- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
‘നാട്ടു നാട്ടു’വിന് ചുവടുവെച്ച് ദക്ഷിണകൊറിയന്‍ എംബസി; വൈറലായി വീഡിയോ, പ്രശംസിച്ച് പ്രധാനമന്ത്രി
ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി ഉദ്യോഗസ്ഥർ. ഇതിനകം തന്നെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എംബസി അധികൃതരാണ് വീഡിയോ ട്വീറ്റ് ചെയ്തത്. കൊറിയൻ എംബസി ഓഫീസിന് മുന്നിലും പൂന്തോട്ടത്തിലുമാണ് വീഡിയോ ചിത്രീകരിച്ചത്. ഇതുവരെ 4.4 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. ‘മനോഹരമായ, ജീവസ്സുറ്റ കൂട്ടായ പ്രവര്‍ത്തനം’ എന്ന ക്യാപ്ഷനോടെ എംബസി അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ വീഡിയോ പങ്കിട്ടു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും കൊറിയൻ എംബസി ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മസ്‌കത്ത്: വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കാൻ തീരുമാനം. ഒപ്പം എല്ലാ വർഷവും ഫെബ്രുവരി 24 ഒമാൻ അധ്യാപക ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ബൈത്ത് അല്‍ ബറക പാലസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ വിഷൻ 2040 ന്‍റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വാണിജ്യ രജിസ്ട്രേഷൻ നിരക്ക് പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വിദേശ നിക്ഷേപകരെയും ഒമാനി നിക്ഷേപകരെപ്പോലെ പരിഗണിക്കും. ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായാണ് ഫീസ് കുറയ്ക്കൽ. വിഷൻ 2040 ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുൽത്താൻ നിർദ്ദേശിച്ചു. ഇതിനായി തൊഴിലും സാങ്കേതിക വിദ്യാഭ്യാസവും നടപ്പാക്കണം. 11, 13 ക്ലാസുകളിലെ വിദ്യാർത്ഥികളെ തൊഴിലധിഷ്ഠിത, സാങ്കേതിക വിദ്യാഭ്യാസ രീതികളിലേക്ക് തിരിക്കണം. അടുത്ത വർഷം മുതൽ വിദ്യാഭ്യാസ പദ്ധതിയിൽ എഞ്ചിനീയറിംഗ്, വ്യാവസായിക വൈദഗ്ധ്യം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ…
കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആന്‍റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മലയാള ഹാസ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് കോട്ടയം നസീർ. ചിത്രകാരൻ കൂടിയാണ് അദ്ദേഹം.
ടെഹ്‌റാന്‍: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർഥിനികൾക്ക് വിഷം നൽകിയതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനെസ് പാനാഹി. ടെഹ്റാന് സമീപമുള്ള ക്വാമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശ വിഷബാധയുണ്ടായതായി പനാഹി പറഞ്ഞു. വിഷബാധ ആസൂത്രിതമാണെന്നും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാനുള്ള ചിലരുടെ നീക്കമാണിതെന്നും പനാഹി ആരോപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രത്യേകിച്ച് പെൺകുട്ടികൾക്കായുള്ള സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതാണ് ഈ വിഷബാധ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ ക്വാമിൽ നൂറുകണക്കിന് പെൺകുട്ടികൾക്ക് വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയും ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ഭയമുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നുള്ള പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം മുഴക്കി. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇത്തവണയും ചോദ്യോത്തരവേള ചിത്രീകരിക്കാൻ മാധ്യമങ്ങളെ അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചിരുന്നു. സഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കി.
