- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്. മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സർവീസ് റോഡുകളുമാണ് നിർമ്മിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം നിലവിൽ 3 മുതൽ 4 മണിക്കൂർ വരെയാണ്. ഈ പാതയുടെ വരവോടെ ഇത് 1 മണിക്കൂർ 10 മിനിറ്റായി കുറയ്ക്കാൻ സാധിക്കും. നാലിടങ്ങളിൽ ടോൾ ബൂത്തുകളുണ്ട്. മൈസൂരുവിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് വെള്ളിയാഴ്ച വൈകുന്നേരം…
ലോസ് ഏഞ്ചല്‍സ്: ബാഹുബലിയുടെ വിജയത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം. അതുതന്നെയാണ് പ്രഖ്യാപന വേള മുതൽ ആർ.ആർ.ആർ ഏറെ ജനശ്രദ്ധ നേടാനുള്ള കാരണം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ അത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറി. നിരവധി ആവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഇപ്പോൾ ഓസ്കർ വേദിയിൽ എത്തിയിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള അന്തിമ പട്ടികയിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനവുമുണ്ട്. ഈ വർഷത്തെ ഓസ്കർ ചടങ്ങിൽ നാട്ടു നാട്ടു അവതരിപ്പിക്കുമെന്ന് ഓസ്കർ ചടങ്ങിന്‍റെ സംഘാടകർ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചു. മാർച്ച് 12 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന 95-ാമത് ഓസ്കർ ചടങ്ങിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും നാട്ടു നാട്ടു എന്ന ഗാനം അവതരിപ്പിക്കും. അതേസമയം, ഓസ്കർ പുരസ്കാരത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. യുഎസിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 200 ഓളം തിയേറ്ററുകളിലാണ് ചിത്രം റീറിലീസ്…
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫിന്‍റെ കുതിപ്പ് ഉപതിരഞ്ഞെടുപ്പിൽ പ്രകടമായെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി സർക്കാരിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനങ്ങൾ നൽകിയ തിരിച്ചടിയാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ല. ഞങ്ങൾ എല്ലാ കോട്ടകളും തകർക്കും. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും വിജയങ്ങൾ ആവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം: ’28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കുതിപ്പാണ്. ആറ് സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 11 സീറ്റുകൾ നേടി ഉജ്ജ്വല വിജയം നേടി. എൽ.ഡി.എഫിൽ നിന്ന് ആറ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ മറുപടിയാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാർ തിരിച്ചറിയണം. നികുതി കൊള്ള അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നിലപാടുകൾക്കും സമരങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായി കൂടി ഈ ഉപതിരഞ്ഞെടുപ്പ്…
ചിത്രം വിജയമാകാതിരുന്നപ്പോള്‍ സംയുക്ത പ്രതിഫലത്തിന്റെ ബാക്കി നിരസിച്ചു; വെളിപ്പെടുത്തി സാന്ദ്ര
എടക്കാട് ബറ്റാലിയൻ എന്ന ചിത്രം വിജയിക്കാതിരുന്നപ്പോൾ ചിത്രത്തിലെ നായികയായിരുന്ന സംയുക്ത ബാക്കി പ്രതിഫലം നിരസിച്ചെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. 12 വർഷത്തെ സിനിമാ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് എന്ന ആമുഖത്തോടെ സംയുക്തയെക്കുറിച്ച് പങ്കുവച്ച കുറിപ്പിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്. മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും, പ്രൊമോഷന് ഇറങ്ങുകയും ചെയ്യാത്ത എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകമാണെന്നും സംയുക്തയെപ്പോലുള്ള താരങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടെന്നും സാന്ദ്ര കുറിച്ചു. ‘ബൂമറാങ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷനിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ സംയുക്ത അടുത്തിടെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംയുക്തയെ കുറിച്ച് വിശദമായ കുറിപ്പുമായി സാന്ദ്ര എത്തിയത്.
തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് കൈമാറിയത്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിദഗ്ദ്ധ സമിതി ശേഖരിച്ചു. ഫീൽഡ് പരിശോധന നടത്തിയും ജനങ്ങളുടെ പരാതികൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബഫർ സോൺ പ്രദേശങ്ങളിലെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ടിലുണ്ട്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് പരിശോധിക്കും. അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടിയ ശേഷം സുപ്രീം കോടതിയിലെ കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസിലിന് നൽകും. തുടർന്ന് ഇത് കോടതിക്ക് കൈമാറും. ബഫർ സോൺ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റും സമിതിയുടെ റിപ്പോർട്ടിലൂടെ സുപ്രീം കോടതിയെ അറിയിക്കാൻ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചേക്കും.
തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും വെവ്വേറെ നികുതി ഈടാക്കുന്ന ഉചിതമായ രീതി നടപ്പാക്കുമെന്നും ഇക്കാര്യത്തിൽ സമഗ്രമായ പരിഷ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുമെന്നുമായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നു. പ്രമുഖ എഎപി നേതാക്കളായ സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരെ മന്ത്രിമാരാക്കിയേക്കും. കെജ്രിവാൾ ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയെ സമീപിച്ചതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആം ആദ്മി പാർട്ടി നേതാവായ സൗരഭ് ഭരദ്വാജ് ഡൽഹി ജലവിതരണ വകുപ്പ് വൈസ് ചെയർമാനാണ്. 2013 മുതൽ 2014 വരെ ആം ആദ്മി സർക്കാരിൽ അംഗമായിരുന്നു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അതിഷി കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2015 മുതൽ 2017 വരെ സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മാസങ്ങളായി തിഹാർ ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും മന്ത്രിസ്ഥാനം രാജിവച്ചത്.
ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയിൽ വന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ജോലിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസുകളെക്കുറിച്ചും ക്ലിഫ് ഹൗസിൽ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമൊത്തും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നെ കണ്ടിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു. അന്നത്തെ ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പറയാതെ മുഖ്യമന്ത്രി തെളിവുമായി വരണമെന്നാണ് സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ച കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുൻപ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാം. ഇതിനിടെയാണ് എം.എ യൂസഫലിയുടെ എതിർപ്പ്…
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. മാർച്ച് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാമത്തെ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രൻ നിർബന്ധിതനായേക്കും. അല്ലാത്തപക്ഷം കോടതിയെ സമീപിച്ച് വാറണ്ട് വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡിക്ക് പോകാം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ കഴിഞ്ഞ ദിവസം ഇ.ഡിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ നേരത്തെ പലതവണ ഹാജരാകാതെ വിശദീകരണം നൽകിയിരുന്നു.
കാളികാവ് (മലപ്പുറം): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ടുകണ്ട കാമുകൻ ഞെട്ടി. മധുരപതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ അന്വേഷിച്ച് എത്തിയത് 4 കുട്ടികളുടെ അമ്മയായ വീട്ടമ്മ. 22 കാരനായ കാമുകന്‍റെ പ്രായത്തിലുള്ള മകനും ഇവർക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കാമുകി കോഴിക്കോട് നിന്ന് കാളികാവിലെ വീട്ടിലെത്തി. പ്രണയം തുടങ്ങിയിട്ട് കാലമേറെയായി, പക്ഷേ ഇപ്പോഴാണ് ഇരുവരും മുഖാമുഖം കാണുന്നത്. കാമുകിയെ നേരിൽ കണ്ട ശേഷം യുവാവും കുടുംബവും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് എത്തിയതെന്ന് കാമുകി പറഞ്ഞു. കാമുകൻ ഗത്യന്തരമില്ലാതെ നിലവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. കാമുകൻ യുവാവാണെന്ന് അറിഞ്ഞിട്ടും വീട്ടമ്മ പിൻമാറാൻ വിസമ്മതിച്ചതോടെ കുടുംബാംഗങ്ങളും ഇടപെട്ടു. രംഗം വഷളാകാതിരിക്കാൻ കാമുകന്‍റെ കുടുംബം പൊലീസിന്‍റെ സഹായം തേടി. അതേസമയം വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പൊലീസിലും പരാതി നൽകിയിരുന്നു.
