- വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്: കോഴിക്കോട്ട് വയോധികന് 8.8 ലക്ഷം നഷ്ടമായി
- അറാദ് ഗ്യാസ് സ്ഫോടനം: സുരക്ഷാ ലംഘനത്തിന് റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും
- വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍
- സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വീണ്ടും കർണാടക ഗവർണർക്ക് കത്ത്
- എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ, ബംഗളൂരുവിലെ ഫ്ലാറ്റിൽ അറസ്റ്റ്
- ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ റോയല്‍ വനിതാ സര്‍വകലാശാലയില്‍ കരിയര്‍ ഫോറം സംഘടിപ്പിച്ചു
- അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു
Author: News Desk
തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്താവനയിൽ കേസെടുക്കണമോയെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെ. ഈ പ്രസ്താവന പോലും പ്രതിപക്ഷം സി.പി.എമ്മിനെതിരെ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനെതിരെ സി.പി.എമ്മിൽ ആരും പ്രതികരിക്കാത്തതിനെതിരെ കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം, സി.പി.എം വനിതാ നേതാക്കളെ അപമാനിച്ചതിൽ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. തൃശൂരിൽ മഹിളാ മോർച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. സി.പി.എമ്മിന്‍റെ വനിതാ നേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയും ചെയ്യുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ മേനി പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മലപ്പുറം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം സംസാരിക്കുന്നതിൽ ആത്മാർത്ഥതയില്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി ലീഗ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. സോഷ്യൽ മീഡിയയിൽ 10 ലക്ഷം പേർ രാഹുലിന്‍റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കും. ഏപ്രിൽ മൂന്നിന് വിമാനത്താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും മുസ്ലിം ലീഗ് അറിയിച്ചു. സംസ്ഥാനത്തുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഫേസ്ബുക്കിലിട്ട പ്രതിഷേധ പോസ്റ്റിനെതിരെ ബി.ജെ.പി നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു.
പ്രഖ്യാപന വേള മുതൽ തന്നെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് ‘കബ്സ’. ഉപേന്ദ്ര നായകനായ ചിത്രം രണ്ടാഴ്ച മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വഴിയാണ് സ്ട്രീമിംഗ്. റിലീസ് ചെയ്ത് 30 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് ചിത്രം ഒടിടിയിൽ എത്തുന്നുവെന്നത് ശ്രദ്ധേയമാണ്. മാർച്ച് 17 നാണ് കബ്സ ഇന്ത്യയിലുടനീളം റിലീസ് ചെയ്തത്. ഉപേന്ദ്ര, സുദീപ്, ശിവരാജ് കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന ഒരു സ്വാതന്ത്ര്യ സേനാനിയുടെ മകൻ അധോലോകത്തിൽ ചേരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കബ്സ പറയുന്നത്.
ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിൽ ഭൂമി നഷ്ടമാകുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം: നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2013-ലെ പുനരധിവാസ നിയമപ്രകാരം മെച്ചപ്പെട്ടതും സുതാര്യവുമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുമെന്ന് ഡോ.അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. ഹൈവേ നിർമ്മാണം മൂലം ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും ആവശ്യമായ മേൽപ്പാലങ്ങളും അടിപ്പാതകളും ഏർപ്പെടുത്തുന്നതിനെക്കുറിച്ചും പാർലമെന്‍റിൽ ചോദ്യം ഉയർന്നു. രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 5 പാക്കേജുകളിലായി 74 മേൽപ്പാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിൽ ഉൾപ്പെടുത്തി, 3 എ, 3 ഡി, 3 ജി നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കൽ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി.
