- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവ സംവിധായകരുടെ നിരയിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുയാണ് പൃഥ്വിരാജ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ ലൂസിഫറാണ് ആദ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ . പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് നടൻ സൂര്യ നായകനായെത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.’ബിസ്കറ്റ് കിംഗ്’ എന്നറിയപ്പെടുന്ന വ്യവസായി രാജൻ പിള്ളയുടെ ജീവചരിത്രമായിരിക്കും ചിത്രമെന്നും, സൂര്യ രാജൻ പിള്ളയായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമെന്നുമാണ് റിപ്പോർട്ട്. സൂര്യയുടെ കരിയറിലെ 43-ാമത്തെ ചിത്രമാണിത്. എന്നാൽ ഇതേപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇരുവരുടെയും ആരാധകർ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ മാസം താനും ഭാര്യ സുപ്രിയയും സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം സമയം ചെലവഴിക്കുന്ന ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. 2021 ൽ രാജൻ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി പൃഥ്വിരാജ് ഒരു ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുകയും കേന്ദ്ര കഥാപാത്രമായി എത്തുമെന്നും…
വാഷിങ്ടൻ: ഹോട്ടൽ അധികൃതർ പാസ്പോർട്ട് നശിപ്പിച്ചതിനെ തുടർന്ന് യുഎസിലെ ഹോട്ടലിൽ കുടുങ്ങി യുകെയിൽ നിന്നുള്ള 42 വിദ്യാർത്ഥികൾ. യുകെയിലെ വാൾസാലിലെ ബാർ ബീക്കണ്‍ സ്കൂളിൽ നിന്ന് സ്കീ ട്രിപ്പിന് പോയ വിദ്യാർത്ഥികൾ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ഹോട്ടലിൽ കുടുങ്ങുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ തങ്ങളുടെ പാസ്പോർട്ട് വലിച്ചുകീറിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഹോട്ടൽ മാനേജ്മെന്റിൻ്റെ വാദം. ഇവർ ശനിയാഴ്ച യുകെയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, അടിയന്തര രേഖകൾ ലഭിക്കുന്നതിന് ഇവർക്ക് നാല് ദിവസം കൂടി യുഎസിൽ താമസിക്കേണ്ടിവരും. അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്ത് കുട്ടികളെ തിരികെ കൊണ്ടുവരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായും ബുധനാഴ്ചയോടെ കുട്ടികളെ തിരിച്ചെത്തിക്കുമെന്നും ബ്രിട്ടീഷ് എംബസി അറിയിച്ചു.
കൊച്ചി: വരാപ്പുഴയിൽ സംഭവിച്ചത് വൻ സ്ഫോടനം. ഭൂചലനമാണെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒറ്റനില വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നു. പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിലധികം അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. അതേസമയം ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. രണ്ട് കുട്ടികളടക്കം നാലുപേരുടെ നില ഗുരുതരമാണ്. ഒരാളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയും അദ്ദേഹത്തിൻ്റെ ശരീരഭാഷയും ‘കിണ്ണം കട്ടവനെന്ന’ പഴഞ്ചൊല്ലിനെയാണ് ഓര്‍മപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഇരട്ടച്ചങ്കൻ,എന്നതിന് പകരം കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നതെന്നും സുധാകരൻ പറഞ്ഞു. നിയമസഭയിൽ ഒളിച്ചിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിടികൂടാൻ ഇ.ഡി വരുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറ്റാർക്കും സംഭവിക്കരുതെന്നു പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ ശൈലിയിൽ എം.എൽ.എമാരെ പ്രകോപിപ്പിച്ച് പ്രമേയ അവതാരകൻ മാത്യു കുഴൽനാടനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും നിശബ്ദരായി ഇരുത്താനാണ് ഭരണപക്ഷ ബെഞ്ച് ശ്രമിച്ചതെന്നും സുധാകരൻ ആരോപിച്ചു. ഭരണപക്ഷ അംഗങ്ങളെ സ്പീക്കർക്ക് പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്ത്താനും സംരക്ഷിക്കാനും ചില എം.എൽ.എമാർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചാവേറുകളെ പോലെ പെരുമാറിയെന്നും സുധാകരൻ പരിഹസിച്ചു. എന്നാൽ പാവപ്പെട്ടവർക്ക് വീടിനായുള്ള 20…
കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് അംഗീകാരം. ഫെബ്രുവരി 25ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 80,352.04 കോടിയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടിയുടെ 36 പദ്ധതികള്‍ക്കും ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി എളംകുളം സിവറേജ് പ്ലാന്‍റിന് 341.97 കോടിയും അടക്കം 3414.16 കോടിയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള എട്ട് പദ്ധതികളിലായി 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് പദ്ധതികളിലായി 600.48 കോടിയും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടിയുടെ മൂന്ന് പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടിയുടെ രണ്ട് പദ്ധതികൾക്കും അംഗീകാരം നൽകി. തൃശ്ശൂർ കോർപ്പറേഷനിലെ ആധുനിക അറവുശാലകളും 12 ഇടങ്ങളിലെ ആധുനിക ശ്മശാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മസ്‌കത്ത്: ഒമാനിൽ വാരാന്ത്യ അവധി മൂന്ന് ദിവസമായി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രി ഡോ.മഹദ് ബിൻ സഈദ് അൽ ബുഐവിന്‍. പ്രവൃത്തി ദിവസം 4 ദിവസമാക്കാനുള്ള പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പിന്തുണയോടെ രാജ്യത്തെ മിനിമം വേതനം 500 റിയാൽ ആക്കി ഉയർത്തുന്നതിനെ കുറിച്ചും തൊഴിലന്വേഷകർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിനും മന്ത്രി മറുപടി വ്യക്തമാക്കി. മിനിമം വേതനം ഉയർത്താനുള്ള സാധ്യതയെക്കുറിച്ച് വിവിധ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 86,000 ത്തിലധികം പൗരൻമാർക്ക് പൊതു, സ്വകാര്യ മേഖലകളിൽ ജോലി ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. തൊഴിലവസരങ്ങളുടെ സ്വദേശിവൽക്കരണത്തിന് ഒരു പുതിയ സംവിധാനം കണ്ടെത്തുക, ദേശീയ തൊഴിൽ നയം രൂപീകരിക്കുക തുടങ്ങി നിരവധി തന്ത്രപരമായ പരിപാടികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ നിബന്ധനകൾക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിബന്ധനകൾക്ക് വിധേയമായി ജില്ലയിലെ ഉത്സവാഘോഷങ്ങളിൽ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അനുമതി നൽകിയിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മറ്റ് ആനകൾക്കൊപ്പം എഴുന്നള്ളത്തിൽ പങ്കെടുക്കാൻ അനുവദിക്കരുത്. എഴുന്നള്ളത്തിന്‍റെ ആരംഭം മുതൽ ഒടുക്കം വരെ ആനയുടെ വീഡിയോ ചിത്രീകരിച്ച് വനംവകുപ്പിന് കൈമാറണം. ജില്ലയിൽ നടക്കുന്ന വിവിധ പൂരങ്ങളിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി തേടിയുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ എ.ഡി.എം.കെ കെ.മണികണ്ഠന്‍റെ അധ്യക്ഷതയിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തരമായി യോഗം ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി രംഗത്തെത്തിയിരുന്നു. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞതോടെ ആളുകൾ ഭയന്ന് ഓടിപ്പോകുകയായിരുന്നു. ആനയുടെ മുന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടെ വീഴുകയായിരുന്നുവെന്നും വിശദീകരിച്ചു. ആളുകൾ ചവിട്ടിയ പാപ്പാൻ രാമന് നിസ്സാര പരിക്കുകൾ…
മുംബൈ: പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനത്തിനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പ്രതിമ. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനിടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. 2011ൽ ഈ സ്റ്റേഡിയത്തിൽ വെച്ചാണ് സച്ചിൻ ലോകകപ്പ് നേടിയത്. ഈ തീരുമാനം അത്ഭുതപ്പെടുത്തി. ഇവിടെ നിന്നാണ് തന്‍റെ യാത്ര തുടങ്ങുന്നത്. ഈ സ്റ്റേഡിയത്തിലാണ് ആദ്യ രഞ്ജി ട്രോഫിയും അവസാന മത്സരവും കളിച്ചത്. സച്ചിൻ തന്‍റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജി സ്വീകരിച്ചു. സിബിഐയുടെ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മനീഷ് സിസോദിയയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്. സിസോദിയയുടെ ഹർജി കേൾക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിർദേശത്തെ തുടർന്ന് സിസോദിയ ഹർജി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്.
കൊച്ചി : കൊച്ചി വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി. വരാപ്പുഴ മുട്ടിനകത്തുള്ള പടക്കശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടം പൂർണ്ണമായും തകർന്നിട്ടുണ്ട്. സമീപ വീടുകളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തുമ്പോഴും കെട്ടിട ഭാഗത്തിനടിയിൽ പെട്ട പടക്കം ആളി കത്തുന്നത് ഇപ്പോഴും പരിഭ്രാന്തി പരത്തുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകര്‍ന്നു. ഇങ്ങനെയും ചിലര്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമായിട്ടില്ല.