മസ്‌കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഫലമായി മുസന്ദം ഗവർണറേറ്റ്, ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ വൈകുന്നേരം മുതൽ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. ഒമാന്‍റെ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്തിനൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. മിക്ക ഗവർണറേറ്റുകളും ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരുന്നു. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോം: ഇറ്റലിയിൽ കുട്ടികളടക്കം 59 അഭയാർഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. അഭയാർത്ഥികളുമായി വന്ന ബോട്ട് കൊലാബ്രിയ തീരത്ത് തകർന്നു വീണതായാണ് റിപ്പോർട്ട്. കരയിലെത്താൻ കുറച്ച് ദൂരം മാത്രം ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലേക്ക് ഇടിച്ചതുമാണ് അപകടത്തിന് കാരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എന്നാൽ മെഡിറ്ററേനിയൻ കടലിലെ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. പ്രാദേശിക സമയം പുലർച്ചെ 4.30 ഓടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന 80 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അഗ്നിശമന സേന അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
റഫറിയുടെ തീരുമാനങ്ങൾ നിരാശരാക്കുന്നു; വിമർശനവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ച്
കൊച്ചി : ഹൈദരാബാദ് എഫ്സിക്കെതിരെ കൊച്ചി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ മത്സരത്തിൻ്റെ ഫലം അപ്രസക്തമായിരുന്നു. മത്സരത്തിലെ റഫറി തീരുമാനങ്ങൾ പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരെ അസംതൃപ്തരാക്കിയിട്ടുണ്ട്. മത്സരത്തിൽ 4 ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മഞ്ഞ കാർഡ് നൽകി. മത്സരത്തിൽ മഞ്ഞ കാർഡ് കാണിച്ചതിനെ തുടർന്ന് ഉക്രേനിയൻ സൂപ്പർ താരം ഇവാൻ കാലിയൂഷ്നി പ്ലേ ഓഫിൽ നിന്ന് സസ്പെൻഷനിലായി. അതേസമയം, കാലിയൂഷ്നിക്ക് മഞ്ഞ കാർഡ് നൽകിയത് തെറ്റായ തീരുമാനമാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. മത്സരത്തിലെ റഫറിംഗ് തീരുമാനങ്ങൾക്കെതിരെയും ഇവാൻ തുറന്നുപറഞ്ഞു. തന്‍റെ അഭിപ്രായത്തിൽ കാലിയൂഷ്നിക്ക് മഞ്ഞ കാർഡ് നൽകരുതായിരുന്നു. റഫറിയുടെ അത്തരം തീരുമാനങ്ങളിൽ തങ്ങൾ നിരാശരാണ്. ഈ ഒരു മത്സരത്തിൽ മാത്രമല്ല, സീസണിലുടനീളം, റഫറിയുടെ തെറ്റുകളെക്കുറിച്ച് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്. കഴിഞ്ഞ സീസൺ ആരംഭിക്കുന്നതിന് മുമ്പ് റഫറിയിംഗ് കാര്യം മെച്ചപ്പെടുത്താൻ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എന്നിട്ടും സംഭവിക്കുന്നത് ഇങ്ങനെയാണ്.…
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. രവീന്ദ്രൻ നിയമസഭയിലെ ഓഫീസിലെത്തി. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു ഇ.ഡിയുടെ നിർദ്ദേശം. ഇന്ന് ഹാജരായില്ലെങ്കിൽ ഇ.ഡി നോട്ടീസ് നൽകുന്നത് തുടരും. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. ഫ്ളാറ്റ് നിർമ്മാണത്തിനായി യു.എ.ഇയിലെ റെഡ് ക്രസന്‍റ് സ്ഥാപനം കരാറുകാരനായ യൂണിടാക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി കേസ്. സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് രവീന്ദ്രൻ സ്വീകരിച്ചത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ്പ് സംഭാഷണങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇഡി ചോദ്യം ചെയ്തേക്കും. രവീന്ദ്രനെതിരെ…
സെൽവരാഘവൻ്റെ സംവിധാനത്തിൽ ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരൻ. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബകാസുരന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന സംവിധായകൻ അമീർ സുൽത്താൻ്റെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ചിത്രം കണ്ട ബി.ജെ.പി നേതാവ് എച്ച്.രാജ ബകാസുരനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് എച്ച് രാജ ഇത്ര പെട്ടെന്ന് ഒരു സിനിമ കാണുകയും റിവ്യൂ ഇടുകയും ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അമീർ പറഞ്ഞു. കാലാ, കബാലി, മദ്രാസ് തുടങ്ങിയ സിനിമകൾ പുറത്തിറങ്ങിയപ്പോൾ ഇതൊന്നും ചെയ്തില്ലെല്ലോന്ന് അമീർ പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബകാസുരൻ എന്ന ചിത്രത്തിന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അമീറിന്‍റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബകാസുരന്‍റെ സംവിധായകൻ മോഹൻ. ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും പറഞ്ഞതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം അമീറിനോട് ആവശ്യപ്പെട്ടു. സിനിമ കാണാതെ തന്നെ സിനിമയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് അമീർ പ്രചരിപ്പിക്കുന്നത്. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ…
