- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
Author: News Desk
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭയപ്പെടുത്തിയ രോഗാണു ആയിരുന്നു കൊറോണ വൈറസ്. പ്രതിരോധത്തിനായി ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണും ഉൾപ്പെടെ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടും കൊറോണ വൈറസ് ഓരോ നിമിഷവും എണ്ണമറ്റ മനുഷ്യ ജീവനുകൾ അപഹരിച്ചു. ഇന്നും മനുഷ്യൻ കൊവിഡ് ഭീതിയിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏകദേശം 67 ലക്ഷത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. ഈ വൈറസ് എവിടെ നിന്ന് വന്നു എന്ന ചോദ്യം കൊവിഡിന്‍റെ തുടക്കം മുതൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചൈനയ്ക്ക് നേരെയാണ് വിരൽ ചൂണ്ടിയിട്ടുള്ളത്. കോവിഡ് -19 വൈറസിന്‍റെ ഉത്ഭവം ചൈനയിൽ നിന്നാണെന്ന് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, യുഎസ് ഊർജ്ജ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ലായിരുന്നു. എന്നാൽ 6.7 ദശലക്ഷം ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് -19 വൈറസ് ചൈനയുടെ ലബോറട്ടറിയിൽ നിന്ന് അബദ്ധത്തിൽ പുറത്ത് വന്നതാകാമെന്ന് യുഎസ് രഹസ്യ…
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പ്രമേയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വി.സിയെ നിയന്ത്രിക്കാൻ കെ.ടി.യു സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും ചേർന്ന് കൊണ്ടുവന്ന പ്രമേയമാണ് ഗവർണർ സസ്പെൻഡ് ചെയ്തത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്, ഗവേണിംഗ് ബോർഡ് തുടങ്ങിയ സമിതികൾ കൈക്കൊണ്ട നിയമവിരുദ്ധ തീരുമാനങ്ങൾ തടഞ്ഞുകൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയത്. വിസിയുടെ നടപടികൾ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചത്, വി.സി ജീവനക്കാരെ സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചത്, വി.സി ഗവർണർക്ക് അയക്കുന്ന കത്തുകൾ അംഗീകാരത്തിനായി സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം തുടങ്ങിയ തീരുമാനങ്ങളാണ് ഗവർണർ തടഞ്ഞത്. വി.സിയുടെ എതിർപ്പോടെ എടുത്ത തീരുമാനങ്ങൾ സർവകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് വി.സി ഡോ. സിസ തോമസ് ഗവർണറെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഈ നിയമവിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിറക്കിയത്.
മസ്കത്ത് : ഒമാനിൽ വനിതാ പൊലീസ് പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് ചടങ്ങ് നടന്നു. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. സുൽത്താന്‍റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി അധ്യക്ഷത വഹിച്ചു. പ്രഥമ വനിതയെ ഔദ്യോഗിക ചടങ്ങുകളോടെയാണ് സ്വീകരിച്ചത്. മികച്ച ബിരുദധാരികൾക്ക് അവാർഡുകളും വിതരണം ചെയ്തു. ബിരുദധാരികൾ ആർഒപി ഗാനം ആലപിക്കുകയും വിശ്വസ്തതയുടെ പ്രതിജ്ഞ എടുക്കുകയും ചെയ്തു. രാജകുടുംബത്തിലെയും സ്റ്റേറ്റ് കൗൺസിലിലെയും ചില അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥർ ഗവർണറേറ്റിലെ വിവിധ സർക്കാർ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സ്ത്രീകൾ ചടങ്ങിൽ പങ്കെടുത്തു.
തുർക്കി: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആളപായമുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. മലാത്യ പ്രവിശ്യയിലെ യെസിലിയൂർ നഗരത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫെബ്രുവരി ആറിന് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശം വിതച്ച ഭൂകമ്പം മലാത്യ പ്രവിശ്യയിലും നാശം വിതച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 48,000 പേരാണ് മരിച്ചത്. തുർക്കിയിൽ 1,73,000 കെട്ടിടങ്ങളും തകർന്നിരുന്നു.
താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പിജി ഡോക്ടർമാരുടെ സേവനം; മാർച്ച് 1 മുതലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മാർച്ച് 1 മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ പി.ജി ഡോക്ടർമാരുടെ സേവനം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലാണ് മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പി.ജി ഡോക്ടർമാരെ നിയമിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷന്‍റെ നിബന്ധനകൾക്കനുസൃതമായി പി.ജി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന്‍റെ ഭാഗമായുള്ള ജില്ലാ റെസിഡൻസി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ നിയമിക്കുന്നത്. മെഡിക്കൽ കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും റഫറൽ, ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ റസിഡൻസി പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ സംസ്ഥാനതല നോഡൽ ഓഫീസറായും ആരോഗ്യവകുപ്പ് ഡയറക്ടറെ പ്രോഗ്രാം കോർഡിനേറ്ററായും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡിഎംഇ കോ-ഓർഡിനേറ്ററായി ഡോ.സി.രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡൻസി പ്രോഗ്രാമിന്‍റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല…
സാംഗ്വ: പഞ്ചാബിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തരൺ താരൺ ജില്ലയിലെ നേതാവ് മേജർ സിങ് ധലിവാളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയാണ് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. യുവതിക്ക് ധലിവാളുമായി ബന്ധമുണ്ടെന്നും ചില വ്യക്തിപരമായ കാരണങ്ങളാലാണ് ധലിവാളിനെ കൊലപ്പെടുത്തിയതെന്നും തരൺ താരൺ സീനിയർ പൊലീസ് സൂപ്രണ്ട് ഗുർമീത് ചൗഹാൻ പറഞ്ഞു. അതിർത്തി പട്ടണമായ പാറ്റിയിലെ സാംഗ്വ ഗ്രാമത്തിലെ ധലിവാളിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന് സമീപം നിന്ന് യുവതി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ ഇദ്ദേഹത്തിന് കൊളളുകയും, ശേഷം മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്. കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് പാറ്റി മാർക്കറ്റ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ധലിവാൾ.
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് അമ്മയും മോഹൻലാലും പിൻമാറിയതാണെന്ന് വ്യക്തമാക്കി മലയാള താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇപ്പോൾ നടക്കുന്ന സിസിഎൽ സീസണിൽ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇടവേള ബാബു പറഞ്ഞു. നേരത്തെ സിസിഎൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മോഹൻലാലിനെ നോൺ പ്ലേയിംഗ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ടീമിനെ ശരിക്കും പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ ഉണ്ടായിരുന്നില്ല. ഇതാണ് അമ്മ നേതൃത്വം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. എട്ട് വർഷത്തോളം കേരള സ്ട്രൈക്കേഴ്സിന്‍റെ മാനേജരായിരുന്നു താനെന്നും ഇപ്പോൾ നടക്കുന്ന ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍ക്കുകയായിരുന്നു. നിലവിൽ സി 3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബാണ് കേരള സ്ട്രൈക്കേഴ്സ് എന്ന പേരിൽ…
ഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് നാല് വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത സിസോദിയയെ ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കിയിരുന്നു. സിസോദിയയെ ഹാജരാക്കുമ്പോൾ റോസ് അവന്യൂ കോടതി പരിസരത്തും പുറത്തും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു. പ്രത്യേക ജഡ്ജി എം കെ നാഗ്പാലാണ് വിധി പ്രസ്താവിച്ചത്. മാർച്ച് നാലിന് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണം. സിസോദിയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) മാർഗിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ അർദ്ധസൈനികരുമായി ഏറ്റുമുട്ടിയ നിരവധി ആം ആദ്മി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയ്ക്കെതിരെ സിബിഐ നടപടി സ്വീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മിക്ക സിബിഐ ഉദ്യോഗസ്ഥരും മനീഷിന്റെ അറസ്റ്റിന് എതിരാണെന്ന്…
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രക്ത സാമ്പിളുകൾ ശേഖരിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് സരിതയുടെ പരാതി. കേരളത്തിൽ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാൽ സാമ്പിളുകൾ ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. ശാരീരികമായി അവശ നിലയിലുള്ള സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. രാസവസ്തു കഴിച്ചതിനെ തുടർന്ന് സരിതയ്ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും ഇടതുകണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. ഇടതുകാലും ദുർബലമായി. വഞ്ചനയിലൂടെ പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കാൻ സരിത നൽകിയ പരാതിയിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. മരണത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള രാസവസ്തുക്കളാണ് സരിതയ്ക്ക് നൽകിയത്. ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിത ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ്…
വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നു: സിസോദിയയുടെ അറസ്റ്റിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും സി.ബി.ഐക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് സംഘപരിവാറിന്‍റെ സ്വഭാവമാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണെന്നും പിണറായി പറഞ്ഞു. “വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് സംഘപരിവാറിന്‍റെ സ്വഭാവമാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ്. സി.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നാണ്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരിന് കഴിയാത്തതിൽ രാജ്യവ്യാപകമായി അസംതൃപ്തി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആ ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണിത്. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കുക തന്നെ വേണം. നമ്മുടെ രാജ്യത്തിന്‍റെയും ഭരണഘടനയുടെയും അടിത്തറയ്ക്ക് നേരെയുള്ള…
