Author: News Desk

കണ്ണൂ‍ർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇ.പി ജയരാജൻ എത്തിയില്ല. യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും ഇ.പി വിട്ടുനിന്നിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇ.പി ജാഥയിൽ പങ്കെടുക്കുമെന്ന് എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ജാഥ ഇ.പിയുടെ ജന്മനാട്ടിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹം വിട്ടുനിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിയുന്നില്ല. കോടിയേരിയുടെ മരണശേഷം എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിൽ ഇ.പിക്ക് അതൃപ്തിയുണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി കേന്ദ്രത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയാണെന്ന മട്ടിലാണ് ഇ.പി ജയരാജൻ അനൗദ്യോഗികമായി പ്രതികരിച്ചത്.  അതേസമയം, ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഇന്ന് രാവിലെ 8.30 ന് കണ്ണൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ എം.വി ഗോവിന്ദൻ…

Read More

ഡൽഹി: 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ റായ്പൂരാണ് പ്ലീനറി സമ്മേളനത്തിന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 15,000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും. പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ മതിയെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്.  വൈകിട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രവർത്തക സമിതിയുടെ അംഗബലം വർധിപ്പിക്കുക, കമ്മിറ്റികളിൽ 50% യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം നൽകുന്നത് ഉൾപ്പെടെ നിർണായക ഭരണഘടനാ ഭേദഗതികൾക്ക് സാധ്യതയുണ്ട്.

Read More

ചണ്ഡീഗഡ്: കോവിഡ് -19 ൽ നിന്ന് രക്ഷനേടാൻ മൂന്ന് വർഷമായി വീടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്ന 33 കാരിയേയും മകനെയും മോചിപ്പിച്ച് പൊലീസ് സംഘം. ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കർപുരിലാണ് കോവിഡിനെ ഭയന്ന് മുൻമുൻ എന്ന യുവതി തൻ്റെ 10 വയസ്സുള്ള മകനോടൊപ്പം വാടക വീട്ടിൽ കഴിഞ്ഞത്. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളും എത്തി വീടിന്‍റെ പ്രധാന വാതിൽ തകർത്താണ് യുവതിയെയും മകനെയും പുറത്തെത്തിച്ചത്. യുവതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും യുവതിയെയും മകനെയും റോഹ്ത്തക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗുരുഗ്രാം സിവിൽ സർജൻ ഡോ.വീരേന്ദർ യാദവ് പറഞ്ഞു. ഫെബ്രുവരി 17 ന് യുവതിയുടെ ഭർത്താവ് സുജൻ മാജി സഹായം തേടി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സുജൻ. കോവിഡ് വ്യാപനം ഭയന്നാണ് ഭർത്താവിനെ പുറത്താക്കി ഇരുവരും വീട്ടിനുള്ളിൽ കഴിയാൻ തുടങ്ങിയത്. 2020ൽ കോവിഡ് നിയന്ത്രണങ്ങളിൽ ആദ്യം ഇളവ് വരുത്തിയപ്പോൾ ജോലിക്ക് പോയ ഭർത്താവിനെ ശേഷം വീടിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല.

Read More

തിരുവനന്തപുരം: ഗവർണർ ഒപ്പു വയ്ക്കാത്ത ബില്ലുകളിൽ മന്ത്രിമാർ ഇന്ന് നേരിട്ടെത്തി സർക്കാർ നിലപാട് വിശദീകരിക്കും. സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉൾപ്പെടെ എട്ട് ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ഇവയിൽ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികൾക്ക് ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഇന്ന് വൈകിട്ട് ഏഴിന് ഗവർണർ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വി എൻ വാസവൻ, ജെ ചിഞ്ചുറാണി എന്നിവരുമായി രാത്രി 7.30 ന് കൂടിക്കാഴ്ച നടത്തും. ഇതുവരെ ഒപ്പിടാത്ത ഓരോ വകുപ്പിന്‍റെയും ബില്ലുകൾ സംബന്ധിച്ച് പ്രത്യേകം ആശയവിനിമയം നടത്തും. അതിനുശേഷം മന്ത്രിമാരെ രാജ്ഭവനിൽ അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ട്. സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലും വിസി അപ്പോയിന്‍റ്മെന്‍റ് സെർച്ച് കമ്മിറ്റിയിൽ സർക്കാരിൻ്റെ മേല്‍കൈ ഉറപ്പിക്കാനുള്ള ബില്ലും മന്ത്രി ആർ ബിന്ദു ഗവർണറോട് വിശദീകരിക്കും. ലോകായുക്തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബില്ലിനെക്കുറിച്ചാണ് നിയമമന്ത്രി പി രാജീവ് പ്രധാനമായും സംസാരിക്കുക. ചർച്ചകൾക്ക് ശേഷം 24ന് രാവിലെ…

Read More

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ ചെലവുകൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മന്ത്രിമാർ അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വി.ഐ.പി താമസം അവസാനിപ്പിച്ചു. എല്ലാ വി.ഐ.പി യാത്രകളും ഇക്കോണമി ക്ലാസിലേക്ക് മാറ്റി. ചെലവ് കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എഫ് നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്.

