Author: News Desk

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ അനുസ്മരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അപ്രതീക്ഷിതമായി സുശാന്തിന്‍റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങൾ സ്മൃതി ഇറാനി പങ്കുവെച്ചു. ‘ദി സ്ലോ ഇന്‍റർവ്യൂ’ എന്ന പരിപാടിയിൽ നിലേഷ് മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേപ്പറ്റി അവർ വെളിപ്പെടുത്തിയത്. സുശാന്ത് മരിച്ച 2020 ജൂൺ 14 നെക്കുറിച്ചാണ് സ്മൃതി സംസാരിക്കാൻ തുടങ്ങിയത്. അന്ന് ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു. ധാരാളം ആളുകൾ അതിൽ പങ്കെടുത്തു. പക്ഷേ, ആ വാർത്ത കേട്ടപ്പോൾ ആകെ തകർന്നുപോയി. പ്രോഗ്രാം അവസാനിപ്പിക്കാൻ താൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സുശാന്ത് തന്നെ വിളിക്കാതിരുന്നതെന്ന് ആശ്ചര്യപ്പെട്ടു. ഒരിക്കലെങ്കിലും വിളിക്കാമായിരുന്നു. ആത്മഹത്യ ചെയ്യരുതെന്ന് സുശാന്തിനോട് പറഞ്ഞിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. അരിവിതരണം നാളെ വൈകിട്ട് 3.30ന് ബീമാപള്ളി യു.പി.സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 12,037 സ്കൂളുകളിലായി എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷം കുട്ടികൾക്ക് അരി വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വിതരണത്തിനാവശ്യമായ അരി നേരിട്ട് സ്കൂളുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. സംസ്ഥാന വിഹിതത്തിൽ നിന്ന് 71,86,000 രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള സ്‌കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഏപ്രിൽ 1 മുതൽ 3 വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണപരമായ ഇടപെടലുകൾ എന്ന പ്രമേയത്തിലാണ് എസ്.സി.ഇ.ആർ.ടി പരിപാടി സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് വിദ്യാഭ്യാസ രംഗത്ത് ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.  എല്ലാ നല്ല ആശയങ്ങളും വിദ്യാഭ്യാസത്തിനായി വളർത്തിയെടുക്കണം. വിദ്യാഭ്യാസ…

Read More

ലണ്ടൻ: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നടപടി. 5.5 ബില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 45,000 കോടി രൂപ ചെലവ് കുറയ്ക്കുന്നതിനായി ആദ്യ ഘട്ടത്തിൽ 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടും. പിരിച്ചുവിടൽ സംബന്ധിച്ചുള്ള അറിയിപ്പ് ജീവനക്കാർക്ക് ഇന്നലെ സിഇഒ ബോബ് ഐഗർ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ പുറത്തുപോകേണ്ട ജീവനക്കാരെ അടുത്ത നാല് ദിവസത്തിനകം അറിയിക്കും. ഏപ്രിലിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ 1,90,000 ജീവനക്കാരാണ് ഡിസ്നിക്കുള്ളത്. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കലും ലക്ഷ്യമിട്ടാണ് നീക്കം.

Read More

ന്യൂഡല്‍ഹി: നടി മാധുരി ദീക്ഷിതിനെതിരെ മോശം പരാമർശം നടത്തിയ എപ്പിസോഡിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട് ജനപ്രിയ സിറ്റ്‌കോം ഷോ ‘ദി ബിഗ് ബാംഗ് തിയറി’. ഷോയ്ക്കെതിരെയും നെറ്റ്ഫ്ലിക്സിനെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ മിഥുൻ വിജയകുമാർ. ‘ദി ബിഗ് ബാംഗ് തിയറി’യുടെ ഒരു എപ്പിസോഡിൽ സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമർശങ്ങളും പ്രചരിപ്പിച്ചതായി മിഥുൻ വിജയകുമാർ ആരോപിച്ചു. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ ‘ദി ബിഗ് ബാംഗ് തിയറി’യുടെ ഒരു എപ്പിസോഡ് കണ്ടു. കുനാല്‍ നയ്യാറുടെ കഥാപാത്രം വളരെ മോശമായ രീതിയിലാണ് ബോളിവുഡ് താരം മാധുരി ദീക്ഷിതിനെക്കുറിച്ച് പരാമർശിച്ചത്. കുട്ടിക്കാലം മുതലേ മാധുരി ദീക്ഷിതിന്‍റെ ആരാധകനായിരുന്ന തന്നെ ഇത് വളരെയധികം സങ്കടപ്പെടുത്തിയെന്നും മിഥുൻ പറഞ്ഞു. നെറ്റ്ഫ്ലിക്സിനെതിരെ ഒരു നിയമ സ്ഥാപനം വഴി അയച്ച വക്കീൽ നോട്ടീസും മിഥുൻ വിജയകുമാർ പങ്കുവച്ചിട്ടുണ്ട്. സംസ്കാരത്തിന് യോജിക്കാത്തതും മൂല്യങ്ങളെ നശിപ്പിക്കുന്നതുമായ ഇത്തരം ഷോകൾ സംപ്രേഷണം ചെയ്യാതിരിക്കാൻ നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

