Author: News Desk

മലപ്പുറം: കൃഷി പഠിക്കാൻ ഇസ്രായേലിലെത്തിയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ ഇറങ്ങിയ ബിജു വീട്ടിലേക്ക് മടങ്ങി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ മടങ്ങിയതാണെന്നും ബിജു പറഞ്ഞു. തന്നെ അന്വേഷിച്ച് ഒരു ഏജൻസിയും വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റ് നൽകിയതെന്നും ബിജു പറയുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. ഇത് ഗ്രൂപ്പിനോട് പറഞ്ഞാൽ അനുവാദം ലഭിക്കില്ലെന്ന് കരുതി. മുങ്ങിയെന്ന വാർത്ത പരന്നപ്പോൾ സങ്കടമായി. അതുകൊണ്ടാണ് സംഘത്തോടൊപ്പം തിരികെ വരാൻ കഴിയാതിരുന്നത്. സർക്കാരിനോടും സംഘാംഗങ്ങളോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ബിജു കുര്യൻ പറഞ്ഞു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്‍റെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ 27 അംഗ കർഷക സംഘം ഈ മാസം 12നാണ് ഇസ്രായേലിലേക്ക് പോയത്. കണ്ണൂർ സ്വദേശിയായ കർഷകനായ ബിജു കുര്യനെ സന്ദർശനത്തിനിടെ സംഘത്തിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീടാണ് മുങ്ങിയതാതാണെന്ന് അറിഞ്ഞത്. അതിനിടെ ബിജു വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തിരച്ചിൽ നടത്തേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി…

Read More

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് തോറ്റത്. 29 ാം മിനിറ്റിൽ ഹാളിചരണ്‍ നർസാരിയുടെ പാസിലൂടെ ബോർഹ ഹെരേരയാണ് ഹൈദരാബാദിന്‍റെ വിജയഗോൾ നേടിയത്. 35-ാം മിനിറ്റിൽ വീണ്ടും ജോയൽ കിയാനിസെ പന്ത് വലയിൽ ഇട്ടെങ്കിലും റഫറി ഗോൾ വഴങ്ങിയ ശേഷം കളിക്കാരനെ ഓഫ്സൈഡ് ആയി കണ്ടെത്തുകയും അത് പിൻവലിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഹൈദരാബാദ് ടീമിന്‍റെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഹൈദരാബാദ് 20 മത്സരങ്ങളിൽ നിന്നായി 42 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇതോടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കേണ്ടി വരും.

Read More

ബോളിവുഡ് നടൻ കാർത്തിക് ആര്യന്‍റെ ഏറ്റവും പുതിയ ചിത്രമായ ഷെഹ്സാദ രണ്ടാം വാരത്തിലും പതറി. ഫെബ്രുവരി 17ന് റിലീസ് ചെയ്ത ചിത്രത്തിന് തുടക്കം അത്ര മികച്ച പ്രതികരണമല്ലായിരുന്നു ലഭിച്ചത്. വെള്ളിയാഴ്ച 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. ശനിയാഴ്ചയും ഷെഹ്സാദയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 27 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഷാരൂഖ് ഖാൻ ചിത്രം പഠാൻ, ഹോളിവുഡ് ചിത്രം ആന്റ്മാന്‍ ആന്‍ഡ് വാസ്പ് എന്നീ ചിത്രങ്ങളും ഷെഹ്സാദയ്ക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. തെലുങ്കിൽ വൻ വിജയം കൈവരിച്ച അല്ലു അർജുന്‍റെ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. രോഹിത് ധവാൻ സംവിധാനം ചെയ്ത ചിത്രം ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Read More

