- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
അൽമെയ്‌ര: യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി മൂന്ന് ദിവസത്തിനകം ബാഴ്സലോണയ്ക്ക് ലാ ലിഗയിലും തിരിച്ചടി. ലീഗിൽ 15-ാം സ്ഥാനത്തുള്ള അൽമെയ്‌ര ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെ 1-0ന് പരാജയപ്പെടുത്തി. 24-ാം മിനിറ്റിൽ എൽ ബിലാൽ ടൂറെയാണ് വിജയഗോൾ നേടിയത്. ജയിച്ചാൽ റയൽ മഡ്രിഡുമായി ബാഴ്സയ്ക്ക് 10 പോയിന്റ് ലീഡ് സ്വന്തമാക്കാമായിരുന്നു. 23 കളികളിൽ നിന്ന് 59 പോയിന്‍റാണ് ബാഴ്സയ്ക്കുള്ളത്. റയലിന് 52 പോയിന്‍റുണ്ട്.
കാസര്‍ഗോഡ്: കെ.എസ്.ആർ.ടി.സി കൺസെഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാവപ്പെട്ടവരോടുള്ള നിന്ദ്യമായ നടപടിയാണ്. കൺസെഷനിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ സന്ദർശനം സി.പി.എമ്മിന് ഭയമാണ്. ദേശീയ തലത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരും. അമിത് ഷാ വരുമ്പോൾ എല്ലാം വെളിപ്പെടുത്തുമെന്ന് സി.പി.എമ്മിന് ഭയമുണ്ടെന്നും എം.വി ഗോവിന്ദന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
ദഹനപ്രശ്നങ്ങളെ ഒഴിവാക്കുന്നതിനും, അമിതവണ്ണം ഇല്ലാതാക്കുന്നതിനും യോഗർട്ട് അത്യുത്തമമെന്ന് ഡയറ്റീഷ്യനും, ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സ്മൃതി ജുൻജുൻവാല. കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥമെന്ന തെറ്റിദ്ധാരണയോടെ അവഗണിക്കുപ്പെടുന്ന യോഗർട്ട് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാണെന്നാണ് അവർ വിശദമാക്കുന്നത്. അമിനോ ആസിഡ്, ശരീരത്തിന് ഗുണകരമായ പ്രോട്ടീൻ, എന്നിവ അടങ്ങിയിട്ടുള്ള യോഗർട്ട് ഗുണത്തിൽ തൈരിനേക്കാൾ ഒരുപടി മുന്നിലാണ്. ആരോഗ്യകരമായ ഫാറ്റി അസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തെ സംരക്ഷിച്ച് മെറ്റബോളിസം ശക്തിപെടുത്തി ശരീരഭാരം കുറക്കുന്നു. പാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ പലരും നേരിടുന്ന ലാക്ടോസ് അലർജി എന്ന പ്രശ്നവും യോഗർട്ട് ഉണ്ടാക്കുന്നില്ല. ഇതിലെ പ്രത്യേക ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. ഭക്ഷണശേഷം ഒരു സ്പൂൺ യോഗർട്ട് എന്ന ശീലം വളർത്തിയെടുക്കുന്നത് വളരെ നല്ലതാണെന്ന് സാരം.
മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ വീണ്ടും ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണറാണ് ഇടിഞ്ഞത്. ജോലിക്കെത്തിയ തൊഴിലാളികൾ കിണറ്റിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്. നാട്ടുകാർ ഉടൻ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരാൾ പൂർണ്ണമായും മണ്ണിനടിയിലാണെന്നാണ് കരുതുന്നത്.
