Author: News Desk

വോഡഫോൺ ഐഡിയ (വി) പുതിയ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഇ-സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴിൽ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ജനപ്രിയമായ ഇ-സ്പോർട്സ് ഗെയിമുകൾ വി ഗെയിംസിൽ ലഭ്യമാകും. എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് റിപ്പോർട്ട് 2022 അനുസരിച്ച്, രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020 ലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2021 ൽ ആറ് ലക്ഷമായി ഉയർന്നു. രാജ്യത്തെ ഇ-സ്പോർട്സ് വ്യവസായം 46 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിലേക്ക് വളർന്ന് 1100 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയിമിംഗ് മേഖല 2025 ഓടെ 10,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Read More

ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. പലരും പൊള്ളലേറ്റാണ് മരിച്ചു. ഏഥൻസിൽ നിന്ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിൽ 350 ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 250 യാത്രക്കാരെ ബസുകളിൽ സുരക്ഷിതമായി തെസ്സലോനിക്കിയിൽ എത്തിച്ചു. ഇറ്റാലിയൻ കമ്പനിയായ ഫെറോവി ഡെല്ലോ സ്റ്റാറ്റോ ഇറ്റാലിയൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാസഞ്ചർ ട്രെയിൻ. ബോഗികൾക്ക് തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുക രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. കനത്ത പുകയ്ക്കിടയിൽ ട്രെയിനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന്‍റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് കൂടി നേടി ബി.ജെ.പിയും നേട്ടമുണ്ടാക്കി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. ഇടുക്കിയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

Read More

തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് വിദ്യാർഥിനി. കരിങ്ങാച്ചിറ പാറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ അരുണിന്‍റെയും നിഷയുടെയും മകൾ എസ്.അനഘയാണ് അക്രമിയെ ധീരമായി നേരിട്ടത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോൾ ട്രാക്ക്സ്യൂട്ടും ഹെഡ്ഫോണും ധരിച്ച പൊക്കവും വണ്ണവുമുള്ള ഒരാൾ നിൽക്കുന്നത് കണ്ടു. തന്നെ കണ്ടെന്ന് മനസിലാക്കിയ അക്രമി കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘയ്ക്ക് നേരെ രണ്ടാമതും കത്തി വീശി. അനഘയുടെ വായ പൊത്തിപ്പിടിച്ചു. ഇത്തവണ അനഘ കത്തി പിടിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റായ അനഘ അക്രമിയുടെ നാഭിനോക്കി ചവിട്ടി. അകന്നു മാറിയ അക്രമിയെ കൈയിൽ കിട്ടിയ തേങ്ങയെടുത്ത് തലയ്ക്കടിച്ചു. ഇതോടെ അക്രമി അടുക്കള വഴി പുറത്തേക്കോടി മതിൽചാടി രക്ഷപ്പെടുകയായിരുന്നു.

Read More

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നോർക്കയ്ക്ക് കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തി. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട കാര്യം സി.എം രവീന്ദ്രനെ അറിയിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. നോർക്ക സി.ഇ.ഒ അടക്കമുള്ളവർ നിയമനത്തിന് സമ്മതിച്ചതായി ശിവശങ്കർ സ്വപ്നയോട് പറയുന്ന വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജി വാർത്ത കേട്ട് സി എം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കർ വാട്സാപ്പ് ചാറ്റിൽ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിൽ പറയുന്നു. പുതിയ ജോലിയും യൂസഫലി എതിർക്കുമെന്ന സ്വപ്നയുടെ ആശങ്ക, മുഖ്യമന്ത്രിക്ക് യൂസഫലിയെ ഭയമില്ലെന്ന ശിവശങ്കറിന്‍റെ മറുപടി എന്നിവ അടങ്ങിയ വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്.

Read More

കൊച്ചി: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇ.ഡി നോട്ടീസ്. പി.ബി നൂഹ് ഐ.എ.എസിന് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദമായ ഇടപാടിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേൽക്കുന്നത്.

Read More

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കാം. അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ ഇത്തരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാം.

Read More

ചെങ്കൽപ്പേട്ട് : ജീവിതത്തിൽ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവിക്കുന്ന തീയതി ഓർക്കുകയും വാർഷികം ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നിരുന്നാലും, തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്നുള്ള ഒരാൾ ആഘോഷിച്ചത് മദ്യപാനം നിർത്തിയതിന്‍റെ ഒന്നാം വാർഷികമാണ്. ആഘോഷിക്കുക മാത്രമല്ല, ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററും പതിച്ചു.  എന്നാൽ ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണെന്ന് പറയണം. 32 വർഷം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്നയാളാണ് മദ്യപാനം നിർത്തിയത്. ചെങ്കൽപേട്ട് സ്വദേശിയായ മനോഹരൻ ഒറ്റ ദിവസം കൊണ്ട് അങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. 53-കാരനായ മനോഹരൻ ചെങ്കൽപേട്ട് ജില്ലയിലെ ആത്തൂരിനടുത്താണ് താമസിക്കുന്നത്. 32 വർഷമായി മനോഹരൻ മദ്യത്തിന് അടിമയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം, ജീവിതത്തിൽ ഇനി മദ്യം കഴിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.  2022 ഫെബ്രുവരി 26ന് മനോഹരൻ ഇനി മദ്യപിക്കില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം ആ തീരുമാനം നടപ്പാക്കി. ഒരു വർഷമായി മനോഹരൻ മദ്യപിച്ചിട്ടില്ല. ലഹരിയില്ലായ്മയുടെ ഒരു വർഷം ആഘോഷിക്കുന്നതിനൊപ്പം മനോഹരൻ തന്‍റെ ചിത്രമുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.…

Read More

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി. ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും പകരമുള്ള സംവിധാനങ്ങള്‍ മാത്രമാണ് ചന്ദ്രയാൻ -3ന് ഉള്ളത്. ‘ബാഹുബലി’ എന്ന് വിളിപ്പേരുള്ള എൽവിഎം -3 റോക്കറ്റിന്‍റെ മുകളിലുള്ള ക്രയോജനിക് എഞ്ചിനാണ് പരീക്ഷണ ഘട്ടം പിന്നിട്ടത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്. എഞ്ചിൻ ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. കഴിഞ്ഞ മാസം ലാൻഡർ ഇലക്ട്രോ മാഗ്നറ്റിക് കാപ്പബിലിറ്റി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ ലാൻഡർ എങ്ങനെ പ്രവർത്തിക്കുമെന്ന് കണക്കാക്കാൻ യു.ആര്‍.‌റാവു സാറ്റലൈറ്റ് സെന്ററിലാണു പരീക്ഷണം നടത്തിയത്.

Read More

റിയാദ്: ഇന്ത്യയുടെ എട്ട് യുദ്ധവിമാനങ്ങൾ സൗദി അറേബ്യയിലെത്തി. അഞ്ച് മിറാഷ് വിമാനങ്ങളും രണ്ട് സി -17 വിമാനങ്ങളും ഒരു ഐഎൽ -78 ടാങ്കറും ഒപ്പം 145 സൈനികരും ഉണ്ടായിരുന്നു. റിയാദിൽ റോയൽ സൗദി എയർഫോഴ്സിൽ ഇറങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങളെയും സൈനികരെയും സൗദി വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു. ഒരു ദിവസം സൗദി അറേബ്യയിൽ താമസിച്ച സംഘം കോബ്ര വാരിയേഴ്സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിലേക്ക് തിരിച്ചു.

Read More