- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
പുല്‍വാമ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ അവന്തിപോരയിൽ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ. എടിഎം സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമ (40) ആണ് കൊല്ലപ്പെട്ടത്.
മെക്സിക്കോ: ഇന്‍റർനെറ്റിൽ ആളുകൾ പല ഊഹാപോഹങ്ങളും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും പങ്കിടാറുണ്ട്. പക്ഷേ, ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ് അത് ചെയ്യുമോ? മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോർ അത്തരമൊരു ചിത്രം പങ്കിട്ടിരിക്കുകയാണ്. അതിൽ മരത്തിൽ ഇരിക്കുന്ന ഒരു വിചിത്ര ജീവിയെ കാണാൻ കഴിയും. ഒറ്റനോട്ടത്തിൽ പേടിച്ചുപോകുന്ന രൂപമാണ്. ചിത്രം പങ്കുവെച്ചുകൊണ്ട് പ്രസിഡന്‍റ് എഴുതി, ‘മായൻ പുരാണത്തിലെ അല്യൂക്സ് എന്ന ജീവിയാണിത്’. പോസ്റ്റ് അതിവേഗം വൈറലായി. 28 ലക്ഷത്തിലധികം ആളുകളാണ് ട്വീറ്റ് കണ്ടത്. അനവധിപേർ അത് ലൈക്ക് ചെയ്യുകയും ചെയ്തു. ഇതേക്കുറിച്ച് പല ചർച്ചകളും ഉടനടി നടന്നു. മായ ട്രെയിൻ പദ്ധതിയിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയറാണ് മൂന്ന് ദിവസം മുമ്പ് ഈ ചിത്രം എടുത്തതെന്നും പ്രസിഡന്‍റ് അവകാശപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണെന്ന് മറ്റുചിലർ പറയുന്നു. പുതിയതാണെന്ന് പറഞ്ഞ് പ്രസിഡന്‍റ് പോസ്റ്റ് ചെയ്ത ചിത്രം യഥാർത്ഥത്തിൽ ഫെബ്രുവരി 21ന് എടുത്തതാണെന്നും അവർ പരാമർശിച്ചു. മായൻ വിശ്വാസമനുസരിച്ച് അതിമാനുഷിക ജീവികളാണ് അല്യൂക്സുകൾ.…
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ വിവാദത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ പിണറായി, ശിവശങ്കർ, സ്വപ്ന, കോൺസുൽ ജനറൽ എന്നിവർ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപണം ഉന്നയിച്ചു. കുഴൽനാടന്‍റെ ആരോപണം നുണയാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും രോഷാകുലനായി എഴുന്നേറ്റ മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വലിയ ബഹളവും വാഗ്വാദവും ഉണ്ടായി. ഇരുവിഭാഗവും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കിയതിനാൽ സഭ അൽപ്പനേരത്തേക്ക് പിരിഞ്ഞു. ലൈഫ് മിഷൻ കോഴക്കേസിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ് താൻ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അത് തെറ്റാണെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും കുഴൽനാടൻ നിയമസഭയിൽ ചോദിച്ചു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. അർഹരായവർക്ക് ഇളവ് കിട്ടും, പ്രായ പരിധി വെച്ചതിനും പിന്തുണ. വിദ്യാർത്ഥികള്‍ക്ക് ആശങ്ക വേണ്ട. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡപ്രകാരം 65 ശതമാനം കണ്‍സഷന്‍ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സായാഹ്ന ക്ലാസുകളിൽ പഠിക്കുന്നവരും ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്കും യാത്രാ ഇളവ് നൽകേണ്ടതില്ലെന്ന കെ.എസ്.ആർ.ടി.സിയുടെ തീരുമാനം വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഈ നീക്കത്തിന് പിന്നാലെ സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ യാത്രയും മറ്റ് വിദ്യാർത്ഥികൾക്ക് യാത്രാ ഇളവുമാണ് കെ.എസ്.ആർ.ടി.സി നൽകുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നൽകും.…
പോങ്യാങ്: ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം മറികടക്കാൻ കാർഷിക ഉൽപാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉൻ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയയുടെ അവസ്ഥ മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടെയാണ് കിം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ വർഷം ധാന്യ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് മാധ്യമ റിപ്പോർട്ടുകൾ. നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉത്പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
