മറുപടി നൽകി.ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്നാണ് ഇവർ ആലിയ ഭട്ടിന്‍റെ വീടിനുള്ളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തിയത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ആലിയ ഇൻസ്റ്റാഗ്രാമിൽ പ്രതിഷേധ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഐക്യദാർഢ്യവുമായി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. “വീട്ടിലിരിക്കുമ്പോൾ ആരോ തന്നെ നിരീക്ഷിക്കുന്നതുപോലെ തോന്നി. ഞാൻ നോക്കിയപ്പോൾ, അടുത്ത കെട്ടിടത്തിന്‍റെ ടെറസിൽ ക്യാമറകളുമായി രണ്ടുപേർ നിൽക്കുന്നു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങൾക്ക് മുറിച്ചുകടക്കാൻ കഴിയാത്ത ഒരു വരയുണ്ട്” ആലിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനെതിരെ ആലിയ ഭട്ടിന്‍റെ അമ്മയും സഹോദരിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജാൻവി കപൂർ, അർജുൻ കപൂർ, അനുഷ്ക ശർമ്മ എന്നിവരും ആലിയയെ പിന്തുണച്ച് രംഗത്തെത്തി.
