- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
റായ്പുര്‍: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്ന് പാർട്ടി നേതാവ് അൽക്ക ലാംബ. ശനിയാഴ്ച ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് പ്ലീനറി യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി സൂചന നൽകിയിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും പാർട്ടി പ്രവർത്തകരുടെ ഉപദേഷ്ടാവായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി റായ്പൂരിൽ നടന്ന പ്ലീനറി സെഷനിൽ അൽക്ക ലാംബ പറഞ്ഞു. സദസ്സിലുണ്ടായിരുന്ന സോണിയ ഗാന്ധി അൽക്കയുടെ പ്രസ്താവനയോട് യോജിക്കുന്നതുപോലെ പുഞ്ചിരിക്കുകയും ചെയ്തു. സമ്മേളനത്തിന്‍റെ രണ്ടാം ദിവസം 15,000 ത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്ത സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സൂചന നൽകിയിരുന്നു. ഭാരത് ജോഡോ യാത്ര ഒരു വഴിത്തിരിവായി മാറി, ഇന്ത്യയിലെ ജനങ്ങൾ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുവെന്ന് ഭാരത് ജോഡോ യാത്രയിലൂടെ വ്യക്തമായെന്നും അവർ പറഞ്ഞു. ബഹുജന സമ്പർക്ക പരിപാടിയിലൂടെ കോൺഗ്രസും ജനങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സജീവമാക്കിയിട്ടുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കായി…
കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയിൽ പഴകിയ ഇറച്ചി പിടികൂടി. ദുർഗന്ധം വമിച്ച് നിറം മാറിയ ഇറച്ചി ആണ് പിടിച്ചെടുത്തത്. രാവിലെ ഇറച്ചി വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോഴാണ് പച്ചനിറവും വലിയ അളവിൽ ദുർഗന്ധവുമുള്ളതായി ഉപഭോക്താക്കൾ ശ്രദ്ധിച്ചത്. ഇതോടെ ഇറച്ചി വാങ്ങിയ കടയിലേക്ക് തിരികെ നൽകി. സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഇല്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. ഇറച്ചി പഴകിയതല്ലെന്നാണ് കടയുടമ ആദ്യം തിരികെ കൊണ്ടുവന്നയാളോട് പറഞ്ഞത്. എന്നാൽ ഇയാളിൽ നിന്ന് വാങ്ങിയ ഇറച്ചിയുമായി ആളുകൾ വീണ്ടും തിരിച്ചെത്തി തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ദുര്‍ഗന്ധമുള്ളതും നിറം മാറിയതുമായ ഇറച്ചിയായതിനാല്‍ കടയടമയ്‌ക്കെതിരേ നടപടിയെടുത്തു. കട താൽക്കാലികമായി അടച്ചിടാൻ നിര്‍ദേശിച്ചു. പരിശോധനാഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിയിലുള്ള വീഴ്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ച് ശശി തരൂർ എംപി. ബിൽക്കിസ് ബാനു, പശുവിന്‍റെ പേരിലുള്ള കൊലപാതകം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് കൂടുതൽ ശബ്ദമുയർത്തണമായിരുന്നുവെന്നും തരൂർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന്‍റെ പിന്തുണ തേടുമ്പോൾ നമ്മൾ ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ഉത്തരവാദിത്തത്തോടെ നമുക്ക് അടിയറവ് പറയേണ്ടി വരുമെന്നും തരൂർ പറഞ്ഞു. ഭൂരിപക്ഷത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കരുതി ചില വിഷയങ്ങളിൽ നിലപാടെടുക്കാതിരിക്കുകയോ ചില വിഷയങ്ങളിൽ പിന്നോട്ട് പോകുകയോ ചെയ്യുന്ന പ്രവണത ബി.ജെ.പിക്ക് മാത്രമേ ഗുണം ചെയ്യൂ. നമ്മുടെ ബോധ്യങ്ങളെ ധൈര്യത്തോടെ ഉയർത്തിപ്പിടിക്കാൻ നമുക്കു കഴിയണം. ബിൽക്കിസ് ബാനു പ്രശ്നം, ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണം, ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങൾ, ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്ലിം വീടുകൾ നശിപ്പിക്കൽ തുടങ്ങിയ സമാന വിഷയങ്ങളിൽ കൂടുതൽ ശബ്ദമുയർത്താമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. പിന്തുണയ്ക്കായി ഞങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ പൗരൻമാരാണിവർ. ഇന്ത്യ എല്ലാ ഇന്ത്യക്കാരുടേതുമാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം ശബ്ദമുയർത്തിയില്ലെങ്കിൽ, ഇന്ത്യയുടെ…
മലപ്പുറം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ ഫണ്ട് ദുരുപയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് കളകളുണ്ടെങ്കിൽ പറിച്ചുകളയും എന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ പി.കെ ശശിയെയാണോ കള എന്ന് ഉദ്ദേശിച്ചതെന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാർട്ടിയുടെ പരിപാടി സംഘടിപ്പിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിലും പി കെ ശശി വ്യാപകമായ ക്രമക്കേട് നടത്തിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്‍ പരാതിക്കാരിൽ നിന്ന് തെളിവുകളും ശേഖരിച്ചിരുന്നു.
നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് നീക്കണം; കത്ത് നൽകി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു നിയമസഭയിലെ കീഴ്‌വഴക്കം. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കുകയായിരുന്നു. ലോകമെമ്പാടും കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോക്കോൾ പിന്‍വലിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയിട്ടില്ല. മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമനിർമ്മാണസഭകൾ, ഭരണസംവിധാനം, നീതി നിർവഹണ സംവിധാനം എന്നിവയ്ക്കൊപ്പം നാലാം തൂണാണ് മാധ്യമങ്ങൾ. ജനാധിപത്യത്തിന്‍റെ മഹത്വവും സൗന്ദര്യവും ഈ 4 തൂണുകളും ഒരുപോലെ ശക്തവും കർമ്മനിരതവുമാകുന്നതാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്. ടോസ് നേടിയ കുഞ്ചാക്കോ ബോബൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച പോരാട്ടം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമായ കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നാൽ 4 ഇന്നിങ്സ് മത്സരത്തിൽ ടോസ് നിർണായകമല്ലെന്ന് കർണാടക ബുൾഡോസേഴ്സ് ക്യാപ്റ്റൻ പ്രദീപ് പറഞ്ഞു. തെലുങ്ക് വാരിയേഴ്സിനെതിരായ ആദ്യ മത്സരത്തിൽ കുഞ്ചാക്കോ ബോബന് പകരം ഉണ്ണി മുകുന്ദനായിരുന്നു ടീമിന്‍റെ ക്യാപ്റ്റൻ. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ശേഷം കഴിഞ്ഞയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് വിയർത്തിരുന്നു. കേരള സ്ട്രൈക്കേഴ്സിനെ 64 റൺസിനാണ് തെലുങ്ക് വാരിയേഴ്സ് തോൽപ്പിച്ചത്. രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ അഖിൽ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്സിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. തങ്ങളുടെ രണ്ടാം ഇന്നിംഗ്‍സില്‍ ഒന്നാം ഇന്നിംസ്‍സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് തെലുങ്ക് വാരിയേഴ്‍സിനെതിരെ വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. കേരള സ്ട്രൈക്കേഴ്സിന് 10 ഓവറിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് നൽകുക. തുക നാളെ മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോർഷ്യത്തിൽ നിന്ന് കടമെടുത്താണ് തുക നൽകുന്നത്. 2000 കോടി രൂപ വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ തുക മാത്രമാണ് ഇതുവരെ സമാഹരിച്ചത്.
കാസര്‍കോട്: കാസർകോട് ഗവണ്മെന്‍റ് കോളേജിൽ കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. രമയ്‌ക്കെതിരേ നടപടി. രമയെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കുടിവെള്ള വിഷയത്തിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്.എഫ്.ഐ. കഴിഞ്ഞ വ്യാഴാഴ്ച പ്രിൻസിപ്പാളിനെ ഉപരോധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുടിവെള്ളത്തെച്ചൊല്ലി കോളേജിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. തിങ്കളാഴ്ച പ്രശ്നം പറയാനായി പ്രിൻസിപ്പാളിന്റെ മുന്നിൽ എത്തിയ വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ട് രമ പുറത്തേക്ക് പോവുകയായിരുന്നു. ഇതാണ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്. കോളേജിൽ വിതരണം ചെയ്യുന്ന വെള്ളം ചെളി കലർന്നതാണെന്നും കുടിക്കാൻ യോഗ്യമല്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇത് പരിശോധിച്ച് പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. എന്നാൽ പരിശോധന നടത്തിയപ്പോൾ മാലിന്യം കലർന്നതായി കണ്ടെത്തിയില്ലെന്നും ഉപയോഗശൂന്യമല്ലെന്നുമ്മാണ്…
ന്യൂഡല്‍ഹി: ലോകത്തെ ധനികരുടെ പട്ടികയിൽ ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടമായത് ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും. 2023 ലെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഗൗതം അദാനിയുടെ സമ്പത്ത് 78 ബില്യൺ ഡോളറിലധികം കുറഞ്ഞു. അതായത് ഏകദേശം 64 ലക്ഷം കോടി രൂപയുടെ നഷ്ട്ടം. അതേസമയം അംബാനിയുടെ ആസ്തി 5 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. അതായത് ഏകദേശം 41,000 കോടി രൂപ. രണ്ട് ശതകോടീശ്വരൻമാർക്കും ഈ വർഷം മൊത്തം 83 ബില്യൺ ഡോളറാണ് നഷ്ടമായത്. ഈ മാസം ആദ്യം മുകേഷ് അംബാനി ഗൗതം അദാനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 81.5 ബില്യൺ ഡോളറാണ്. ഗൗതം അദാനിയുടെ ആസ്തി 42.7 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 12ാം സ്ഥാനമാണ് അംബാനിക്കുള്ളത്. അതേസമയം, കഴിഞ്ഞ വർഷം ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം…
റിയാദ്: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ മന്ത്രാലയത്തിന്‍റെ പേരിലുള്ള 22 വ്യാജ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. ഈ വെബ്സൈറ്റുകൾ തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങൾ നടത്തുന്നതായി അവകാശപ്പെട്ടു. സൈറ്റുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകൾ മന്ത്രാലയം നിരീക്ഷിക്കുകയും ഉടനടി ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാർത്തയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഔദ്യോഗിക അധികാരികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും അതിന്‍റെ സുരക്ഷയെയും ലക്ഷ്യമിടുന്ന നിരവധി ഏജൻസികൾ ഉള്ളതിനാൽ വഞ്ചനയുടെ കയ്യിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അവ പടരുന്നത് തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം കിംവദന്തികൾ ഉടനടി നിരീക്ഷിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
