- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
ന്യൂഡല്‍ഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1901 ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണിതെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 29.5 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. മാർച്ച്, മെയ് മാസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ഈ വേനൽക്കാലത്ത് രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദിവസേന താപനില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉഷ്ണതരംഗ സംഭവങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മാർച്ച്, മെയ് മാസങ്ങളിൽ കൂടുതൽ ഉഷ്ണതരംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഗോതമ്പ് ഉത്പാദനത്തെയും ബാധിച്ചേക്കാം. 2022 ൽ ഉഷ്ണതരംഗ സംഭവങ്ങൾ കാരണം രാജ്യത്തെ ഗോതമ്പ് ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സാധാരണയെ അപേക്ഷിച്ച് മഴയുടെ അളവിലും കുറവുണ്ടായി. ഫെബ്രുവരി മാസത്തിൽ മാത്രം മഴയിൽ 68 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പരേതനായ എം.പി. മുരളിയുടെ പേരിലാണ് 35,000 രൂപയ്ക്ക് ഉത്തരവായത്. മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം വിശദീകരിച്ചത്. ദുരിതാശ്വാസ നിധി തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലുള്ള മുരളിയുടെ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. കയർ തൊഴിലാളിയായ മുരളി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 29നാണ് മരിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുരളിയുടെ പേരിൽ ചികിത്സാ സഹായമായി 35,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. ഡിസംബർ 29നാണ് മുരളി മരിച്ചതെങ്കിൽ തൊട്ടടുത്ത ദിവസം ഡിസംബർ 30നാണ് അക്ഷയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായത്തിനായി അപേക്ഷിച്ചത്. അതായത്, അദ്ദേഹം മരിച്ച് ഒരു ദിവസം കഴിഞ്ഞ്. ഒടുവിൽ റവന്യൂ…
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. വിസറൽ ഫാറ്റ് അഥവാ വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ വളരെ ലളിതമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ അവർ ചൂണ്ടികാണിക്കുന്നു. ഫൈബർ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ബ്രോക്കോളിയാണ് കൊഴുപ്പിനെതിരെയുള്ള പ്രതിരോധത്തിന് ഡയറ്റീഷ്യൻസ് ആദ്യമായി മുന്നോട്ടു വെക്കുന്നത്. പൊട്ടാസ്യം, വിറ്റമിൻ ഇ, വിറ്റമിൻ ബി6, കോപ്പർ, എന്നിങ്ങനെ ശരീരത്തിന് അനിവാര്യമായ എല്ലാം ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. പയർവർഗങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. മുട്ട, പനീർ തുടങ്ങിയവ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്ന തെറ്റിദ്ധാരണയും ആരോഗ്യ വിദഗ്ധർ ഇല്ലാതാക്കുന്നുണ്ട്. ഉയർന്ന പ്രോട്ടീനോടൊപ്പം, അമിനോ ആസിഡിന്റെ സാന്നിധ്യമുള്ളതിനാൽ കൊഴുപ്പ് ഉരുക്കികളയാൻ മുട്ടയ്ക്ക് കഴിയുന്നു. ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാൻ കഴിയുന്ന ഭക്ഷണമാണ് പനീർ. വ്യായാമം ചെയ്യുന്നതിനാവശ്യമായ എനർജി നൽകുന്ന പനീറും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.
ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ആളുകൾക്കും ഇത് കാണാൻ വളരെ താൽപ്പര്യവുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിത്. ഒരു രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും ഇന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. വീഡിയോയിൽ കാണുന്ന പാമ്പ് തന്റെ ശരീരത്തിന്‍റെ മുക്കാൽ ഭാഗവും ഉയർത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് 1.5 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. ഈ വീഡിയോ മിക്ക ആളുകളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന വീഡിയോയാണെന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തത്. അവരിലൊരാൾ രസകരമായ രീതിയിൽ കമന്റ് ചെയ്തു, “എന്റെ മുന്നിലൊന്നും ഇതുപോലെ വന്ന് നിന്നേക്കരുത്” എന്നായിരുന്നു അത്. വീഡിയോ ലിങ്ക് ചുവടെ:…
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്‍റെ ചെലവ് അംബാനി കുടുംബം വഹിക്കേണ്ടി വരും. കുടുംബം മഹാരാഷ്ട്രയിലാണെങ്കിൽ സംസ്ഥാന സർക്കാരിനും ബാക്കി സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാ ചുമതലയുണ്ടാകുക. അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിനെതിരായ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഫയലുമായി കോടതിയിൽ ഹാജരാകാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോട് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ജൂണിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മത പരിവർത്തനം നടത്താൻ ശ്രമിച്ച മലയാളി ദമ്പതികൾ അറസ്റ്റിൽ. ഷാരോൺ ഫെലോഷിപ്പ് ചര്‍ച്ചിലെ സന്തോഷ് ജോൺ എബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്. കനാവനി ഗ്രാമത്തിലെ രണ്ട് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 20 പേരെ മതപരിവർത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്‍റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകി, നിരവധി പരിപാടികളുടെ അവതാരക, പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഇനി സാവകാശമുണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അതിനാൽ ഈ കാലയളവിനുള്ളിൽ തന്നെ എല്ലാവരും നിയമപരമായി ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റിയത്. സിറ്റിംഗ് ഫീസായി 52,000 രൂപയും യാത്രാ അലവൻസായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും നൽകി. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കരാർ വാഹനമാണ് ഉപയോഗിക്കുന്നത്.
ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. 2022 ൽ മസ്ക് കൂടുതൽ കാലം പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഒക്ടോബറിൽ സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിനെ ടെസ്ല ഏറ്റെടുത്തപ്പോൾ, ടെസ്ലയുടെ ഓഹരി വിലയിലെ ഇടിവ് മസ്കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. ഒക്ടോബർ മുതൽ ബെർണാഡ് അര്‍നോയായിരുന്നു പട്ടികയിൽ ഒന്നാമത്. 8110 കോടി ഡോളർ (6.72 ലക്ഷം കോടി രൂപ) ആസ്തിയുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി പത്താം സ്ഥാനത്താണ്. നേരത്തെ രണ്ടാം…
