- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടി ചോദിച്ചതോടെ എതിര്‍പ്പുമായി ദേവസ്വങ്ങള്‍. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി നിയമിതനായ ദേവസ്വം പ്രസിഡന്‍റ് ഡോ.എം.കെ.സുദർശനൻ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലാണ് പൂരം പ്രദർശനം നടക്കുന്നത്. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായാണ് രണ്ട് ലക്ഷത്തി അറുപത്തിനാലായിരം ചതുരശ്രയടി സ്ഥലം രണ്ട് മാസത്തേക്ക് വാടകക്ക് എടുക്കുന്നത്. പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും പൂരം, ഘടക പൂരം എന്നിവയുടെ ചെലവുകൾക്കായി ഉപയോഗിക്കുന്നു. വാടക സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരു കൂട്ടരും ചർച്ച നടത്തിയിരുന്നു. ദേവസ്വം ബോർഡ് 20 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എക്സിബിഷൻ കമ്മിറ്റി ആരോപിക്കുന്നത്. എന്നാൽ പ്രസിഡന്‍റ് എം കെ സുദർശനൻ ഇത് നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ലോക്കൽ ഓഡിറ്റിനിടെ നടത്തിയ നിരീക്ഷണത്തിലാണ് വിഷയം കോടതിയിലെത്തിയത്. പാറമേക്കാവ്-തിരുവമ്പാടി…
തൃശൂർ: കേരള കലാമണ്ഡലത്തിൽ സർക്കാർ അനുമതിയില്ലാതെ മൂന്ന് ഘട്ടങ്ങളിലായി 7 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്‍റ് ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി. കേരള കലാമണ്ഡലത്തിലെ ബിരുദ വിഭാഗങ്ങളിലെ അധ്യാപകരുടെ എണ്ണം 28 ആക്കി കുറച്ചുകൊണ്ട് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കിൽ ഓരോ വകുപ്പിലും വരേണ്ട ഇൻസ്ട്രക്ടർമാരുടെ എണ്ണം സർക്കാർ നിശ്ചയിക്കണം. ഇത് ലംഘിച്ച് 2019 മുതൽ 2021 വരെ അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തി. 3 ഘട്ടങ്ങളിലായാണ് നിയമനം നടന്നത്. അനുവദിക്കപ്പെട്ട സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയിരുന്നു. എന്നാൽ 7 പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ 7 ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.
ഇടുക്കി: 140 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റൂട്ടിൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് മലയോര മേഖലകളിൽ കടുത്ത യാത്ര ബുദ്ധിമുട്ടിന് കാരണമാകും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മലയോര മേഖലകളിലേക്കുള്ള മിക്ക ബസ് സർവീസുകളും മുടങ്ങും. വനമേഖലയിലൂടെ കടന്നുപോകുന്ന ഇടുക്കി ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ബദൽ സംവിധാനമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കും. പ്രത്യേകിച്ചും വാർഷിക പരീക്ഷകൾ നടക്കുമ്പോൾ. ഇടുക്കി ജില്ലയില്‍ ഇത് നടപ്പാക്കുമ്പോള്‍ 140 കിലോമീറ്റർ അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലായിരിക്കും. മറ്റിടങ്ങളില്‍ തുടര്‍ യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടാകില്ല. റൂട്ട് ദേശസാൽക്കരിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ മോട്ടോർ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രക്കാർക്കുണ്ടായ അസൗകര്യവും കണക്കിലെടുത്ത് നടപ്പാക്കൽ 4 മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകുകയും ചെയ്തു. ഇതിന്‍റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഒരു കാരണവശാലും താൽക്കാലിക…
പത്തനംതിട്ട: ഓപ്പറേഷൻ സിഎംഡിആർഎഫിന്‍റെ ഭാഗമായി പത്തനംതിട്ടയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി വിജിലൻസ്. കൂടൽ, ഏനാദിമംഗലം എന്നിവിടങ്ങളിലെ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അക്ഷയകേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില അക്ഷയ കേന്ദ്രങ്ങളിലേക്ക് അപേക്ഷകരെ കൂട്ടമായി എത്തിച്ചതായും വിജിലൻസ് സംശയിക്കുന്നുണ്ട്. കോന്നി താലൂക്കിലെ കൂടൽ വില്ലേജിലും അടൂർ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലും പല ആപ്ലിക്കേഷനുകളിലുമാണ് ഒരേ ഫോൺ നമ്പറുകൾ കണ്ടെത്തിയത്. 