പാരിസ്: 17 വർഷം മുമ്പാണ് ലയണൽ മെസിയുടെ പേര് ഗോൾ പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2005 മെയ് മാസത്തിൽ, സ്പാനിഷ് ക്ലബ് അൽബസെറ്റിനെതിരെ ബാഴ്സലോണ ജേഴ്സിയിൽ, 17 കാരനായ മെസ്സി ക്ലബ് ഫുട്ബോളിൽ തന്‍റെ ആദ്യത്തെ സീനിയർ ഗോൾ നേടി. ഞായറാഴ്ച ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പി എസ് ജി മാഴ്സെയെ 3-0ന് തോൽപ്പിച്ചപ്പോൾ മെസ്സി തന്‍റെ ക്ലബ് കരിയറിലെ 700-ാം ഗോൾ നേടി. കളിയുടെ 29-ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്. ക്ലബ് ഫുട്ബോളിൽ 700 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് മെസ്സി. 839 മത്സരങ്ങളിൽ നിന്നാണ് നേട്ടം. 955 മത്സരങ്ങളിൽ നിന്ന് 709 ഗോളുകളുമായി പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. മെസ്സിയുടെ ക്ലബ് ഗോളുകളിൽ 85 ശതമാനവും ബാഴ്സലോണ ജേഴ്സിയിലാണ്. ബാഴ്സയ്ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി. 2021 ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്ന മെസ്സി ഇതുവരെ അവിടെ 28 ഗോളുകൾ നേടിയിട്ടുണ്ട്.…
പമ്പ: ശബരിമല തീർത്ഥാടന വേളയിൽ നടവരവായി ലഭിച്ച 400 പവൻ സ്വർണത്തിൽ 180 പവൻ സ്ട്രോംഗ് റൂമിൽ എത്താൻ വൈകിയതായി കണ്ടെത്തി. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ കൃത്യമായി എത്തിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ദേവസ്വം ബോർഡ് പരിശോധന നടത്തിയത്. കെഎസ്എഫ്ഇയിൽ ജോലി ലഭിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ സ്ട്രോംഗ് റൂമിന്‍റെ താക്കോൽ കൈമാറാതെ സൂക്ഷിച്ചതായും കണ്ടെത്തി. നടവരവായി ലഭിച്ച സ്വർണവും വെള്ളിയും പൂർണമായും സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചില്ലെന്ന സോഷ്യൽ മീഡിയ ആരോപണത്തെ തുടർന്നാണ് ആറൻമുളയിലെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ തിരുവാഭരണം കമ്മീഷണർ ജി ബൈജുവിനെ നിയോഗിച്ചത്. ദേവസ്വം ജീവനക്കാർ തമ്മിലുള്ള തർക്കമാണ് വിവരം പുറത്തുവരാൻ ഇടയാക്കിയത്. തിരുവാഭരണ കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ്.ശാന്തകുമാർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ എം.രവികുമാർ എന്നിവർ തീർഥാടന കാലത്തു നടവരവായി ലഭിച്ച സ്വർണം, വെള്ളി എന്നിവയുടെ മഹസർ ബുക്കുകൾ ഹാജരാക്കാൻ…
ജിദ്ദ: ഉംറ തീർഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ മക്ക ഹറമിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420 ലധികം ഫീൽഡ് സ്റ്റാഫുകളെ ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്മെന്റിന് കീഴിൽ ഒരുക്കിയിട്ടുണ്ട്. നമസ്കാര വേളയിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ആളുകളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് തിരിച്ചുവിടും. ക്രൗഡ് മാനേജ്മെന്‍റ് സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൗഡ് മാനേജ്മെന്‍റ് ഓഫീസ് മേധാവി എഞ്ചിനീയർ റയാൻ ബിൻ അബ്ദുൽ കരീം പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാനയിൽ ബന്ധുവിന്‍റെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു. നിർമ്മൽ ജില്ലയിലെ പർദി ഗ്രാമത്തിലാണ് സംഭവം. യുവാവ് നൃത്തം ചെയ്യുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവ് മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് വിവരം.
അബുദാബി: ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് എയർലൈൻസെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2022 അവസാന പാദത്തിലെ കണക്കനുസരിച്ച്, ആഭ്യന്തര വിമാനക്കമ്പനികളെ കൂടി ഉൾപ്പെടുത്തിയാൽ മൂന്നാമത്തെ വലിയ എയർലൈൻ കൂടിയാണിത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാൻ പോകുന്ന ഇന്ത്യയിലേക്ക് അടുത്ത 10 വർഷത്തേക്ക് യാത്രക്കാരുടെ തിരക്ക് കാണുമെന്ന് എമിറേറ്റ്സ് (ഇന്ത്യ, നേപ്പാൾ) വൈസ് പ്രസിഡന്‍റ് മുഹമ്മദ് സർഹാൻ പറഞ്ഞു. ഇന്ത്യയിൽ നിരവധി എയർലൈനുകൾ ഉണ്ടെങ്കിലും എമിറേറ്റ്സ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസ് നടത്തുന്നുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ആഴ്ചയിൽ 334 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