Read More

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ. സുരേന്ദ്രന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമാണെന്നും സ്ത്രീകളോടുള്ള അദ്ദേഹത്തിന്‍റെ തരംതാണ മനോഭാവത്തിന്‍റെ പ്രതിഫലനമാണെന്നും വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പോലീസ് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വീണയുടെ പരാതി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഹൈടെക് സെല്ലിനെ ഡി.ജി.പി ചുമതലപ്പെടുത്തി. തൃശൂരിൽ മഹിളാ മോർച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. സി.പി.എമ്മിന്‍റെ വനിതാ നേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നായിരുന്നു സുരേന്ദ്രൻ്റെ പരാമർശം.

Read More

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്. സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി എന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. തൃശൂരിൽ നടന്ന ബി.ജെ.പി വനിതാ ശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം യോഗത്തിലാണ് സുരേന്ദ്രൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സ്ത്രീ ശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തിലെത്തിയ മാർക്സിസ്റ്റ് പാർട്ടിയുടെ എല്ലാ വനിതാ നേതാക്കളും തടിച്ചുകൊഴുത്തു. പണം തട്ടിയെടുത്ത് തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ പരിഹസിക്കുകയാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.    സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാക്കളും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സുരേന്ദ്രന്‍റെ പ്രസ്താവന അപലപനീയമാണെന്നും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ കേട്ടിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു.…

Read More

ന്യൂഡൽഹി: ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു നേരത്തെ സമയപരിധി നൽകിയിരുന്നത്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടത്തും സാങ്കേതിക തകരാറുകൾ നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് സമയം ജൂൺ 30 വരെ നീട്ടിയത്. ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ www.incometax.gov.in വെബ്സൈറ്റിലെ ലിങ്ക് ആധാർ സ്റ്റാറ്റസിൽ ക്ലിക്കുചെയ്യുക. പാൻ നമ്പറും ആധാർ നമ്പറും നൽകി മുന്നോട്ട് പോയാൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭ്യമാകും. ഇല്ലെങ്കിൽ, ലിങ്ക് ആധാറിൽ ക്ലിക്കുചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക. രണ്ട് രേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒന്നായിരിക്കണം.

Read More

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയും, എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്‍റണി. 2024 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാനുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് അനിലിന്‍റെ ബി.ജെ.പി പ്രവേശനം ചർച്ചാവിഷയമാകുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് നടത്തിയ പരാമർശത്തെ അനിൽ വിമർശിച്ചിരുന്നു. സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന വനിതാ നേതാവ് എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്. ചുരുക്കം ചിലരെ മാത്രമാണ് കോൺഗ്രസ് പരിപോഷിപ്പിക്കുന്നത്. കോൺഗ്രസിന്‍റെ സ്ത്രീ ശാക്തീകരണം സ്മൃതി ഇറാനിയെപ്പോലുള്ളവരെ അപമാനിക്കലാണോ എന്ന് ചോദിച്ച അനിൽ കോൺഗ്രസ് നേതാക്കളെ സംസ്കാരമില്ലാത്തവരെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് കുറച്ച് വ്യക്തികളുടെ താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിച്ചിട്ടുള്ളത്. പാർട്ടി ദേശീയ താൽപ്പര്യത്തിനായി ഒന്നും ചെയ്യുന്നില്ല. മറ്റ് പാർട്ടികൾ കർണാടകയിൽ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ കുറച്ച്…

Read More

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടതിന് കാരണം അമിത വേഗതയെന്ന് സംശയം. അമിത വേഗത്തിൽ വന്ന ബസ് വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ ബസിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കോട്ടയത്തെയും പത്തനംതിട്ടയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴിയിൽ നാറാണൻ തോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. സംഭവമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്‍റെ പെർമിറ്റ് ഇൻഷുറൻസ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നു. പരിക്കേറ്റ ഒരാളുടെ…

Read More

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 13ന് റിലീസ് ചെയ്യുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത.   ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സാലു കെ തോമസാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read More