Read More

ബെയ്ജിങ്: യഥാർഥ നിയന്ത്രണ രേഖയിലെ തർക്ക പരിഹാരത്തിനായി ബീജിംഗിൽ ഇന്ത്യ-ചൈന ഉദ്യോഗസ്ഥ തല ചർച്ച. ചർച്ചയിൽ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനമായില്ലെന്നാണ് വിവരം. ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 2012 ൽ രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്സിൽ (ഡബ്ല്യുഎംസിസി) പങ്കെടുക്കുന്നതിനാണ് ഇന്ത്യൻ പ്രതിനിധി സംഘം ബീജിംഗിലെത്തിയത്. 2020 ൽ ഇന്ത്യ-ചൈന അതിർത്തി തർക്കം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുന്നത്. 2019 ജൂലൈയിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്‍റ് സെക്രട്ടറി (കിഴക്കൻ ഏഷ്യ) ശിൽപക് അംബുലെയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ബോർഡർ ആൻഡ് ഓഷ്യാനിക് അഫയേഴ്സ് ഡയറക്ടർ ജനറലാണ് ചൈനീസ് സംഘത്തിന് നേതൃത്വം നൽകിയത്. പടിഞ്ഞാറൻ പ്രവിശ്യയിലെ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.…

Read More

യുഎസ്: സെക്ഷൻ 230 പ്രകാരം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾക്ക് നിയമ പരിരക്ഷ നൽകണമോ എന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ ജാഗ്രത പുലർത്തി യുഎസ് സുപ്രീം കോടതി ജഡ്ജിമാർ. 2015 ൽ പാരീസിലുണ്ടായ ഐഎസ്ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നൊഹേമി ഗോണ്‍സാലെസിന്റെ കുടുംബം ഗൂഗിളിനെതിരെ സമർപ്പിച്ച കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചു. യൂട്യൂബിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ചതിന് കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് കേസ്. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമം ചൂണ്ടിക്കാട്ടി പരാതി നിലനിൽക്കില്ലെന്നാണ് ഗൂഗിളിൻ്റെ വാദം. ജൂണ്‍ അവസാനത്തോടെ കേസില്‍ സുപ്രീം കോടതി വിധി പറയും.

Read More

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ വിജയശതമാനം, കലാകായിക രംഗത്തെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങിയ അമ്പതോളം വിഷയങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന എം.എൽ.എ എഡ്യൂകെയർ പദ്ധതി ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി ഇത് പ്രഖ്യാപിച്ചത്. സ്കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകർ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.    ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎൽഎ എഡ്യൂകെയർ. ഓരോ വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയിൽ ജനപ്രതിനിധിയെ നേരിട്ട് ഉൾപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സുരക്ഷ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി. അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കാൻ ചില കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്‍റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ സഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി കണ്ടെത്തി. ചികിത്സയ്ക്കായി ചെലവഴിച്ച തുക മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷ്യലിസ്റ്റുകളല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായും കണ്ടെത്തി. പാലക്കാട് ജില്ലയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിൽ അഞ്ച് അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃദ്രോഗത്തിന് ആയുർവേദ ഡോക്ടർ നൽകിയതാണെന്നും അഞ്ച് അപേക്ഷകൾ ഒരേ ഏജന്‍റ് മുഖേന സമർപ്പിച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഏജന്‍റിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി. കൊല്ലം ജില്ലയിലെ 20 അപേക്ഷകളിൽ 13 എണ്ണം നൽകിയത് ഓർത്തോപീഡിക്…

Read More

ആലുവ: അവിശ്വാസികളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തുകയാണെന്നും, അവിശ്വാസികൾക്കെതിരെയുള്ള കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ തരത്തിലുള്ള വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്ന് പിന്നീട് സുരേഷ് ഗോപി പ്രതികരിച്ചു.

Read More