- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
Author: News Desk
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രവർത്തിക്കുന്ന ചാറ്റ് ജിപിടി സാങ്കേതിക മേഖലയിലെ ഒരു പുതിയ തരംഗമാണ്. മനുഷ്യൻ ചെയ്യുന്ന പല ജോലികളും അതിന്‍റെ പുതിയ പതിപ്പായ ചാറ്റ് ജിപിടി 4 ന് വഴിമാറുമെന്നാണ് കരുതുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകൾ പോലും വളരെ എളുപ്പത്തിൽ പാസായി, ചാറ്റ് ജിപിടി മികവ് പുലർത്തി. ചികിത്സാരംഗത്തെ ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ചില കാര്യങ്ങൾ ഇതിന്‍റെ സഹായത്തോടെ സാധിക്കുമെന്നാണ് പുതിയ സംഭവം. വളർത്തുനായയുടെ രോഗം എന്താണെന്ന് മനസിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ടപ്പോൾ, ചാറ്റ് ജിപിടി അത് കണ്ടെത്തി അതിൻ്റെ ജീവൻ രക്ഷിച്ചുവെന്ന് കൂപ്പർ എന്ന ട്വിറ്റർ ഉപയോക്താവ് അവകാശപ്പെട്ടു. തന്‍റെ വളർത്തുനായ ‘സാസി’ രോഗബാധിതനായപ്പോൾ നിരവധി വെറ്ററിനറി ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നും ഒടുവിൽ ചാറ്റ് ജിപിടി 4 ൽ രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ കൃത്യമായ പരിഹാരം നിർദ്ദേശിച്ചുവെന്നും ഇപ്പോൾ രോഗം പൂർണ്ണമായും ഭേദമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നായയ്ക്ക് അസുഖം വന്നപ്പോൾ ആദ്യം വെറ്ററിനറി ഡോക്ടർമാരുടെ…
കോഴിക്കോട്: റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് ആഖിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി അമ്മ സ്ഥിരീകരിച്ചു. എന്നാൽ യുവതിയെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചുവെന്നത് വ്യാജപ്രചാരണമാണെന്ന് ആഖിലിൻ്റെ അമ്മ പറഞ്ഞു. അതേസമയം അഖിലിന്‍റെ വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് ചാടി പരിക്കേറ്റ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി. കുടുംബ ജീവിതത്തിലെ ചില പ്രശ്നങ്ങളെ തുടർന്ന് ആഖിൽ ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇത് അഖിലിനെ മയക്കുമരുന്നിന് അടിമയാക്കിയിരിക്കാമെന്നും അമ്മ പറയുന്നു. യുവതിക്കൊപ്പം വീട്ടിൽ തിരിച്ചെത്തിയ ശേഷം സുഹൃത്തുക്കൾ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതായും അമ്മ വിശദീകരിച്ചു. അതേസമയം, യുവതിയെ ക്രൂരമായി മർദ്ദിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ആഖിലിൻ്റെ അമ്മ വ്യക്തമാക്കി. ഖത്തറിലായിരുന്ന ആഖിലുമായി ഇൻസ്റ്റഗ്രാം വഴിയാണ് യുവതി പരിചയത്തിലാകുന്നത്. ഫെബ്രുവരി 19നാണ് ഇരുവരും കൂരാച്ചുണ്ടിലെത്തിയത്. ആഖിലിൻ്റെ മർദ്ദനം സഹിക്കവയ്യാതെ കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി വീടിന്‍റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി.…
ന്യൂഡൽഹി: ലോക് സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്നും ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താനുള്ള എല്ലാ വഴികളും അവർ തേടുമെന്ന് ഉറപ്പാണ്. ഔദ്യോഗിക വസതി ഒഴിഞ്ഞുകഴിഞ്ഞാൽ പിന്നീട് അമ്മയോടൊപ്പമായിരിക്കും താമസം. അല്ലെങ്കിൽ അദ്ദേഹത്തിന് എന്‍റെ അടുത്തേക്ക് വരാം. ഞാൻ ഒരു വസതി ഒഴിഞ്ഞു കൊടുക്കുമെന്നും ഖാർഗെ പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങൾ അപലപനീയമാണ്. ഇതല്ല നേരായ മാർഗം. ചിലപ്പോൾ മൂന്നോ നാലോ മാസം ഞങ്ങൾ ഔദ്യോഗിക വസതിയില്ലാതെ താമസിച്ചിട്ടുണ്ട്. ഔദ്യോഗിക വസതി ലഭിക്കാൻ ഞാൻ ആറുമാസം കാത്തിരുന്നിട്ടുണ്ട്. ഇതെല്ലാം മറ്റുള്ളവരെ അപമാനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. അത്തരം നടപടികളെ താൻ അപലപിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഐസിയുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇരയുടെ പരാതി പിൻവലിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ ജീവനക്കാർ ഒളിവിലാണ്. ഈ ജീവനക്കാർക്കെതിരെ മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചംഗ സമിതി ഇന്ന് പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകും. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയാണ് പീഡനത്തിനിരയായത്. ഗ്രേഡ് വൺ അറ്റൻഡറായ ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്ന് തെളിവെടുപ്പിന്‍റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് മെഡിക്കൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവം നടന്ന ദിവസം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പടെ വീണ്ടെടുക്കേണ്ടതുണ്ട്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശശീന്ദ്രൻ മാത്രമാണ് പ്രതിയെങ്കിലും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ കേസിൽ ആറ്…
ലോക്സഭയിൽ ഇന്നും പ്രതിഷേധം ശക്തം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ട് സഭകളും 2 മണി വരെ നിർത്തിവച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. ലോക്സഭയിൽ ഇന്നും സ്പീക്കർക്ക് നേരെ കടലാസുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം നടന്നത്. തുടർന്ന് സഭ പിരിഞ്ഞു. ഇന്നും പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. അതേസമയം, മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി എംപിമാർ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. സഭ തടസ്സപ്പെടുത്തുന്നതിന്റെ പൂർണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ബി.ജെ.പി യോഗത്തിൽ തീരുമാനമായി.

ഇടുക്കി: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ക് ഡ്രിൽ മാറ്റിവച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൗത്യത്തിനായി വനംവകുപ്പ് എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കോടതി വിധി അനുകൂലമായാൽ 30ന് പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും. ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നതിനാൽ ഇവർ ആനയിറങ്കലിലേക്ക് മടങ്ങി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പൻ. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ പനീർശെൽവവും മറ്റുള്ളവരും സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രമേയം ഉൾപ്പെടെയുള്ളവയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതി തള്ളിയത്. എടപ്പാടിക്ക് അനുകൂലമായ വിധി വന്നതോടെ പാർട്ടി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം നടന്നു. വിധി അനുകൂലമായതോടെയാണ് എടപ്പാടി പളനിസാമിയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഹർജികളിൽ വിധി വരുന്നതുവരെ കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്നത് കോടതി തടഞ്ഞിരുന്നു. വിധി അനുകൂലമായതോടെയാണ് എടപ്പാടിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ പനീർസെൽവം പക്ഷം രണ്ടംഗ ബെഞ്ചിന് അപ്പീൽ നൽകുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂലൈ 11ന് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പനീർസെൽവത്തെ പുറത്താക്കുകയും ചെയ്തിരുന്നു.…

ഭുവനേശ്വര്‍: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ബലാംഗീറിലെ അമ്മാവന്‍റെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ‘ആലൂ പറാത്ത’ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയ്യാറാക്കാമെന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീടാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അമ്മ ആരോപിച്ചു. മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ്യൂസിക് ആൽബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.