2018 മുതലുള്ള 268 അപേക്ഷകളിൽ കൂടലിൽ 268 അപേക്ഷകളിലും ഏനാദിമംഗലത്ത് 61 അപേക്ഷകളിലും അക്ഷയകേന്ദ്ര ഓപ്പറേറ്റർമാരുടെ ഫോൺ നമ്പർ ഉപയോഗിച്ചു. അപേക്ഷയുമായി വരുന്ന പ്രായമായവർക്കടക്കം ഒ.ടി.പി നമ്പർ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് അക്ഷയ കേന്ദ്രത്തിലെ നമ്പറുകൾ ഉപയോഗിച്ചതെന്നാണ് ഓപ്പറേറ്റർമാരുടെ വിശദീകരണം. എന്നാൽ വിജിലൻസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു നമ്പർ തന്നെ നിരവധി പേർ ഉപയോഗിച്ച അപേക്ഷകളിൽ സാമ്പത്തിക സഹായം ലഭിച്ചവരെ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, അക്ഷയകേന്ദ്രത്തിൽ നിന്ന് തന്നെ കൂട്ടത്തോടെ…
ലണ്ടൻ: ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ് നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിന്‍റെ ആദ്യ കിരീടമാണിത്. 33-ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാനിലൂടെ സെൽഫ് ഗോൾ വഴി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ന്യൂകാസിൻ്റെ തിരിച്ചുവരവിന് തടയിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി.
ഷില്ലോങ്/കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 വരെ തുടരും. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. എൻപിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത്. 2018 ൽ ബിജെപിക്ക് 2 സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. അഴിമതി ആരോപണത്തെ തുടർന്ന് സാങ്മയുടെ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും മറ്റ് നിരവധി കോൺഗ്രസ് എംഎൽഎമാരും കൂറുമാറിയതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറിയിരുന്നു. നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018 ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ…
കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇ.ഡിയുടെ നിർദേശം. കരാറിൽ 3.38 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ടെണ്ടറില്ലാതെ ലഭിക്കാൻ കോടികൾ കമ്മീഷനായി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണ് നടന്നതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങൾക്കിടയിൽ ഒരിടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. സി.എം.ഡി.ആർ.എഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ തുടങ്ങിയ വിഷയങ്ങൾ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരി 9 ന് സഭ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സെസ് വിഷയവും പ്രതിഷേധിച്ചവർക്കെതിരായ പോലീസ് നടപടിയും പ്രതിപക്ഷം ഇന്ന് തന്നെ സഭയിൽ ഉന്നയിക്കും. ഇന്ന് ലിസ്റ്റ് ചെയ്ത കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് രൂപീകരണ ബില്ല്, ഗവർണർ അനുമതി നൽകാത്തതിനെ തുടർന്ന് സർക്കാർ മാറ്റിവച്ചു.
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 12 പേർ അറസ്റ്റിൽ. സംസ്ഥാനത്തൊട്ടാകെ 142 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും യുവ ഐടി പ്രൊഫഷണലുകളാണ്. കൂടുതൽ പേർ ഇനിയും വലയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 270 ഉപകരണങ്ങൾ കണ്ടെത്തി. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മോഡം, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.
കൊച്ചി: നവാഗതനായ ഡാർവിൻ കുര്യാക്കോസിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജോണി ആന്‍റണി, ജിനു.വി. എബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും തിരക്കഥാകൃത്ത് അബ്രഹും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാർച്ച് ആറിന് കോട്ടയത്ത് ആരംഭിക്കും. വൻ താരനിരയും സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണിത്. എന്നാൽ സാധാരണ തരത്തിലുള്ള അന്വേഷണങ്ങളല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളാണ് നായികമാർ.