ന്യൂ ഡൽഹി: ഭാരതി എയർടെല്ലിന്‍റെ 5 ജി നെറ്റ്‌വർക്ക് വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. എയർടെൽ 5 ജി പ്ലസ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്. 2024 മാർച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങൾ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനങ്ങൾ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 10 ലക്ഷം ഉപഭോക്താക്കളെ നേടുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ എല്ലാ 5 ജി സ്മാർട്ട് ഫോണുകളും എയർടെൽ നെറ്റ്‌വർക്കിൽ തടസ്സമില്ലാതെ പ്രവർത്തിക്കും. മികച്ച ഡാറ്റാ സ്പീഡ് അനുഭവം, നിലവിൽ ലഭ്യമായതിനേക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗത, മികച്ച ശബ്ദ അനുഭവം, 5 ജി നെറ്റ്‌വർക്ക് സൂപ്പർ ഫാസ്റ്റ് കോൾ കണക്ഷൻ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം മാർച്ച് 10ന് തിയേറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി നിരവധി ഗെറ്റപ്പുകളിൽ അഭിനയിച്ച ഈ ചിത്രം 20 കളിലെയും 40 കളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിക്കുന്നു. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. 1920-കളിൽ പുതിയ കൊച്ചി തുറമുഖം പണിയുന്ന സമയത്താണ് കഥ തുടങ്ങുന്നത്. തൊഴിൽ തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ലേബർ കോൺട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ ഒത്തുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിന് വക കിട്ടാനുള്ള തൊഴിലിന് വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം. തൊഴിലാളികൾ പണിയെടുക്കാനും…
കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. കൊച്ചി പാലാരിവട്ടം-തമ്മനം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി പലയിടത്തും റോഡ് തകർന്നു. സമീപത്തെ കടകളിലും വെള്ളം കയറി. പാലാരിവട്ടത്ത് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. 40 വർഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയതെന്നാണ് വിവരം. ഇതുമൂലം ചിലയിടങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല ഭാഗങ്ങളിലും ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര മേഖലയിലും ജലവിതരണം മുടങ്ങും. നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജലവിതരണത്തിന്‍റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.
കൊല്ലം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തിൽ അഭിജിത്ത് (19), പുനലൂർ പോട്ടൂര്‍ ‘വിഘ്‌നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍ ശിഖ (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ എം.സി. റോഡിൽ ചടയമംഗലത്തിനടുത്ത് കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കിളിമാനൂർ വിദ്യാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥിനിയാണ് ശിഖ. അഭിജിത്ത് പത്തനംതിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയും.
നാഗാലാൻഡ്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ്. കടിച്ചാൽ പൊട്ടാത്ത വാക്കുകളും എളുപ്പമൊന്നും അർത്ഥം മനസിലാക്കിയെടുക്കാൻ പറ്റാത്ത വാക്കുകളും ഒക്കെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ശശി തരൂർ പറയുന്നതും ട്വീറ്റ് ചെയ്യുന്നതും എന്താണെന്ന് മനസിലാക്കണമെങ്കിൽ ഒരു നിഘണ്ടു കൈയിൽ കരുതണമെന്ന് തമാശയായി പറയുന്നവരുണ്ട്. എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഗാലാൻഡിൽ ആർ ലുങ്ലെങ്ങിന്‍റെ ‘ദി ലുങ്‌ലെങ് ഷോ’യ്ക്കിടെ ചിത്രീകരിച്ചതാണ് രസകരമായ വീഡിയോ. സംസ്ഥാനത്തെ യുവാക്കളുമായുള്ള ആശയവിനിമയമായിരുന്നു പരിപാടി. കോൺഗ്രസ് നേതാവ് എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ഒരു യുവാവെത്തിയത് നിഘണ്ടുവുമായാണ്. തരൂരുമായി ആശയവിനിമയം നടത്തണമെങ്കിൽ ഒരു നിഘണ്ടു കൊണ്ടുവരേണ്ടി വരുമെന്നത് ഇത് കാണുന്നതുവരെ ഒരു തമാശ മാത്രമായിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ഒരു യുവാവ് അദ്ദേഹത്തിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, ശശി തരൂർ എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ നിഘണ്ടു കൊണ്ടുവന്നുവെന്ന് ഒരു ട്വീറ്റിൽ പറയുന്നു. ട്വീറ്റ് ചെയ്ത വീഡിയോയിൽ യുവാവിൻ്റെ കൈയ്യിലെ നിഘണ്ടു വ്യക്തമായി കാണാൻ കഴിയും.
പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ്. മൈ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ട് ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്‌നാപ് ചാറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്ന ചാറ്റ് ജിപിടിയുടെ ഒരു മൊബൈല്‍ പതിപ്പാണിത് എന്ന് പറയാം. നിലവിൽ, സ്നാപ് ചാറ്റ് പ്ലസ് വരിക്കാർക്ക് മൈ എ ഐ ഉപയോഗിക്കാൻ കഴിയും. സബ്സ്ക്രിപ്ഷൻ പ്ലാനിന്‍റെ വില 3.99 ഡോളറാണ് (329 രൂപ). സ്നാപ്ചാറ്റിന്‍റെ മറ്റ് പ്രത്യേക സവിശേഷതകളും ഈ പ്ലാനിലുണ്ട്. സുഹൃത്തുക്കൾക്ക് എന്ത് ജന്മദിന സമ്മാനമാണ് നൽകുക എന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുക, യാത്രകൾ ആസൂത്രണം ചെയ്യുക, പാചകക്കുറിപ്പുകൾ ചോദിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.
