Author: News Desk

മുംബൈ: റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായിരുന്ന ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഉപദേശകന്‍ കൂടിയാണ് ഗാംഗുലി. റിഷഭ് പന്തുമായി നിരവധി തവണ സംസാരിച്ചു. പന്ത് വളരെ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് നടന്നേക്കാമെന്ന് ഗാംഗുലി വ്യക്തമാക്കി. റിഷഭ് പന്തിന്‍റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. ഒരു പുതിയ കീപ്പറെ തീരുമാനിക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണ്. ഐപിഎല്ലിന് ഇനിയും ഒരു മാസം ബാക്കിയുണ്ട്. എല്ലാ താരങ്ങളും തിരക്കിലായതിനാൽ ഇപ്പോൾ അവരെ ഒരുമിച്ച് കൊണ്ടുവരാൻ പ്രയാസമാണ്. നാലോ അഞ്ചോ കളിക്കാർ ഇറാനി ട്രോഫി കളിക്കാൻ പോകുന്നു. വിരലിന് പരിക്കേറ്റ സർഫറാസ് ഖാൻ ഐപിഎല്ലിൽ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു. റിഷഭ് പന്തിന് പകരം യുവതാരം അഭിഷേക് പൊരേലോ, ഷെൽഡൻ ജാക്സനോ ഡൽഹിയുടെ വിക്കറ്റ് കീപ്പറാകുമെന്നാണു…

Read More

കൊച്ചി: കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പ്രശ്നം പരിഹരിച്ചത്. വെള്ളം പൈപ്പിലൂടെ കടത്തി വിട്ട് തുടങ്ങി. വീടുകളിലേക്ക് വെള്ളം എത്തിത്തുടങ്ങി. തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ വിള്ളൽ വീഴുകയും ചെയ്തിരുന്നു. പാഴൂർ പമ്പ് ഹൗസിൽ നിന്ന് ഇന്ന് മുതൽ പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ കുടിവെള്ളം ലഭ്യമാകും. പാഴൂരിൽ നിന്ന് രണ്ടാമത്തെ മോട്ടോറിലൂടെ വെള്ളം നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്‍റിൽ എത്തിയാൽ ഒന്നിടവിട്ട ദിവസങ്ങളിൽ എല്ലായിടത്തും വെള്ളം പമ്പ് ചെയ്യാനാണ് ശ്രമം. നിലവിൽ രണ്ട് മോട്ടോറുകളാണ് പാഴൂരിൽ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോർ പ്രവർത്തനക്ഷമമായാൽ മാത്രമേ ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതിന് ഒരാഴ്ച കൂടി സമയമെടുക്കും. അതുവരെ ടാങ്കറുകൾ വഴിയുള്ള ജലവിതരണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Read More

കൊച്ചി: പാചക വാതക വിലയിൽ വൻ വർധനവ്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന്‍റെ വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റെ വില 351 രൂപയാണ് വർധിപ്പിച്ചത്. ഇനി 2124 രൂപ നൽകണം. നേരത്തെ ഇത് 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Read More

മഡ്രിഡ്: ഫിഫ ദ് ബെസ്റ്റ് പുരുഷ ഫു‍ട്ബോൾ വോട്ടിംഗിൽ അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്ക് വോട്ട് ചെയ്തതിന് ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബയ്‌ക്കെതിരെ വംശീയാധിക്ഷേപം. റയൽ മാഡ്രിഡ് സഹതാരം കരീം ബെൻസേമയ്ക്ക് മുകളിൽ മെസിക്ക് വോട്ട് ചെയ്തതാണ് പ്രകോപനത്തിന് കാരണം. കിലിയൻ എംബാപ്പെയെയും ബെൻസേമയെയും പിന്തള്ളിയാണ് മെസി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ട് ചെയ്തവരുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. മെസിക്ക് ആദ്യ വോട്ട് നൽകിയ അലാബ, ബെൻസേമയ്ക്ക് രണ്ടാമത്തെ വോട്ടും എംബാപ്പെയ്ക്ക് മൂന്നാം വോട്ടുമാണ് നൽകിയത്. താരത്തിനെതിരെ ഹാഷ് ടാഗ് കാമ്പയിനും നടക്കുന്നുണ്ട്. അതേസമയം, വോട്ട് ചെയ്യുന്ന കാര്യം ഓസ്ട്രിയൻ ടീമിന്‍റെ കൂട്ടായ തീരുമാനമാണെന്ന് അലാബ പ്രതികരിച്ചു. ഓസ്ട്രിയൻ ടീമിലെ എല്ലാവർക്കും വോട്ടവകാശമുണ്ട്, വോട്ടെടുപ്പിലൂടെയാണ് മെസിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും അലാബ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2016 ൽ ഫിഫയുടെ ദ് ബെസ്റ്റ് അവാർഡ് ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് മെസി ഈ പുരസ്കാരം…