കൂമന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജീത്തുവാണ് അവതരിപ്പിക്കുന്നത്. രമേഷ് പി പിള്ളയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അപ്പു പ്രഭാകറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഭാഷണം- ആദം അയ്യൂബ്, ചിത്രസംയോജനം- ദീപു ജോസഫ്, വസ്ത്രാലങ്കാരം- ലിൻ്റ ജീത്തു, ഗാനരചന- വിനായക് ശശികുമാർ, ചമയം- റോണക്സ് സേവ്യർ, ആക്ഷൻ- രാംകുമാർ പെരിയസാമി. ആസിഫ് അലിയെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത കൂമൻ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ് ചെയ്തത്. കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരിശങ്കർ എന്ന പോലീസ് കോൺസ്റ്റബിളിന്‍റെ വേഷത്തിലാണ് ആസിഫ് അലി എത്തിയത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്‍റെ സൂത്രധാരൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച പണത്തിന്‍റെ പേരിൽ രണ്ട് കേസുകളും എങ്ങനെ എടുക്കുമെന്ന് കോടതി ചോദിച്ചു. ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറിൽ നിന്ന് ലഭിച്ച പണം ശിവശങ്കറിന്‍റേതാണ്. ഇതുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ, സ്വപ്ന സുരേഷ് എന്നിവരിൽ നിന്ന് മോഴി കിട്ടിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേർഡ് തീവ്രവാദത്തിനാണ് പ്രതികൾ ശ്രമിച്ചത്. ശിവശങ്കറായിരുന്നു എല്ലാത്തിന്‍റെയും കേന്ദ്രബിന്ദു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ട്. നേരത്തെ അറസ്റ്റിലായപ്പോഴും ആരോഗ്യപരമായ കാരണങ്ങളാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ താമസിയാതെ അദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചു. അതിനാൽ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം…
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിനടുത്ത് ഇലവുങ്കലിലാണ് അപകടമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അറുപതോളം പേരുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഇരുപതോളം പേരെ പുറത്തെടുത്തതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്‍റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വിവിധ ഭാഗങ്ങളിൽ നിന്ന് ആംബുലൻസുകളും ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇലവുങ്കൽ എരുമേലി റോഡിലെ മൂന്നാം വളവിലാണ് അപകടമുണ്ടായത്. കുട്ടികളടക്കമുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നെറ്റ് വർക്ക് ലഭ്യമല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
മുംബൈ: ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സവർക്കറുടെ ചെറുമകൻ രംഗത്ത്. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്‍റെ തെളിവ് കാണിക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന് പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്‍റെ പേരിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം സവർക്കറെ പരാമർശിച്ചത്. എന്‍റെ പേര് സവർക്കർ എന്നല്ല, എന്‍റെ പേര് ഗാന്ധി എന്നാണ്. രാഹുൽ ഗാന്ധി ആരോടും മാപ്പ് പറയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. “ഇത്തരം പ്രസ്താവനകൾ ബാലിശമാണ്. താൻ സവർക്കർ അല്ലാത്തതിനാൽ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കറുടെ ക്ഷമാപണ രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. ദേശസ്നേഹികളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തെറ്റും സങ്കടകരവുമാണ്. ഇതിനെതിരെ നടപടിയെടുക്കണം,” അദ്ദേഹം പറഞ്ഞു.
ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ബീജിംഗ് : ചൈന പതുക്കെ പ്രായമായവരുടെ രാജ്യമായി മാറുകയാണ്. തിരിഞ്ഞുനോക്കാൻ കുട്ടികളില്ലാത്ത പ്രായമായ ചൈനക്കാർ അവരുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയത് ചൈനയുടെ ജനസംഖ്യാ വളർച്ചയിൽ കുത്തനെ ഇടിവുണ്ടാക്കി. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു. ചൈനയിൽ, 60 വയസ്സിന് മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളും കോവിഡാനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് ഗണ്യമായി കുറയുന്നതിനനുസരിച്ച് മരണനിരക്കു കൂടുകയാണ്. ചൈനയിലെ പ്രായമായ ദമ്പതികളിൽ ഭൂരിഭാഗത്തിനും ഒരു കുട്ടി മാത്രമേയുള്ളൂ. കുട്ടികളില്ലാത്തവർ ധാരാളമുണ്ട്. മാതാപിതാക്കളെ പരിപാലിക്കാൻ മക്കൾക്ക് സമയമില്ല. കുട്ടികളില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത ഒരു കൂട്ടം പ്രായമായ ആളുകൾ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.