പണമടയ്ക്കാതെ മുങ്ങിയ ക്ലയന്‍റിൽ നിന്ന് 109,500 ഡോളർ (ഏകദേശം 90 ലക്ഷം രൂപ) വീണ്ടെടുക്കാൻ ചാറ്റ്ജിപിടി സഹായിച്ച അനുഭവം പങ്കുവച്ച് ഒരു സിഇഒ. ഒരു അഭിഭാഷകനെ നിയമിക്കാതെയും ഒരു രൂപ പോലും ചെലവഴിക്കാതെയും അവർ അവകാശപ്പെട്ട പണം വീണ്ടെടുക്കാൻ ചാറ്റ് ജിപിടി എങ്ങനെ സഹായിച്ചു എന്നതിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡിസൈൻ ഏജൻസിയായ ലേറ്റ് ചെക്കൗട്ടിന്‍റെ സിഇഒ ഗ്രെഗ് ഐസൻബർഗ്. “നിങ്ങൾ ചെയ്ത ഏറ്റവും മികച്ച വർക്കിന് ഒരു ശതകോടീശ്വരൻ ക്ലയന്‍റിൽ നിന്ന് പ്രതിഫലം ലഭിച്ചില്ലെന്ന് സങ്കൽപ്പിക്കുക. അത്തരം സാഹചര്യങ്ങളിൽ മിക്ക ആളുകളും അഭിഭാഷകരുടെ അടുത്തേക്ക് പോകും. എന്നാൽ ഞാൻ പോയത് ചാറ്റ് ജിപിടിയുടെ അടുത്തേക്കായിരുന്നു. ഫീസായി ഒരു രൂപ പോലും ചെലവഴിക്കാതെ ഞാൻ എങ്ങനെ 109,500 ഡോളർ വീണ്ടെടുത്തു എന്നതിന്‍റെ കഥ” ഐസൻബർഗ് ട്വിറ്ററിൽ കുറിച്ചു. ക്ലയന്‍റിന്‍റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഒരു ‘ഭയാനകമായ ഇമെയിൽ’ തയ്യാറാക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചുവെന്ന് വിശദീകരിക്കാൻ, അദ്ദേഹം നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ…

Read More

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ വഷളായതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പക്ഷാഘാതത്തിന്‍റെ തുടർ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ മാസം ആദ്യം മദനിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിൽ മദനിക്ക് ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയല്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അതിനാൽ തുടർചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുമതി തേടി മദനി സുപ്രീം കോടതിയെ സമീപിക്കും. ബെംഗളൂരു വിട്ടുപോകരുതെന്നതായിരുന്നു മദനിയുടെ ജാമ്യ വ്യവസ്ഥകളിലൊന്ന്.

Read More

ചണ്ഡീഗഢ്: പഞ്ചാബിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പേർ കൊല്ലപ്പെട്ടു. മന്ദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് തരൻ ജില്ലയിലെ ഗോയിന്ദ്വാൾ സാഹിബ് ജയിലിൽ കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിക്കും സംഘർഷത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ട രണ്ടുപേരും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മൂസേവാലയെ വെടിവച്ച സംഘത്തിന് വാഹനം ഏര്‍പ്പെടുത്തിക്കൊടുത്തെന്ന് കരുതുന്നയാളാണ് സന്ദീപ് സിംഗ് തൂഫാൻ. ഞായറാഴ്ച ജയിലിൽ രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മെയ് 29നാണ് 28 കാരനായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സർക്കാർ നൽകിയിരുന്ന സുരക്ഷയിൽ ഇളവ് വരുത്തിയതിനെ തുടർന്നാണ് കൊലപാതകം നടന്നത്. അക്രമികൾ സമീപത്ത് നിന്ന് 30 തവണ വെടിയുതിർത്തു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ആലപ്പുഴ: പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായിരുന്ന ജിമ്മി കെ ജോസ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി കട്ടിക്കാട് വീട്ടിൽ പരേതനായ ജോസ് പി.കട്ടിക്കാടിന്‍റെയും മേരി ജോസഫിന്‍റെയും മകനാണ്. ഭാര്യ: റാണി തോമസ്. മക്കൾ: മന്യാ, ജോസ്, ആർഷ. മരുമക്കൾ: എബിൻ, അഞ്ജു. സഹോദരങ്ങൾ: പ്രീതി സെൻ, ഫാദർ ബോബി ജോസ് കട്ടികാട്, ടാസി. സംസ്കാരം നാളെ വൈകുന്നേരം 4ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ.

Read More

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാലാണ് മാറ്റിവയ്ക്കുന്നത്. ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഭേദഗതി വരുത്താൻ അമിത സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണ് ഗവർണറുടെ അനുമതി തേടിയിരുന്നത്. എന്നാൽ തന്‍റെ അധികാരം തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമാണെന്നാണ് ഗവർണറുടെ നിലപാട്.

Read More

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സിസോദിയ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ഫെബ്രുവരി 19ന് ഹാജരാകാൻ സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹി ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കൂടിയായ അദ്ദേഹം ഒരാഴ്ച സമയം തേടി. തുടർന്നാണ് സി.ബി.ഐ സമയം നീട്ടിയത്.

Read More

മമ്മൂട്ടി നായകനാകുന്ന ‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  ഫെബ്രുവരി 15 നാണ് കണ്ണൂർ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.  മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയത്. നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിലും സംഗീതം സുഷിൻ ശ്യാമും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Read More