Read More

കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊടുത്ത് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് പ്രത്യേക അജണ്ടയൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമ കാണാൻ പോകുമ്പോൾ ജീവിതത്തേക്കാൾ വലിയ കഥാപാത്രങ്ങൾ കാണാനാണ് ആഗ്രഹമെന്നും രാജമൗലി പറഞ്ഞു. ജീവിതത്തേക്കാൾ വലിയ സാഹചര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. അതാണ് കൂടുതൽ ഇഷ്ടം. തനിക്ക് പ്രത്യേക അജണ്ടയൊന്നുമില്ല. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് സിനിമ കാണാൻ വരുന്ന ആളുകളെ സന്തോഷിപ്പിക്കാനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും രാജമൗലി പറഞ്ഞു. രാജമൗലി ചിത്രം ആർആർആർ അന്താരാഷ്ട്ര പുരസ്‌കാര നിറവിലാണ്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകളിൽ മൂന്ന് വിഭാഗങ്ങളിലായി ‘ആർആർആർ’ അവാർഡ് നേടിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയത്.

Read More

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി.  അതേസമയം ആരോപണം ആശുപത്രി അധികൃതർ സമ്മതിച്ചു. അക്രമാസക്തമായ പെരുമാറ്റമാണ് യുവതി കാണിച്ചത്. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നഴ്സുമാർ മർദ്ദിച്ചതെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

Read More

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലെ യാത്രികനായ മഹാവീർ ജെയിനാണ് ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയത്. വീഡിയോ സഹിതമാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികളുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. സീറ്റ് 2 സി. എന്ന കുറിപ്പോടെയാണ് മഹാവീർ ജെയിൻ വീഡിയോ പങ്കുവെച്ചത്. ഈ ആഴ്ച ഷെഫ് സഞ്ജീവ് കപൂറും വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തെ വിമർശിച്ചിരുന്നു. തണ്ണിമത്തൻ, വെള്ളരിക്ക, തക്കാളി എന്നിവയ്‌ക്കൊപ്പം തണുത്ത ചിക്കൻ ടിക്ക, കാബേജും മയോണൈസും നിറച്ച ഒരു സാൻഡ് വിച്ച്, ക്രീമിൽ തിളങ്ങുന്ന പഞ്ചസാര സിറപ്പ് എന്നിവയാണ് പ്രഭാതഭക്ഷണമായി നൽകിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണോ ഇന്ത്യക്കാർ പ്രഭാതഭക്ഷണമായി കഴിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Read More

കൊച്ചി: വരാപ്പുഴയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് ഇന്ന് അന്വേഷണം ആരംഭിക്കും. ലൈസൻസില്ലാതെയാണ് പടക്കങ്ങൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകയ്ക്കെടുത്ത ജൻസനെ മുഖ്യപ്രതിയാക്കി പോലീസ് കേസെടുക്കും. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. പടക്കത്തിനൊപ്പം മറ്റ് സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലായിരുന്നു സ്ഫോടനം. ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം പൂർണമായും തകർന്നു.

Read More

തിരുവനന്തപുരം: മാർച്ച് മാസത്തിൽ താപനിലയിൽ അൽപം കുറവ് വരാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ താപനില ഉയരില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

Read More

ന്യൂഡൽഹി: എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായ ഇന്‍റർനെറ്റ് ഉറപ്പാക്കുന്നതിനായുള്ള പരാതി പരിഹാര സംവിധാനത്തിന് തുടക്കം. പദ്ധതി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. അടുത്തിടെ ഭേദഗതി ചെയ്ത ഐടി ആക്ടിനു കീഴിലാണ് പരാതി പരിഹാര സംവിധാനം. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന മൂന്ന് സമിതികൾ രൂപീകരിച്ചു. സാങ്കേതികവിദ്യ എങ്ങനെയാണ് സാമൂഹിക ജീവിതത്തെ അനായാസമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡിജിറ്റൽ മേഖലയിലും സ്വതന്ത്ര ഇടപെടലുകൾ നടത്താൻ പൗരൻമാരെ പ്രാപ്തരാക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ചന്ദ്രശേഖർ പറഞ്ഞു. പരാതികൾ പരിഹരിക്കാനുള്ള ലളിതമായ മാർഗമാണിത്. ഇന്‍റർനെറ്റ് ഇടനിലക്കാരുടെ പരാതി പരിഹാര ഓഫീസറിൽ നിന്ന് നോട്ടീസ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പൗരൻമാർക്ക് ഇക്കാര്യത്തിൽ അപ്പീൽ സമർപ്പിക്കാം. അപ്പീൽ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഉപയോക്താവിന്‍റെ അപ്പീൽ കമ്മിറ്റി കേൾക്കും.

Read More