Author: News Desk

കൊച്ചി: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനാണ് സംരക്ഷണം നൽകേണ്ടത്. ജീവന് ഭീഷണി നിലനിൽക്കുന്നതിനാലാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. കൊല്ലം ജില്ലാ പൊലീസ് മേധാവി, കൊട്ടിയം എസ്.എച്ച്.ഒ, കൊല്ലം വെസ്റ്റ് പൊലീസ് എന്നിവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചിന്ത ജെറോമിൽ നിന്നും ഇവർ താമസിച്ചിരുന്ന റിസോർട്ടിന്റെ ഉടമയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് വിഷ്ണു സുനിൽ പന്തളം ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം ചിന്നക്കടയിൽ മന്ത്രി പി രാജീവിനെതിരെ കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയ വിഷ്ണു സുനിലിനെയും സഹപ്രവർത്തകരെയും ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ചിന്ത ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് ജീവന് ഭീഷണിയുള്ളതിനാൽ വിഷ്ണു സുനിൽ പൊലീസ് സംരക്ഷണം തേടിയിരുന്നു. പരാതി നൽകിയ ശേഷം ചിന്തയുടെയും റിസോർട്ട് ഉടമയുടെയും നിർദ്ദേശപ്രകാരമാണ്…

Read More

കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെ അദ്ദേഹത്തിന്‍റെ വിശ്വസ്തർ തന്നെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇയർ’ എന്ന ഡോക്യുമെന്‍ററിയിലാണ് പരാമർശം. പുടിന്‍റെ നേതൃത്വം ഉടൻ ദുർബലമാകാൻ തുടങ്ങുമെന്നും വിശ്വസ്തർ തന്നെ അദ്ദേഹത്തിനെതിരെ നീക്കങ്ങൾ നടത്തുമെന്നും സെലെൻസ്കി അവകാശപ്പെട്ടു. പുടിൻ ഭരണകൂടത്തിനെതിരായ നീക്കം റഷ്യയ്ക്കുള്ളിൽ നിന്ന് തന്നെയാവും ആരംഭിക്കുക. വേട്ടക്കാർ തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ തന്നെ കണ്ടെത്തുമെന്നും സെലെൻസ്കി പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുമ്പോൾ പുടിന്‍റെ വിശ്വസ്തർക്കിടയിൽ നിരാശ പടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പരാമർശം. യുദ്ധ മുന്നണിയിലുള്ള റഷ്യൻ സൈനികർ പരാതിപ്പെടുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുടിന്‍റെ വിശ്വസ്തർക്കിടയിൽ നിരാശ പടരാൻ തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Read More

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ച് കൊണ്ടിരിക്കെ ഭരണപക്ഷം ബഹളം വെച്ചതിനെ തുടർന്ന് സ്പീക്കർ എ.എൻ ഷംസീർ ഭരണപക്ഷത്തെ ശാസിച്ചു. കളമശേരിയിൽ നികുതി വർധനയ്ക്കെതിരായി കോൺഗ്രസ് നടത്തിയ സമരത്തെ പൊലീസ് നേരിട്ട വിഷയത്തിലൂടെ സർക്കാരിനെ തുറന്നുകാട്ടുകയായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യം. ചെറിയ നികുതി വർധനയാണുണ്ടായതെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. തന്നെ ആക്രമിച്ചത് ഉൾപ്പെടെ ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഭരണപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്‍റെ സർക്കാർ മാറിയെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. കറുപ്പിനെ ഭയപ്പെടുന്നവനെന്ന പരിഹാസത്തിൽ പ്രകോപിതനായ മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ ഈ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി അവർ സൃഷ്ടിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള നിലപാടുകളാണ് അവര്‍ക്ക്…

Read More

ന്യൂഡല്‍ഹി: ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ പക്ഷി ഇനങ്ങളെ കണ്ടെത്തിയത് പശ്ചിമ ബംഗാളിൽ. ഫെബ്രുവരി 17 മുതൽ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമായി 35 ഇടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. അതേസമയം പക്ഷികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ കേരളത്തിലാണ് രേഖപ്പെടുത്തിയതെന്ന് ബേർഡ് കൗണ്ട് ഓഫ് ഇന്ത്യയുടെ (ബിസിഐ) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജിബിബിസി 2023 ൽ പങ്കെടുത്ത 190 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും സർവേയിൽ പങ്കെടുത്തു. ബിസിഐയുടെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, പക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് എന്ന വെബ്സൈറ്റിൽ ഇതുവരെ 46,000 ത്തോളം സമഗ്ര ഡാറ്റയും 1,067 പക്ഷി ഇനങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 489 ഇനം പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 426 ഇനം പക്ഷികളുമായി ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്ത്. അരുണാചൽ പ്രദേശ് (407), അസം (397), കർണാടക (371) എന്നിങ്ങനെയാണ് കണക്കുകൾ. തമിഴ്നാടും കേരളവും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്.…

