Author: News Desk

റിയാദ്: സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിൽ താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള വിദേശികൾക്ക് താമസ വിസയിലേക്ക് പരിവർത്തനം ചെയ്യാം. രക്ഷിതാക്കൾക്ക് സൗദി റെസിഡൻസി വിസ ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. എന്നിരുന്നാലും, 18 വയസ്സിന് മുകളിലുള്ളവരുടെ വിസ റെസിഡൻസ്, എംപ്ലോയ്മെന്‍റ് വിസകളാക്കി മാറ്റാൻ കഴിയില്ലെന്നും വ്യക്തമാക്കി. സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ, മാതാപിതാക്കളുടെ ഇഖാമ, വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ വിസ മാറ്റുന്നതിനുള്ള അപേക്ഷ (ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയത്), 2000 റിയാൽ ഫീസ് എന്നിവ സഹിതം ജനറൽ റെസിഡൻസി ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ വിസയിൽ മാറ്റം വരുത്താം.

Read More

ന്യൂഡല്‍ഹി: ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസാ ഹയാഷി ഇന്ത്യയിൽ നടക്കുന്ന ജി -20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കേണ്ടതിനാലാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. ബുധനാഴ്ച ആരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ജപ്പാൻ വിദേശകാര്യ സഹമന്ത്രിയെ അയച്ചേക്കും. ചൈനയുടെ ഏകപക്ഷീയമായ നിലപാടിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ജപ്പാൻ ശ്രമിക്കുന്ന സമയത്താണ് ഈ നീക്കം. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടോക്കിയോയിലെത്തിയിരുന്നു. കൂടാതെ ചർച്ചകളിലും പങ്കെടുത്തിരുന്നു.

Read More

മലപ്പുറം: കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടയ്ക്കൽ സ്വദേശി അഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹമ്മദിനെ പുറത്തെടുത്തത്. എടരിക്കോട് സ്വദേശി അക്ബർ ഇപ്പോഴും മണ്ണിനടിയിലാണ്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണർ വീണ്ടും തകരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോട്ടയ്ക്കൽ കുർബാനിയിലാണ് 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞത്. അഹമ്മദിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണിനടിയിൽ കുടുങ്ങിയതു മൂലം കാലിന് പരിക്കേറ്റിട്ടുണ്ട്.

Read More

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി ബോർഡ്. 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷകൾ സുഗമമായി നടക്കുകയാണ്. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജവാർത്തകളും പണം നൽകിയാൽ ചോദ്യപേപ്പർ ലഭിക്കുമെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിനെ സമീപിച്ചതായി ബോർഡ് അറിയിച്ചു.

Read More

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ കേരള ഷോളയാറിൽ നിന്ന് വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നദീതടത്തിൽ കുടിവെള്ളം, കൃഷി, ജലസേചന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സാഹചര്യം ജനപ്രതിനിധികൾ വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, കൃഷിമന്ത്രി, ജലവിഭവ മന്ത്രി, എം.എൽ.എമാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കേരള ഷോളയാറിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് പ്രതിദിനം 0.6 എം.സി.എം എന്ന നിരക്കിൽ 10 ദിവസത്തേക്ക് അധിക ജലം തുറന്നുവിടാൻ മന്ത്രി കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്. സംസ്ഥാന വൈദ്യുതി ബോർഡിന് 1.6 കോടി രൂപയുടെ വൈദ്യുതി ഉൽപാദന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് ഡാമിന്‍റെ സംഭരണ…

Read More

കൊച്ചി: ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നിരീക്ഷിച്ച് ഹൈക്കോടതി. ഇക്കാര്യം വാട്ടർ അതോറിട്ടി ഗൗരവമായി എടുക്കണം. ഒന്നരമാസമായി വെള്ളം ലഭിക്കുന്നില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ കോടതിയിൽ വാദിച്ചു. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും കാര്യമായി ഇടപെട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. വിഷയം അടുത്ത ദിവസം പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ഇതിനിടെ തമ്മനത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിൽ കവിഞ്ഞൊഴുകി. മർദ്ദം കാരണം റോഡ് തകർന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. ഇതേത്തുടർന്ന് കൊച്ചിയിലെ വെണ്ണല, പാലാരിവട്ടം, കാരക്കോടം, തമ്മനം പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും.

Read More

ചെന്നൈ: ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മലയാളിയായ കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു. കൊല്ലം പുത്തൂർ സ്വദേശിയും താംബരം എംസിസി കോളേജ് വിദ്യാർത്ഥിനിയുമായ നിഖിത കെ സിബിയാണ് (19) മരിച്ചത്. ഒന്നാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഹെഡ്ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാൻ കഴിയാത്തതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസാണ് തട്ടിയത്. നിഖിത സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

Read More

ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥികളുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെലങ്കാന മന്ത്രി കെടി രാമ റാവു. സംഭവത്തിന് പിന്നിൽ സെയ്ഫോ സതീഷോ ആകട്ടെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹനംകോണ്ട ജില്ലയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാകതിയ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്ന ആത്മഹത്യ ചെയ്ത പ്രീതി. പ്രീതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥി മുഹമ്മദ് അലി സെയ്ഫിനെ ആത്മഹത്യാ പ്രേരണ, റാഗിംഗ്, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ബിജെപി വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയേ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 2022 ഡിസംബർ മുതൽ സെയ്ഫ് പ്രീതിയെശല്യം…

Read More

കേപ്ടൗൺ: ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷും. ഇലവനിലെ ഏക ഇന്ത്യൻ താരമാണ് റിച്ച. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ 4 താരങ്ങളാണ് ഇലവനിലുള്ളത്. മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ, രണ്ട് ഇംഗ്ലണ്ട് താരങ്ങൾ, ഒരു വെസ്റ്റ് ഇൻഡീസ് പ്ലേയർ എന്നിവരെ റിച്ചയ്ക്കൊപ്പം ഇലവനിലേക്ക് തിരഞ്ഞെടുത്തു. പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ് റിച്ച.

Read More

ബ്യൂണസ് ഐറിസ്: അർജന്‍റീനയെ 2022 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ച് ലയണൽ സ്കലോണിയുടെ കരാർ 2026 വരെ നീട്ടി. അർജന്‍റീന ഫുട്ബോൾ അസോസിയേഷനാണ് (എഎഫ്എ) ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച പാരീസിൽ എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 2026ൽ കാനഡ, മെക്സിക്കോ, യുഎസ്എ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലും സ്കലോണി അർജന്‍റീനയെ പരിശീലിപ്പിക്കും. അർജന്‍റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ഫിഫ അവാർഡിൽ സ്കലോണി മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More