Read More

ന്യൂഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമ വിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി കെ വി വിശ്വനാഥൻ. കാലാവധി നീട്ടുന്നത് വിനീത് നാരായൺ, കോമൺ കോസ് കേസുകളിലെ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികളിൽ മാർച്ച് 21 ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സിവിസി നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മിശ്രയുടെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടുന്നതിനെതിരെയുള്ള ഹർജിയുടെ ഉദ്ദേശം കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണം തടയുക എന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിതിയിൽ പറഞ്ഞു. 2018ലാണ് സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡയറക്ടറായി നിയമിച്ചത്. 2020 നവംബറിൽ കാലാവധി അവസാനിച്ചിരുന്നു. 2020 മെയ്…

Read More

ന്യൂഡല്‍ഹി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാൻ അനുമതി നൽകി സുപ്രീം കോടതി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച മാർഗ്ഗരേഖയുടെ ലംഘനത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഹർജി നൽകാൻ കഴിയുമോ എന്ന് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസിന്‍റെ പ്രാഥമിക ഘട്ടമായതിനാലാണ് ഇടപെടാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നജീബ് കാന്തപുരമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചാണ് വോട്ടെണ്ണൽ നടത്തിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ മാര്‍ഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നജീബ് കാന്തപുരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. മാർഗ്ഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടുകളും ഹൈക്കോടതി…

Read More

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസുകാരെ മർദ്ദിച്ചു. പൊലീസ് മാർച്ച് തടഞ്ഞു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇതിനിടെ ആം ആദ്മി പാർട്ടി ഓഫീസിൽ പ്രവേശിച്ച പൊലീസിനെ പ്രവർത്തകർ തള്ളി പുറത്താക്കി. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയും എറിഞ്ഞു. പാർട്ടി ഓഫീസിൽ കയറിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നേതാക്കൾ ഭീഷണി മുഴക്കി. സംഘർഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചു. സിസോദിയയുടെ അറസ്റ്റിനെതിരെ ഡൽഹിക്ക് പുറമേ ബെംഗളൂരു, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവയുൾപ്പെടെയുള്ള നിരവധി നഗരങ്ങളിലും ആം ആദ്മി പ്രവർത്തകർ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി ഇന്ന് കരിദിനം ആചരിക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് നേരത്തെ…

Read More

ന്യൂഡല്‍ഹി: കടന്നു കയറ്റക്കാരുടെ പേരിലുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ചരിത്രപരവും മതപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ പേരുകൾ കണ്ടെത്താൻ ഒരു കമ്മീഷനെ നിയമിക്കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പൊതുതാൽപര്യ ഹർജിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം ഉന്നയിച്ചു. ഇത്തരം ഹർജികൾ രാജ്യത്തെ തിളപ്പിച്ചുനിര്‍ത്താന്‍ കാരണമാകുമെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Read More

മ​സ്‌​ക​ത്ത്: ഇറാനിയൻ നഗരമായ മശ്ഹദിലേക്കും കസാഖ്സ്ഥാനിലെ അ​ല്‍ മാ​തിയിലേക്കും പുതിയ വിമാന സർവീസുകൾ നടത്താൻ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. ഇറാനിലെ സലാം എയറിന്‍റെ മൂന്നാമത്തെ സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സർവീസുമാണിത്. ഈ മാസം 21നാണ് മസ്കത്തിൽ നിന്ന് മശ്ഹാദിലേക്ക് സർവീസ് ആരംഭിച്ചത്. അൽ മാതിയിലേക്കുള്ള സർവീസ് ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാലാണ് പുതിയ സർവീസ് ആരംഭിച്ചതെന്ന് സലാം എയർ അധികൃതർ പറഞ്ഞു.

Read More

ചെന്നൈ: തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിന് ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ വിജ്ഞാപനം ട്വിറ്ററിൽ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം നന്ദി അറിയിച്ചു. ജാർഖണ്ഡിൽ നിന്നുള്ള മമത കുമാരി, മേഘാലയയിൽ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റംഗങ്ങൾ. ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഖുഷ്ബു തുടർച്ചയായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.

Read More